പിഡിഎഫ് ആക്കാന്‍ ഇത്ര എളുപ്പമായിരുന്നോ
സ്‌കൂളുകളും മദ്‌റസകളും തുറന്നെങ്കിലും വീട്ടില്‍ വെച്ചു തന്നെയാണ് ഈ വര്‍ഷവും പഠനം. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ വര്‍ക്കുകളും മറ്റും വീട്ടില്‍ വെച്ച് തന്നെ ചെയ്ത് ടീച്ചേഴ്‌സിന് അയച്ചു കൊടുക്കേണ്ട ഈ സമയത്ത് വളരെ ഉപകാരപ്രദമായ ഒരു ആപ്പിനെ കുറിച്ചാണ് കുറിക്കുന്നത്. പിഡിഎഫ് ഫയലുകള്‍ കേള്‍ക്കാത്തവരായോ അറിയാത്തവരായോ ആരുമുണ്ടാവില്ല. അത്രമേല്‍ ജീവിതത്തിന്റെ ഭാഗമായ ഡോക്യുമെന്റ് ഫയലാണ് പിഡിഎഫ്.
നാമെടുത്ത ഫോട്ടോയോ ടെക്സ്റ്റ് ഫയലോ ഏതായാലും വളരെ എളുപ്പത്തില്‍ pdf ആക്കി മാറ്റാം. നിരവധി ആപ്പുകള്‍ ഇന്ന് ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമുണ്ടെങ്കിലും വളരെ എളുപ്പവും സൈസ് കുറവുമുള്ള ആപ്പാണ് pdf maker. വ്യത്യസ്ഥമായ ഫീച്ചേഴ്‌സ് ഈ ആപ്പ് നമുക്ക് നല്‍കുന്നുണ്ട്.
PDF MAKER ഫീച്ചേഴ്‌സ്
* ഫോണിലെ ഗാലറിയിലുള്ളതോ കാമറ ഉപയോഗിച്ച് എടുക്കുന്നതോ ആയ ഫോട്ടോകള്‍ pdf ആക്കി മാറ്റാം.
* പിഡിഎഫ് ആക്കി മാറ്റുന്ന ഫയലുകള്‍ക്ക് പാസ്‌വേര്‍ഡ് പ്രൊട്ടക്ഷന്‍ നല്‍കാം.
* ഫയലുകളുടെ മാര്‍ജിന്‍ ക്രമീകരിക്കാം.
* എത്ര വലിയ സൈസ് ഉള്ള ഫോട്ടോസ് ആണെങ്കിലും ചെറിയ സൈസ് രൂപത്തില്‍ പിഡിഎഫ് ആക്കാം.
* കൂടുതല്‍ ഇമേജസ് add ചെയ്യാനും, റൊട്ടേറ്റ് ചെയ്യാനും, resize ചെയ്യാനും സാധിക്കും.
* പിഡിഎഫ് share ചെയ്യാം.
* ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ സുഖമായി ഉപയോഗിക്കാം.
إرسال تعليق