സൗജന്യ പി.എസ്.സി പരിശീലനം - അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ സ്വലാത്ത് നഗർ മഅദിൻ അക്കാദമിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തിലേക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റു മത്സര പരീക്ഷകൾക്കു മുള്ള പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.എസ്.സി, യു.പി.എസ്.സി, ബാങ്കിംഗ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം.
ന്യൂനപക്ഷ വിഭാഗത്തിനു പുറമേ 20% സീറ്റുകൾ ഒ.ബി.സി വിഭാഗത്തിനും ലഭിക്കും. യോഗ്യരായവർ 2021 ജൂൺ 16 നു 5 pm മുൻപ് അപേക്ഷ നൽകണം. യോഗ്യത പരീക്ഷകളുടെ മാർക്കിന്റെയും , ഓൺലൈൻ ഇന്റർവ്വ്യൂവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫോറം ഗൂഗിൾ ഫോം വഴി ഓൺലൈൻ ആയി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ pscadmission@gmail.com എന്ന ഇമെയിൽ വിലാസത്തിലും 7025886699 , 9995950868 എന്നീ നമ്പറുകളിലും ലഭ്യമാണ്
അഡ്മിഷൻ വേണ്ടി ലിങ്ക് ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യുക
Post a Comment