CBSE BOARD ന് തുല്യമായ പത്താം ക്ലാസ്, പ്ലസ് ടു അഡ്മിഷൻ | NIOS Admission


ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും അംഗീകരിച്ച  CBSE BOARD ന് തുല്യമായ പത്താം ക്ലാസ്, പ്ലസ് ടു അഡ്മിഷൻ....... ഫീസ് രണ്ടായിരത്തിൽ* താഴെ മാത്രം.. ....

വരുമാനം നിലയ്ക്കുകയും CBSE സ്കൂളുകളിൽ പഠിക്കുന്ന തങ്ങളുടെ കുട്ടികൾക്ക് ഫീ അടക്കുവാൻ യാതൊരുവിധ വഴിയുമില്ലാതെ പകച്ചു നിൽക്കുന്ന മാതാപിതാക്കളുടെ കഥ നാം ദിവസവും കേൾക്കുന്നുണ്ട്.....

 ഒരു പക്ഷെ താഴെ കാണുന്ന വിവരങ്ങൾ  അതിനൊരു പരിഹാരം ആകുമായിരിക്കാം....

 ഇന്ത്യയിലെ യൂണിവേഴ്സിറ്റികളും, എല്ലാ സംസ്ഥാനങ്ങളും, മെഡിക്കൽ കൗൺസിൽ, ഫാർമസി കൗൺസിൽ നേഴ്സിങ് കൗൺസിൽ തുടങ്ങിയ Statuetory ഏജൻസികളും അംഗീകരിച്ച CBSE ബോർഡിന് തുല്യമായ 10 th & +2 ക്ലാസ്സ്‌, അഡ്മിഷനുകൾ കേന്ദ്ര സർക്കാരിന്റെ ഏജൻസിയായ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ വഴി ലഭ്യമാണ്.  ഓഫീസ് എറണാകുളം പനമ്പിള്ളി നഗറിൽ.

 ഓപ്പൺ ചേരുന്നത് സ്കൂളിൽ ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ....

1.നിലവിലുള്ള സാഹചര്യത്തിൽ എങ്ങനെയാണോ പഠിക്കുന്നത് അതുപോലെതന്നെ തന്നെ വീട്ടിലിരുന്നു കുട്ടികൾക്ക് പഠിക്കാം.

2. സർക്കാർ നേരിട്ട് നൽകുന്ന സർട്ടിഫിക്കറ്റ് ആയതുകൊണ്ട്  ഭാവിയിൽ മറ്റു കോഴ്സുകൾക്ക് ചേരുവാൻ  ബുദ്ധിമുട്ടില്ല.

3. വളരെ കുറഞ്ഞ ഫീസിൽ പഠിക്കാം.

4. കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാലു വിഷയങ്ങളും, ഒരു ഭാഷയും മാത്രം പഠിച്ചാൽ മതി.  ഇഷ്ടപ്പെട്ട 4 വിഷയങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സൗകര്യമുണ്ട്.

5. ബുദ്ധിമുട്ടുള്ള വിഷയങ്ങളായ കണക്ക്,  സയൻസ് എന്നിവ വേണമെങ്കിൽ ഒഴിവാക്കാം.

6. പ്ലസ്ടുവിന് പഠിക്കുമ്പോൾ  ഷോർട്ട് ഹാൻഡ് പോലുള്ള ഒരു തൊഴിലധിഷ്ഠിത കോഴ്സും കൂടി പഠിക്കുവാൻ സൗകര്യം.

7. കുട്ടികളുടെ സൗകര്യമനുസരിച്ച് ഓരോ വിഷയങ്ങളായി എഴുതിയെടുക്കാം 

8. 14 വയസ്സു കഴിഞ്ഞ  ആർക്കും ചേരാം. പ്രായപരിധിയില്ല.

9. ലോകത്ത് എവിടെ ഇരുന്നു വേണമെങ്കിലും പഠിക്കാം.

10. മലയാളത്തിലും ഇംഗ്ലീഷിലും പഠനത്തിനു സൗകര്യമുണ്ട്. 

എല്ലാ വിവരങ്ങളും https://nios.ac.in/admission.aspx എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post

News

Breaking Posts