ഗസ്റ്റ് ലക്ചററുടെ ഒഴിവ്
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ചൊവ്വാഴ്ച 11-ന് ഫിസിക്സിനും ഒന്നിന് കെമിസ്ട്രിക്കും കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
കഴക്കൂട്ടം: കാര്യവട്ടം കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ്, അറബി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഗസ്റ്റ് അധ്യാപക പാനലിലുള്ളവരെയാണ് പരിഗണിക്കുക. 21-ന് മുൻപ് ബയോഡാറ്റ principalgck@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 9495312311.
വടക്കാഞ്ചേരി: വ്യാസ എൻ.എസ്.എസ്. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ചവർക്ക് അഭിമുഖം നടത്തും.
- മാത്തമാറ്റിക്സ്, കെമിസ്ട്രി 22-ന് രാവിലെ 10.30-നും
- കൊമേഴ്‌സ്, സുവോളജി ഉച്ചയ്ക്ക് 1.30-നും
- ഫിസിക്സ്, ഹിസ്റ്ററി ജൂൺ 23-ന് രാവിലെ 10.30-നും
- ഇക്കണോമിക്സ്, ഇംഗ്ലീഷ് ഉച്ചയ്ക്ക് 1.30-നുമാണ് അഭിമുഖം.
തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 28, 29 തീയതികളിൽ അഭിമുഖം നടക്കും.
ഫോൺ: 0490 2346027.
നാദാപുരം: ഗവ. ആർട്സ് ആൻഡ് സയൻസ് കോേളജിൽ അതിഥി അധ്യാപകരെ നിയമിക്കും.
- 21-ന് രാവിലെ 10-ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സൈക്കോളജി വിഷയങ്ങൾക്കും,
- 22-ന് രാവിലെ 10-ന് സ്റ്റാറ്റിസ്റ്റിക്സ്, ഫിസിയോളജി, അറബിക്, ഹിന്ദി, മലയാളം ഹിസ്റ്ററി വിഷയങ്ങൾക്കും
- 23-ന് രാവിലെ 10-ന് കൊമേഴ്‌സ് വിഷയത്തിനുംവേണ്ടി കൂടിക്കാഴ്ച നടക്കും. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
- ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും,
- ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാവിലെ 10.30നും,
- പൊളിറ്റിക്കല്‍ സയന്‍സ് ഉച്ചയ്ക്ക് 12 മണിക്കും,
- ഹിന്ദി ജൂണ്‍ 25ന് രാവിലെ 10.30നും,
- മലയാളം ഉച്ചയ്ക്ക് 12 മണിക്കും കൂടിക്കാഴ്ച നടക്കും.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
പാലാ: രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ
- ഇംഗ്ലീഷ്,
- മലയാളം,
- ഹിന്ദി,
- സിറിയക്,
- ഫിസിക്‌സ്,
- കെമിസ്ട്രി,
- ബോട്ടണി,
- സുവോളജി,
- മാത്തമാറ്റിക്‌സ്,
- കംപ്യുട്ടർ സയൻസ്,
- ഇക്കണോമിക്‌സ്,
- കൊമേഴ്‌സ്,
- പൊളിറ്റിക്‌സ്,
- സ്റ്റാറ്റിസ്റ്റിക്‌സ്,
- സോഷ്യോളജി,
- ഹിസ്റ്ററി
എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ആറ്റിങ്ങൽ: ആറ്റിങ്ങൽ സർക്കാർ കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഗണിതശാസ്ത്രത്തിന് തിങ്കളാഴ്ച 10-നും സ്റ്റാറ്റിസ്റ്റിക്‌സിന് തിങ്കളാഴ്ച 1.30-നും മലയാളത്തിന് ചൊവ്വാഴ്ച 10-നും അറബിക് വിഷയത്തിന് ചൊവ്വാഴ്ച 1.30-നുമാണ് അഭിമുഖം.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ കോളേജ് വെബ്‌സൈറ്റിൽ (https://www.gca.ac.in/) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചർമാരുടെ അപേക്ഷാ ലിങ്ക് മുഖേന വെള്ളിയാഴ്ച രാത്രി 12 മണിക്കു മുൻപായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ
കിനാനൂർ-കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ച പാനലിൽ ഉൾപ്പെട്ടവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പാനലിലെ രജിസ്ട്രേഷൻ നമ്പറും സഹിതം അഭിമുഖത്തിന് ഹാജരാകണം. ബോട്ടണി, സുവോളജി, കെമിസ്ട്രി വിഷയങ്ങൾക്ക് ജൂൺ 21ന് രാവിലെ 11 മണിക്കാണ് അഭിമുഖം. പൊളിറ്റിക്കൽ സയൻസിന് ജൂൺ 22ന് രാവിലെ 11 മണിക്കും മലയാളം, ഹിസ്റ്ററി വിഷയങ്ങൾക്ക് ജൂൺ 22ന് ഉച്ച 2 മണിക്കും, ഹിന്ദി, ഇക്കണോമിക്സ് വിഷയങ്ങൾക്ക് ജൂൺ 23ന് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ പ്രതിഫലം ലഭിക്കും. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
ഫോൺ: 8281336261, 9562375444
ഹിന്ദി ടീച്ചർ
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കൊമേഷ്യൽ പ്രാക്ടീസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം ഹിന്ദി ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഒന്നാം ക്ലാസോടെ എം.എ ഹിന്ദി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 22ന് മുൻപ് wptctvpm@yahoo.co.in ൽ അപേക്ഷിക്കണം.
ഫ്രഞ്ച് അധ്യാപക നിയമനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫ്രഞ്ച് വിഭാഗത്തിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 24നു രാവിലെ 11ന് ഓൺലൈനിൽ നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം 23ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് principal.uc@gmail.com ൽ അപേക്ഷ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 8281796263, 9946679793.
ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 8 വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം
പത്തനംതിട്ട ഇലന്തൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2021-22 വര്‍ഷത്തേക്കുള്ള അതിഥി അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.
- കെമിസ്ട്രി,
- ബോട്ടണി വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 22 ന് രാവിലേയും
- സംസ്‌കൃതം,
- ഹിന്ദി വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും
- സുവോളജി,
- കോമേഴ്‌സ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ഈ മാസം 24 ന് രാവിലെയും
- മലയാളം,
- ഇംഗ്ലീഷ് വിഷയങ്ങളിലേക്കുള്ള അഭിമുഖം അന്നേ ദിവസം ഉച്ചയ്ക്ക് ശേഷവും നടത്തും.
ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ് വിഷയത്തിന് ജൂണ്‍ 23 ന് രാവിലെ 11 മണിക്കും, ഇക്കണോമിക്‌സ് ജൂണ്‍ 24ന് രാവിലെ 10.30നും, പൊളിറ്റിക്കല്‍ സയന്‍സ് ഉച്ചയ്ക്ക് 12 മണിക്കും, ഹിന്ദി ജൂണ്‍ 25ന് രാവിലെ 10.30നും, മലയാളം ഉച്ചയ്ക്ക് 12 മണിക്കും കൂടിക്കാഴ്ച നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അതിഥി അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കോളേജില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9496979817 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഹാർഡ് വെയർ നെറ്റ്‌വർക്ക് ആൻഡ് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അഭിമുഖം 22-ന് 11 മണിക്ക്.
ഫോൺ: 0496 2631129, 9387048709.
കൊയിലാണ്ടി ഗവ.ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം ആന്റ് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എ സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ജൂണ്‍ 23 ന് രാവിലെ 11 മണിയ്ക്ക് കൊയിലാണ്ടി ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍ : 04962631129.
തൃശൂര്‍ ജില്ലയില്‍ ചാഴൂര്‍ പഞ്ചായത്തില്‍ കോലത്തുംകടവില്‍ പ്രവര്‍ത്തിച്ച് വരുന്ന ചേര്‍പ്പ് ഗവ. ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 25ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ കൂടിക്കാഴ്ചക്കായി ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 04872966601
ചെറിയമുണ്ടം ഗവ.ഐ.ടി.ഐ യില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ/സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്‌സ് എന്നിവയിലുള്ള ബിരുദവും രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടാതെ ഇംഗ്ലീഷ് (കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ), ബേസിക് കമ്പ്യൂട്ടര്‍ (പ്ലസ്ടു/ഡിപ്ലോമ ലെവല്‍) എന്നിവയില്‍ പരിജ്ഞാനം ഉണ്ടാകണം. താല്‍പര്യമുള്ളവര്‍ക്ക് അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 11 ന് ഐ.ടി.ഐ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
ഫോണ്‍; 0494 2967887.
Post a Comment