ഓണ്‍ലൈന്‍ ക്വിസ്‌ | ONLINE QUIZ

online,online learning,ഓണ്‍ലൈന്‍ ക്വിസ്‌, online quiz,QUIZ,learning,


വിദ്യാലയങ്ങൾ ഒക്കെ അടച്ചപ്പോൾ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം, എങ്ങനെ പരീക്ഷ നടത്താം എന്ന ആശങ്കയിലാണ് അധ്യാപകർ. രക്ഷിതാക്കളാകട്ടെ കുട്ടികളെ എങ്ങനെ വീട്ടിൽ അടക്കിയിരുത്താം എന്ന ചിന്തയിലും.  രണ്ടു കൂട്ടർക്കും ഉപയോഗിക്കാവുന്ന അനേകം ഓൺലൈൻ സംവിധാനങ്ങളുണ്ട്. കുട്ടികളെ ഓൺലൈനായി പഠിപ്പിക്കാനും പരീക്ഷകൾ നടത്താനുംഗെയിമുകൾ വഴി കുട്ടികളുടെ അറിവ് വർധിപ്പിക്കാനുമൊക്കെ ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം.  ഓൺലൈനായി കുട്ടികൾക്ക് പരീക്ഷ നടത്താനും ക്വിസ് മത്സരം നടത്താനും ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണ് quizizz.com. ഏതു പ്രായത്തിലുള്ള കുട്ടികൾക്കും ഒരു ഗെയിം പോലെ ആസ്വദിക്കാവുന്ന ഒന്നാണിത്. ഒരേ സമയം  500 പേർക്ക് വരെ പങ്കെടുക്കാം. അധ്യാപകർ /രക്ഷിതാക്കൾ https://quizizz.com/join എന്ന സൈറ്റിൽ കയറി sign up ചെയ്ത് ഒരു അക്കൗണ്ട് ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. ഒട്ടുമിക്ക വിഷയങ്ങളിലും ആയിരക്കണക്കിന് റെഡിമെയ്ഡ് ക്വിസുകൾ ഇതിൽ ലഭ്യമാണ്.  നമുക്ക് സ്വന്തമായി പുതിയ ക്വിസ് ഉണ്ടാക്കുകയോ, ഉള്ളതിൽ മാറ്റം വരുത്തുകയോ ഒക്കെ ചെയ്യാം. ചിത്രങ്ങളും നിറങ്ങളുമൊക്കെ ചേർത്ത് ക്വിസ് ആകർഷകമാക്കാം. കുട്ടികൾക്ക് എങ്ങനെ പങ്കെടുക്കാം, ഉത്തരം നൽകാൻ എത്ര സമയെടുക്കാം , ശരിയുത്തരം കുട്ടികളെ കാണിക്കണോ തുടങ്ങി  ഒട്ടേറെ കാര്യങ്ങൾ ഇതിൽ സെറ്റ് ചെയ്യാനാവും. ചോദ്യങ്ങൾ റെഡിയാക്കിയ ശേഷം Host Game എന്ന ബട്ടൺ ക്ലിക് ചെയ്യുമ്പോൾ ഒരു കോഡ് ജനറേറ്റ് ചെയ്യും. ഈ കോഡാണ് കുട്ടികൾക്ക് നൽകേണ്ടത്. സ്വന്തമായി കമ്പ്യൂട്ടറോ സ്മാർട്ട് ഫോണോ ഉള്ള  കുട്ടികൾക്ക്  joinmyquiz.com  എന്ന സൈറ്റിൽ കയറി  ഇതിൽ പങ്കാളികളാകാം. കുട്ടികൾക്ക് പുരോഗതി വിലയിരുത്താനും അധ്യാപകർക്ക് സ്കോർ ഷീറ്റുണ്ടാക്കാനുമൊക്കെ ഇതിൽ ഓപ്ഷനുണ്ട്.

ടീച്ചർ / രക്ഷിതാവ് കയറേണ്ടത് quizizz എന്ന സൈറ്റിലും കുട്ടികൾ കയറേണ്ടത് joinmyquiz എന്ന സൈറ്റിലുമാണ്

courtesy: Raheem ponnad

Post a Comment

Previous Post Next Post

News

Breaking Posts