ഇന്ത്യയുടെ രത്‌നങ്ങള്‍ | Civilian awards of the Republic of India

ഭാരതരത്‌നം, പത്മവിഭൂഷന്‍, പത്മഭൂഷണ്‍, പത്മശ്രീ

1954 ജനുവരിയിലാണ് ഭാരതരത്‌നം, പത്മവിഭൂഷന്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നീ ദേശീയ ബഹുമതികള്‍ ഏര്‍പെടുത്തിയത്. ഈ നാല് ദേശീയ ബഹുമതികളും ലഭിച്ച രണ്ട് പേരുണ്ട്. സത്യജിത് റേയും ഉസ്താദ് ബിസ്മില്ല ഖാനും. 

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌നം. കല, സാഹിത്യം, ശാസ്ത്രം എന്നീ രംഗങ്ങളിലെ നേട്ടങ്ങള്‍ക്കോ പൊതുജനസേവനത്തിനോ ഉള്ള അംഗീകാരമായി ആണ് നല്‍കുന്നത്. 

സി. രാജഗോപാലാചാരി, സിവി രാമന്‍, എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് (1954) ഭാരതരത്‌നം ലഭിച്ചത്. ഇതുവരെ 45 പേര്‍ക്കു ലഭിച്ചു. 12പേര്‍ക്ക് മരണാന്തര ബഹുമതിയായിരുന്നു. രണ്ട് വിദേശികള്‍ക്കും ലഭിച്ചിട്ടുണ്ട്. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ (1987), നെല്‍സണ്‍ മണ്ടേല (1990) എന്നിവരാണവര്‍. മദര്‍ തെരേസയ്ക്ക് ഈ ബഹുമതി ലഭിക്കുമ്പോഴേക്കും ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. 1977-79 കാലത്ത് മൊറാര്‍ജി സര്‍ക്കാര്‍ ഭാരതരത്‌നം നിര്‍ത്തലാക്കിയെങ്കിലും 1980ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ തിരികെ വന്നപ്പോള്‍ പുനസ്ഥാപിക്കപ്പെട്ടു.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭാരതരത്‌നം ലഭിക്കുക എന്ന അപൂര്‍വ നേട്ടത്തിന് അര്‍ഹമായിട്ടുള്ളത് നെഹ്‌റു കുടുംബമാണ്. നെഹ്‌റു (1955), ഇന്ദിരാഗാന്ധി(1971), പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാജീവ് ഗാന്ധിക്ക് (1991) മരണാനന്തര ബഹുമതിയുമാണ് ലഭിച്ചത്.

ഭാരതരത്‌നവും പാക്കിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാന്‍ ഇ പാക്കിസ്ഥാനും ലഭിച്ചിട്ടുള്ള ഇന്ത്യക്കാരനാണ് മൊറാര്‍ജി ദേശായി.

ഭാരതരത്‌നമുള്‍പ്പെടെയുള്ള ബഹുമതികളുടെ സാധുത സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ 1993 മുതല്‍ 1996 വരെ ഈ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചില്ല. 1995 ഡിസംബറില്‍ സുപ്രീം കോടതി ഭാരതരത്‌നമുള്‍പെടെയുള്ള ദേശീയ ബഹുമതികള്‍ക്ക് ഭരണഘടനയുടെ അംഗീകാരമുണ്ടെന്ന് പ്രഖ്യാപിച്ചു. 

മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, നാനാജി ദേശ്മുഖ്, ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് അവസാനമായി ഈ പുരസ്‌കാരം ലഭിച്ചത്.


Post a Comment

Previous Post Next Post

News

Breaking Posts