10 ജയിച്ചവർക്ക് മുതൽ പാൽ കമ്പനിയിൽ ജോലി നേടാം.
പ്രമുഖ പാൽ കമ്പനിയായ എളനാട് മിൽക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡെലിവറി ബോയ്സ്, പ്രൊഡക്ഷൻ അസിസ്റ്റൻറ്, ബ്രാഞ്ച് സൂപ്പർവൈസർ, ഡ്രൈവർ കം സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, അക്കൗണ്ടൻറ്, ലോഡ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ അവസരമുള്ളത്. ഇൻറർവ്യൂ വഴി ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കുക
ഡെലിവറി ബോയ്സ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്. കോഴിക്കോട് -5 എറണാകുളം- 5 എന്നിങ്ങനെയാണ് നിയമനം നടക്കുന്നത്. കുറഞ്ഞത് പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. പ്രൊഡക്ഷൻ അസിസ്റ്റൻറ്- എളനാട് പ്ലാനറ്റിലേക്ക് ആണ് നിയമനം നടക്കുന്നത്. ഡയറി ടെക്നോളജിയിൽ ബിടെക് കഴിഞ്ഞ് ഉദ്യോഗാർഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയും.
ബ്രാഞ്ച് സൂപ്പർവൈസർ തസ്തികയിൽ നാലു ഒഴിവുകളുണ്ട്. വയനാട്-2 ഒഴിവുകൾ മലപ്പുറം -2 ഒഴിവുകൾ എന്നിങ്ങനെയാണ് നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം യോഗ്യതയുണ്ട്.
ഡ്രൈവർ കം സെയിൽസ്മാൻ- 20 ഒഴിവുകളുണ്ട്. വയനാട്-10 മലപ്പുറം 10 എന്നിങ്ങനെയായിരിക്കും നിയമനം നടക്കുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂൾ/ ബോർഡ് നിന്ന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം.
മാർക്കറ്റിംഗ് സ്റ്റാഫ് തസ്തികയിൽ 20 ഒഴിവുകൾ ഉണ്ട്. വയനാട് 10 മലപ്പുറത്ത് 10 , സ്ഥലം തിരിച്ചുള്ള ഒഴിവു വിവരങ്ങൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്.
അക്കൗണ്ടൻറ് തസ്തികയിൽ 6 ഒഴിവുകളുണ്ട്. 3 മലപ്പുറം വയനാട് മൂന്ന് എന്നിങ്ങനെയാണ് ഒഴിവുവിവരങ്ങൾ. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബികോം പാസായവർക്ക് അപേക്ഷിക്കാൻ കഴിഞ്ഞവർക്കും അപേക്ഷിക്കാം. ലോഡിങ് സൂപ്പർവൈസർ രണ്ട് ഒഴിവുകളുണ്ട്. വയനാട് ഒന്ന് മലപ്പുറം -1 എങ്ങനെയാണ് നിയമനo നടക്കുന്നത്. പ്ലസ് ടു ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യത.
മാർക്കറ്റിംഗ് സ്റ്റാഫ് തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ആണ്. മൊത്തത്തിൽ ൽ 62 ഒഴിവുകൾ ആണ് നിലവിലുള്ളത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ റെസ്യൂം അയക്കുക. ഇമെയിൽ അയക്കുമ്പോൾ നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്റ്റിൽ ഉൾപ്പെടുത്തുക.
APPLY DETIALS BELOW
തസ്തിക |
അപേക്ഷിക്കേണ്ട
വിലാസം |
ഡെലിവറി ബോയ്സ് |
മൊബൈൽ : 8590602547 elanadu@elanadu.com |
പ്രൊഡക്ഷൻ അസിസ്റ്റൻറ്, |
മൊബൈൽ
: 9778411217 hr@elanadu.com |
വയനാട് ഒഴിവുകൾ |
മൊബൈൽ : 9400061115 മൊബൈൽ : 9400061114 hr@elanadu.com |
മലപ്പുറം ഒഴിവുകൾ |
മൊബൈൽ : 9400061117 മൊബൈൽ : 9400061118 hr@elanadu.com |
മാർക്കറ്റിംഗ് സ്റ്റാഫ് |
മൊബൈൽ :940006115 hr@elanadu.com |
Post a Comment