1. constitution എന്ന പദം ഏത് ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അര്‍ത്ഥം എന്താണ്
constiture എന്ന ലാറ്റിന്‍ പദത്തില്‍ നിന്ന്. സ്ഥാപിക്കുക എന്നര്‍ത്ഥം
2. ഇന്ത്യന്‍ ഭരണഘടന നിര്‍മാണ സഭ ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കിയത് എന്നാണ്
1949 നവംബര്‍ 26
3. ഭരണഘടന നിര്‍മാണ സഭ അംഗീകാരം നല്‍കി ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് എന്നാണ്
1950 ജനുവരി 26
4. അധികാരം ദുഷിപ്പിക്കുന്നു, പരിപൂര്‍ണമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു എന്ന വാചകം ആരുടെയാണ്.
ലോര്‍ഡ് ആക്ടണ്‍
5. നിര്‍മാണ സമയത്ത് ഒരു തര്‍ക്കവും കൂടാതെ ഭരണഘടനയില്‍ ചേര്‍ത്ത വകുപ്പ് എന്തിനെ സംബന്ധിച്ചാണ്.
പ്രായപൂര്‍ത്തി വോട്ടവകാശം.
6. ഭരണഘടനാ നിര്‍മാണ സമയത്ത് ലക്ഷ്യപ്രമേയം മുന്നോട്ട് വെച്ച നേതാവ് ആരായിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു
7. ഭരണഘടനയില്‍ എത്ര മൗലികാവകാശങ്ങളുണ്ട്. ഏത് ഭാഗത്താണ് പ്രതിപാതിച്ചിരിക്കുന്നത്
6 മൗലികാവകാശങ്ങള്‍, ഭാഗം -3
8. ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റപ്പെട്ട മൗലികാവകാശം ഏത്
സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകശം
9. സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം ഇപ്പോള്‍ ഭരണഘടനയില്‍ ഏത്
ഭാഗത്താണ്, ഏത് വകുപ്പിലാണ് ഉള്ളത്.
ആര്‍ട്ടിക്കിള്‍ 300A, നിയമപരമായ അവകാശമായി നിലനില്‍ക്കുന്നു.
10. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം എടുത്തു കളഞ്ഞത്.
1979 ലെ 44ാം ഭേദഗതി
11. വിവേചനത്തില്‍ നിന്നുള്ള സംരക്ഷണം ഭരണഘടനയുടെ ഏത് വകുപ്പലാണുള്ളത്.
ആര്‍ട്ടിക്കിള്‍ 15.
12. അവസര സമത്വം ഉറപ്പാക്കുന്ന ഭരണഘടന വകുപ്പ് ഏത്
ആര്‍ട്ടിക്കിള്‍ 16.
13. തൊട്ടുകൂടായ്മയില്‍ നിന്നും സംരക്ഷണം നല്‍കുന്ന വകുപ്പ് ഏത്
ആര്‍ട്ടിക്കിള്‍ 17.
14. ഭരണഘടനയുടെ ഏത് വകുപ്പിലാണ് പത്ര സ്വാതന്ത്ര്യം ഉള്‍പെടുത്തിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 19
15. വിദ്യഭ്യാസം മൗലികാവകാശമായി മാറ്റിയിരിക്കുന്നത് ഏത് വകുപ്പനുസരിച്ചാണ്.
ആര്‍ട്ടിക്കിള്‍ 21 A
16. ചൈല്‍ഡ് ലേബര്‍ നിരോധിച്ചിരിക്കുന്ന വകുപ്പ്.
ആര്‍ട്ടിക്കിള്‍ 24
17. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് വിശേഷിപ്പിക്കുന്ന വകുപ്പ്.
ആര്‍ട്ടിക്കിള്‍ 32.
18. മൗലികാവകാശങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരം സുപ്രീംകോടതിയെയോ ഹൈക്കോടതികളെയോ സമീപിക്കാം.
ആര്‍ട്ടിക്കിള്‍ 32- സൂപ്രീംകോടതി, ആര്‍ട്ടിക്കിള്‍ 226- ഹൈക്കോടതി
19. അന്യായമായി തടവില്‍ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിന് സമര്‍പ്പിക്കുന്ന റിട്ട് ഏത്.
ഹേബിയസ് കോര്‍പ്പസ് റിട്ട്
20. ഒരു വ്യക്തിയോട് അയാളുടെ കടമ നിര്‍വഹിക്കണമെന്ന് നിര്‍ദേശിക്കുന്ന റിട്ട് ഏത്.
മാന്‍ഡമസ്.
21. കീഴ്‌ക്കോടതികള്‍ അവരുടെ അധികാരപരിധി ലംഘിക്കുമ്പോള്‍ സമര്‍പ്പിക്കുന്ന റിട്ട്.
പ്രോഹിബിഷന്‍ റിട്ട്.
22. അധികാരപരിധി ലംഘിച്ചു കൊണ്ട് കീഴ്‌ക്കോടതികള്‍ പ്രഖ്യാപിക്കുന്ന വിധികള്‍ റദ്ദ് ചെയ്ത് കിട്ടുന്നതിന് സമര്‍പ്പിക്കുന്ന റിട്ട്.
സെര്‍ഷിറാറി റിട്ട്
23. എന്തധികാരത്തിന്മേല്‍ എന്നര്‍ത്ഥം വരുന്ന റിട്ട് ഏതാണ്.
ക്വോ വാറണ്ടോ
24. ഭരണഘടനയില്‍ മൗലിക കടമകള്‍ ചേര്‍ക്കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി ഏതാണ്.
സ്വരണ്‍ സിംഗ് കമ്മിറ്റി.
25. ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് 1976 ല്‍ ഭരണഘടയുടെ 4A എന്ന ഭാഗത്ത് മൗലിക കടമകള്‍ കൂട്ടിച്ചേര്‍ത്തത്.
42ാം ഭേദഗതി.
26. ഇപ്പോള്‍ ഭരണഘടയിലുള്ള മൗലിക കടമകളുടെ എണ്ണം എത്ര.
പതിനൊന്ന്.
27. പതിനൊന്നാമതായി കൂട്ടിച്ചേര്‍ത്ത മൗലിക കടമ ഏതാണ്.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം രക്ഷിതാവിന്റെ കടമ.
28. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയര്‍മാന്‍ ആരാണ്.
ജസ്റ്റിസ് രംഗനാഥ മിശ്ര
29. ലോക മനുഷ്യാവകാശ ദിനം
ഡിസംബര്‍ 10.
30. നിര്‍ദേശക തത്വങ്ങള്‍ ഭരണഘടയുടെ ഏത് ഭാഗത്താണ് ഉള്‍പെടുത്തിയത്.
നാലാം ഭാഗത്ത്.
31. ഏകസിവില്‍കോഡിനെ കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനാവകുപ്പ്
ആര്‍ട്ടിക്കിള്‍ 44.
32. ഇന്ത്യയുടെ ഒന്നാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്
സുകുമാര്‍ സെന്‍
33. മെഷിനറി ഓഫ് റെപ്രസെന്റേഷന്‍ എന്ന പുസ്തകം രചിച്ചത്.
തോമസ് ഹെയര്‍.
34. പ്രായപൂര്‍ത്തി വോട്ടവകാശം ഭരണഘടനയുടെ എത്രാം വകുപ്പില്‍
ആര്‍ട്ടിക്കിള്‍ 326
35. ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് വോട്ടിംഗ് പ്രായം 21 വയസ്സില്‍
നിന്നും 18 ആക്കി കുറച്ചത്.
61ാം ഭേദഗതി.
36. ലോകസഭയിലേക്കും നിയമനര്‍മാണ സമഭയിലേക്കും മത്സരിക്കുന്നതിനുള്ള പ്രായപരിധി എത്ര.
25 വയസ്സ്.
37. ഇന്ത്യയിലെ ഒന്നാം പൊതുതെരഞ്ഞെടുപ്പ് നടന്ന വര്‍ഷം ഏതാണ്
1952
38. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടന വിവരിക്കുന്ന ഭരണഘടന വകുപ്പ്.
ആര്‍ട്ടിക്കിള്‍ 324.
39. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി അവരുടെ ഇഷ്ടപ്രകാരം നിയോജകമണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിശ്ചയിക്കുന്നതിന് പറയുന്ന പേര്
ജെറി മാന്‍ഡറിംഗ്
40. തെരഞ്ഞെടുപ്പില്‍ പരസ്യപ്രചരണം അവസാനിപ്പിക്കുന്നതിന്റെ സമയംപരിധി
തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂര്‍ മുമ്പ്.
41. ദിനേശ് ഗോസ്വാമി കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് പരിഷ്‌കരണം.
42. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന് ശുപാര്‍ശ നല്‍കിയ കമ്മിറ്റി
എകെ സെന്‍ കമ്മിറ്റി
43. ഇന്ത്യന്‍ പ്രസിഡന്റ് ഏത് തരം എക്‌സിക്യൂട്ടീവിന് ഉദാഹരണമാണ്.
നാമമാത്ര എക്‌സിക്യൂട്ടീവ്.
44. ഇന്ത്യക്ക് ഒരു പ്രസിഡന്റുണ്ടായിരിക്കണം എന്ന് പറയുന്ന വകുപ്പ്
ആര്‍ട്ടിക്കിള്‍ 52
45. ഇന്ത്യന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ട്രല്‍ കോളേജില്‍
ആരെല്ലാം ഉള്‍പെടുന്നു.
ലോകസഭ, രാജ്യസഭ, നിയമസഭകള്‍, ഡല്‍ഹി പോണ്ടിച്ചേരി (തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍)
46. ഇന്ത്യയുടെ പ്രഥമ പൗരന്‍ എന്നറിയപ്പെടുന്നത്.
ഇന്ത്യന്‍ രാഷ്ട്രപതി
47. ഇന്ത്യുടെ പ്രധാനമന്ത്രി, മറ്റു മന്ത്രിമാര്‍, ജനറല്‍, സോളിസിറ്റി ജനറല്‍,
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍, സ്‌റ്റേറ്റ് ഗവര്‍ണമാര്‍, അംബാസിഡര്‍മാര്‍ തുടങ്ങിയവരെ നിയമിക്കുന്നത് ആരാണ്.
രാഷ്ട്രപതി.
48. ആരാണ് ഇന്ത്യയുടെ സര്‍വസൈന്യാധിപന്‍ എന്നറിയപ്പെടുന്നത്.
രാഷ്ട്രപതി
49. കേന്ദ്രഗവണ്‍മെന്റ് ഓര്‍ഡിനന്‍സുകള്‍ പുറപ്പടുവിക്കുന്നത് ആരാണ്.
രാഷ്ട്രപതി.
50. ഇന്ത്യയില്‍ ദയാഹരജികള്‍ പരിഗണിക്കുന്നതിനുള്ള അധികാരം
ആര്‍ക്കാണുള്ളത്.
രാഷ്ട്രപതിക്ക്.
51. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആരാണ്.
രാഷ്ട്രപതി.
52. ഇന്ത്യന്‍ ഭരണഘടയില്‍ പറഞ്ഞ മൂന്ന് തരം അടിയയന്തരാവസ്ഥകള്‍ ഏവ
352- ദേശീയ അടിയന്തരാവസ്ഥ
356- സംസ്ഥാന അടിയന്തരാവസ്ഥ
360- സാമ്പത്തിക അടിയന്തരാവ
53. ഇന്ത്യയുടെ ഒന്നാമത്തെ രാഷ്ട്രപതി.
ഡോ. രാജേന്ദ്രപ്രസാദ്
54. ഇന്ത്യന്‍ വൈസ്പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.
ലോകസഭ, രാജ്യസഭ (മുഴുവന്‍ അംഗങ്ങളും)
55. രാജ്യസഭയുടെ എക്‌സ്ഒഫീഷ്യോ ചെയര്‍മാന്‍ ആരാണ്.
ഉപരാഷ്ട്രപതി.
56. ഇന്ത്യന്‍ പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും മാസശമ്പളം എത്രയാണ്
പ്രസിഡന്റ്- 5 ലക്ഷം
ഉപരാഷ്ട്രപതി- 4 ലക്ഷം
57. ഇന്ത്യയുടെ രാഷ്ട്ര തലവന്‍
രാഷ്ട്രപതി.
58. ഇന്ത്യാ ഗവണ്‍മെന്റിന്റെ തലവന്‍
പ്രധാനമന്ത്രി.
59. ഏറ്റവും സീനിയോരിറ്റി ഉള്ളവരും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരുമായ മന്ത്രിമാര്‍ അറിയപ്പെടുന്നത്.
ക്യാബിനറ്റ് മന്ത്രിമാര്‍.
60. ക്യാബിനറ്റ് മന്ത്രിമാരെ കൂടാതെ നിലവിലുള്ള മന്ത്രിമാര്‍ ഏതൊക്കെ
സംസ്ഥാന മന്ത്രിമാര്‍, ഡപ്യൂട്ടി മിനിസ്റ്റേഴ്‌സ്.
61. സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍ നീങ്ങുന്നതിനുള്ള താമസത്ത
സൂചിപ്പിക്കുന്ന പദം.
ചുവപ്പുനാട red tapism
62. ഇന്ത്യയിലുള്ള പ്രധാന മൂന്ന് സിവില്‍ സര്‍വീസുകള്‍ ഏവ
അഖിലേന്ത്യാ സര്‍വീസ്, കേന്ദ്ര സര്‍വീസ്, സ്റ്റേറ്റ് സര്‍വീസ്.
63. ഓള്‍ ഇന്ത്യ സര്‍വീസുകള്‍ക്കുദാഹരണം.
ias , ips
64. രണ്ട് മണ്ഡലങ്ങളുള്ള നിയമ നിര്‍മാണ സഭകള്‍ അറിയപ്പെടുന്നത്.
ദ്വിമണ്ഡല സഭ,
65. ഒരു മണ്ഡലം മാത്രമുള്ള നിയമ നിര്‍മാണ സഭകള്‍ അറിയപ്പെടുന്നത്.
ഏക മണ്ഡല സഭ
66. ദ്വിമണ്ഡല നിയമനിര്‍മാണ സഭക്ക് ഉദാഹരണം
ഇന്ത്യന്‍ പാര്‍ലമെന്റ്
67. ദ്വിമണ്ഡലങ്ങളുള്ള സംസ്ഥാനങ്ങള്‍
ബീഹാര്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്,
68. ലോകസഭ എന്തുപേരിലാണ് അറിയപ്പെടുന്നത്.
അധോമണ്ഡലം
69. ലോകസഭയുടെ അംഗങ്ങളുടെ എണ്ണം
543
70. ലോകസഭയുടെ കാലാവധി
5 വര്‍ഷം
71. ലോകസഭാംഗം ആവാനുള്ള ചുരുങ്ങിയ പ്രായം
25 വയസ്സ്
72. ലോകസഭയുടെ നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുന്നത്
സ്പീക്കര്‍
73. ഇന്ത്യയുടെ ഒന്നാമത്തെ ലോകസഭാ സ്പീക്കര്‍
മാവ്‌ലെങ്കാര്‍
74. പണബില്ലുകള്‍ അവതരിപ്പിക്കുന്ന സഭ
ലോകസഭ
75. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സഭ
ലോകസഭ
76. ഏതെങ്കിലും ഒരു മന്ത്രി സമര്‍പ്പിക്കുന്ന ബില്ല് എന്തുപേരിലാണ്
അറിയപ്പെടുന്നത്.
ഗവണ്‍മെന്റ് ബില്ല്.
77. ഒരു പാര്‍ട്ടിയില്‍ തെരഞ്ഞെടുത്ത് വിജയിച്ച ശേഷം ആ പാര്‍ട്ടി വിടുന്നത്
അറിയപ്പെടുന്നത്.
കൂറുമാറ്റം.
78. കൂറുമാറ്റ നിരോധന നിയമം കൊണ്ടുവന്നത് എന്ന്.
1985, 52ാം ഭേദഗതി.
79. രാജ്യസഭ എന്തുപേരിലണ് അറിയപ്പെടുന്നത്.
ഉപരിസഭ
80. രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം
245
81. ശാസ്ത്രം, കല സാഹിത്യം തുടങ്ങിയ മേഘലകളില്‍ നിന്ന് രാഷ്ട്രപതി
എത്രപേരെയാണ് നാമനിര്‍ദേശം ചെയ്യുന്നത്.
12 പേരെ
82. ഒരു രാജ്യസഭ അംഗത്തിന്റെ കാലാവധി
6 വര്‍ഷം
83. രാജ്യസഭയുടെ കാലാവധി എത്ര
കാലാവധി ഇല്ല.
84. രാജ്യസഭ അംഗമാവാനുള്ള കുറഞ്ഞ പ്രായപരിധി
30 വയസ്സ്
85. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന്
പരിശോധിക്കുന്ന സുപ്രീംകോടതിയുടെ അധികാരം
ജുഡീഷ്യല്‍ റിവ്യൂ.
86. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ ഘടന
സുപ്രീം കോടതി
ഹൈക്കോടതി
ജില്ലാ കോടതി
കീഴ്‌ക്കോടതി
87. ഇന്ത്യ ഒരു ഫെഡറേഷന്‍ ആണ് എന്നതിന് പകരം ഭരണഘടയില്‍ ഉപയോഗിച്ചിരിക്കുന്ന പദം.
സംസ്ഥാനങ്ങളുടെ കൂട്ടം.
88. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിക്കുന്ന കമ്മീഷന്‍
സര്‍ക്കാരിയ കമ്മീഷന്‍
89. ജമ്മു കാശ്മീരിന് ഭരണഘടയില്‍ നല്‍കിയിരുന്ന പ്രത്യേക വകുപ്പ് ഏതായിരുന്നു.
ആര്‍ട്ടിക്കിള്‍ 370
90. പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് ഭരണഘടനാ പദവി ശുപാര്‍ശ ചെയ്ത കമ്മിറ്റി
തുഗ്ഗന്‍ കമ്മിറ്റി
91. ബല്‍വന്ദ്രായ് മെഹത്ത, അശോക് മെഹത്ത കമ്മിറ്റികള്‍ എന്തുമായി ബന്ധപ്പട്ടിരിക്കുന്നു.
പഞ്ചായത്തീ രാജ്.
92. പ്രാദേശിക ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട സുപ്രധാന ഭേദഗതികള്‍
73,74 ഭേദഗതി
93. ഗ്രാമസഭ എന്ന ആശയം നിലവില്‍ വന്നത് ഏത് ഭേദഗതി പ്രകാരം
73 ഭേദഗതി.
94. ഏത് വകുപ്പ് പ്രകാരമാണ് ഭരണഘടന ഭേദഗതി വരുത്തുന്നത്.
ആര്‍ട്ടിക്കിള്‍ 368
95. ഭരണഘടയുടെ അടിസ്ഥാന ഘടയുമായി ബന്ധപ്പെട്ട കേസ്
കേശവാനന്ദ ഭാരതി കേസ്
96. ഭരണഘടനാ ഭേദഗതി വരുത്തുന്നതിനുള്ള അധികാരം ആര്‍ക്കാണ്.
പാര്‍ലമെന്റ്
97. എത്ര തരം ഭേദഗതികളുണ്ട്.
മൂന്ന്, 1. കേവലഭൂരിപക്ഷത്തോടെ
2. പ്രത്യേക ഭൂരിപക്ഷത്തോടെ
3. പ്രത്യേക ഭൂരിപക്ഷവും പകുതി സംസ്ഥാനങ്ങളുടെ അംഗീകാരവും.
98. പൊളിറ്റിക്കല്‍ സയന്‍സ് എന്ന പദം ഏത് ഗ്രീക്ക് പദത്തില്‍ നിന്നാണ് രൂപം
കൊണ്ടത്.
പോളിസ് (നഗര രാഷ്ട്രങ്ങള്‍)
99. പൊളിറ്റിക്കല്‍ സയന്‍സിന്റെ പിതാവ്
അരിസ്റ്റോട്ടില്‍
100. സമൂഹമില്ലാതെ ജീവിക്കുന്ന മനുഷ്യന്‍ മൃഗമോ ദൈവമോ ആണ്. ആരുടെ വാക്കുകളാണ്.
അരിസ്‌റ്റോട്ടില്‍
101. ഹിന്ദ് സ്വരാജ് ആരുടെ പുസ്തകമാണ്.
ഗാന്ധിജി.
102. ഭരണഘടന നിര്‍മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു.
ഡോ. രാജേന്ദ്ര പ്രസാദ്
103. ഭരണഘടന നിര്‍മാണ സമിതിയുടെ ഭാഗമായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി
അധ്യക്ഷന്‍
ഡോ. ബി ആര്‍ അംബേദ്കര്‍
104. എവിടെ നിയമമില്ലെയോ അവിടെ സ്വാതന്ത്ര്യവും ഇല്ല. ആരുടെ വാക്കുകള്‍
ജോണ്‍ ലോക്ക്.
105. പ്രകൃതിയാലുള്ള സ്വാതന്ത്ര്യം എന്ന ആശയം മുന്നോട്ട് വെക്കുന്നത് ആര്.
റൂസ്സോ
106. ആഫ്രിക്കയില്‍ നില നിന്നിരുന്ന വര്‍ണവിവേചനം അറിയപ്പെടുന്നത്.
അപ്പാര്‍ത്തീഡ്
107. ഹാനി സിന്താദ്ധത്തിന്റെ ഉപജ്ഞാതാവ്
ജെ എസ് മില്‍
108. ജെഎസ് മിലിന്റെ അഭിപ്രായത്തില്‍ ഒരാളുടെ പ്രവര്‍ത്തനങ്ങളെ
എത്രയായി തിരിച്ചിരിക്കുന്നു.
2, സ്വന്തത്തെ ബാധിക്കുന്നവ, മറ്റുള്ളവരെ ബാധിക്കുന്നവ.
109. ഓരോരുത്തര്‍ക്കും അവരവരുടെ കഴിവിനനുസരിച്ച് എന്നതില്‍ നിന്നും
ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
കാറല്‍ മാക്‌സ്
110. റിപ്പബ്ലിക് എന്ന പുസ്തകം രചിച്ചത്.
പ്ലാറ്റോ
111. പുരാതന ഇന്ത്യയില്‍ നീതി എന്തുപേരിലാണ് അറിയപ്പെട്ടിരുന്നത്.
ധര്‍മം
112. ആനുപാതിക നീതി എന്ന ആശയം മുന്നോട്ട് വെക്കുന്നത് ആര്.
അരിസ്‌റ്റോട്ടില്‍
113. അജ്ഞതയുടെ മൂടുപടം എന്ന ആശയം മുന്നോട്ടു വെച്ചത്.
ജോണ്‍ റോള്‍സ്
114. സ്‌റ്റേറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
മാക്കിയ വെല്ലി
115. ഒരു രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട നാല് പ്രധാന ഘടകങ്ങള്‍ ഏതെല്ലാം.
ജനങ്ങള്‍, ഭൂപ്രദേശം, ഗവണ്‍മെന്റ്, പരമാധികാരം.
116. ഒരു രാജ്യത്ത് സാധാരണയായി ജീവിക്കുകയും ജോലി നോക്കുകയും പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം പൗരത്വം അനുവദിക്കുന്ന രീതി.
സാര്‍വത്രിക പൗരത്വം
117. ലോകത്ത് ജീവിക്കുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമായേക്കാവുന്ന പൗരത്വം
ആഗോള പൗരത്വം
118. സാമൂഹ്യ മാറ്റത്തിന് അക്രമം ആവശ്യമാണെന്ന് വാദിച്ചവര്‍
നീഷേ, പരേറ്റോ, മാക്‌സ്
119. സാമൂഹ്യ മാറ്റത്തിന് സമാധാനം ആവശ്യമാണെന്ന് വാദിച്ചവര്‍
മഹാത്മാ ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, മണ്ഡേല
120. നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ നേതാവ്
മേധ പട്ക്കര്‍
121. ഭൂമി എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് നല്‍കുന്നു, എന്നാല്‍ അത്യാഗ്രഹത്തിനുള്ളത് നല്‍കുന്നുമില്ല. ആരുടെ വാക്കുകളാണ്.
മഹാത്മാ ഗാന്ധി
122. പ്രകൃതിക്ക് നാശം തട്ടാതെ വരുംതലമുറയെ കൂടി ഉള്‍ക്കൊണ്ടു കൊണ്ടു
നിര്‍മിക്കുന്ന വികസനം.
സുസ്ഥിര വികസനം
123. ഭരണഘടനയുടെ ശില്പി
ഡോ. ബിആര്‍ അംബേദ്കര്‍
124. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വരുന്നത്.
1993
125. ഇന്ത്യയും ബ്രിട്ടനും സ്വീകരിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് രീതി
കേവല ഭൂരിപക്ഷ വ്യവസ്ഥ, fptp
126. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായം
21 വയസ്സ്
127. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്കുള്ള സംവരണ ശതമാനം
50ശതമാനം
128. പത്ത് വര്‍ഷം കൂടുമ്പോള്‍ നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി
നിശ്ചയിക്കുന്ന കമ്മീഷന്‍
അതിര്‍ത്തി പുനര്‍ നിര്‍ണയ കമ്മീഷന്‍
129. കേരളത്തില്‍ നിന്നുള്ള ലോകസഭ mp മാരുടെ എണ്ണം
20
130. രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് എത്ര mp മാര്‍
09
131. ലോങ് വാക്ക് ടു ഫ്രീഡം രചിച്ചത്
നെല്‍സണ്‍ മണ്ഡേല
132. ഓണ്‍ ലിബര്‍ട്ടി എന്ന പുസ്തകത്തിന്റെ രചയിതാവ്
ജെ എസ് മില്‍
133. നിശബ്ദ വസന്തം രചിച്ചത്
റേച്ചര്‍ കഴ്‌സണ്‍
134. ഡിസ്‌ക്കവറി ഓഫ് ഇന്ത്യ രചിച്ചത്.
നെഹ്‌റു
135. വാട്ടര്‍ രചിച്ചത്
ദീപ മേത്ത
136. രാമായണ റീ ടോള്‍ഡ്
ഒബ്രയ് മേനോന്‍
137. സാത്താനിക് വേഴ്‌സസ്
സല്‍മന്‍ റുഷ്ദി
138. ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നും ഇന്ത്യ കടമെടുത്തത്.
fptp, നിയമവാഴ്ച, സ്പീക്കര്‍, നിയമനിര്‍മാണ നടപടി ക്രമങ്ങള്‍,
139. അമേരിക്കയില്‍ നിന്നും കടമെടുത്തവ
മൗലികാവകാശങ്ങള്‍, ജുഡീഷ്യല്‍ പുനരാലോചന, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, ആമുഖം
140. യൂണിയന്‍ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ് എന്നിവയില്‍ പെടാത്തത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു..
അവശിഷ്ടാധികാരങ്ങള്‍
141. അവശിഷ്ടാധികാരങ്ങളില്‍ പെടുന്നത്
സൈബര്‍ നിയമങ്ങള്‍
142. അവശിഷ്ടാധികാരങ്ങള്‍ നിര്‍മിക്കുന്നത്
കേന്ദ്ര ഗവണ്‍മെന്റ്
143. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് മൂന്ന് ലിസ്റ്റും ഉള്ളത്.
ഏഴാം പട്ടിക
144. ഓരോ ലിസ്റ്റിലുമുള്ള വിഷയങ്ങള്‍
യൂണിയന്‍-97, സ്‌റ്റേറ്റ്- 66, കണ്‍കറന്റ്- 47
145. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്
റിപ്പണ്‍ പ്രഭു
Post a Comment