മലപ്പുറം: മഞ്ചേരി പോസ്റ്റൽ ഡിവിഷണിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണതപാൽ ഇൻഷൂറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരെയും ഫീൽഡ് ഓഫീസർമാരെയും നിയമിക്കുന്നു.
യോഗ്യത
അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി
18നും 50നും ഇടയിൽ പ്രായമുള്ള സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിലെ മുൻ ഏജന്റുമാർ, അങ്കണവാടി ജീവനക്കാർ,വിമുക്ത ഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ എന്നിവരെ ഡയറക്ട് ഏജന്റുമാരായും ഗവൺമെന്റ് സർവീസിൽ നിന്ന് വിരമിച്ച 65 വയസിന് താഴെ പ്രായമുള്ളവരെ ഫീൽഡ് ഓഫീസറായും നിയമിക്കും.
അപേക്ഷകർ മഞ്ചേരി പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം മൊബൈൽ നമ്പറുൾപ്പെടെ, സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ മഞ്ചേരി 676121 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.
ALSO READ:ഇന്ത്യൻ പോസ്റ്റ് ഓഫീസ് സ്റ്റാഫ് കാർ ഡ്രൈവർ റിക്രൂട്ട്മെന്റ് 2021
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04832766840
Post a Comment