എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്‌സ് നിയമനം
തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്‌സിനെയും നിയമിക്കുന്നു. ബിരുദാനന്തര ബിരുദം/ ബിരുദം, ബി.എഡ്, അധ്യാപന ജോലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് എഡ്യൂക്കേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും.
ദിവസവേതനാടിസ്ഥാനത്തില്‍
* കണക്ക്,
* സയന്‍സ്,
* ഇംഗ്ലീഷ്,
* ഹിന്ദി
വിഷയങ്ങള്‍ക്കാണ് ട്യൂഷന്‍ ടീച്ചേഴ്‌സിന്റെ ഒഴിവ്. പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 8.30 വരെയും അവധി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയങ്ങളിലുമായിരിക്കും ക്ലാസ്. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 21 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട്, ഗവ: ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്, തൃക്കണാപുരം, മലപ്പുറം, പിന്‍ 679573 എന്ന വിലാസത്തിലോ gohthavanur@gmail.com എന്ന ഇമെയില്‍ ഐഡിയിലേക്കോ അപേക്ഷ അയക്കണം.
ഫോണ്‍: 0494 2698400
സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഇൻറർവ്യൂ
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.
സംസ്‌കൃതത്തിന് ജൂൺ 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ),
കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ),
ഹോം സയൻസിന് ജൂൺ 18ന് ഉച്ചക്ക് രണ്ടിനും (ഓൺലൈൻ മാത്രം) അഭിമുഖം നടക്കും.
ഓഫ്‌ലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപൂൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം മേൽ പരാമർശിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം
ഓൺലൈൻ അഭിമുഖത്തിന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫിസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ (http://www.gewtvm.ac.in/guest-lecturer-online-application) കൊടുത്തിട്ടുള്ള ഗസ്റ്റ് ലക്ചറർമാരുടെ അപേക്ഷ മുഖേന ജൂൺ 15 രാത്രി 12 മണിക്ക് മുൻപ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.gcwtvm.ac.in സന്ദർശിക്കണം.
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി നിയമ പഠനവകുപ്പിൽ പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ വിഷയത്തിൽ അസി. പ്രഫസർ ഒഴിവിലേക്ക് വാക്- ഇൻ ഇൻറർവ്യൂ ജൂൺ 17ന് രാവിലെ 11ന് നിയമ പഠനവകുപ്പിൽ നടക്കും.
അതത് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് /പിഎച്ച്.ഡി ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റാ hodlegal@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് ജൂലൈ 15നുമുമ്പ് സമർപ്പിക്കണം.
കരിവെള്ളൂർ: നെസ്റ്റ് കോളേജിൽ ഇംഗ്ലീഷ് ജേണലിസം വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്.
ഫോൺ: 9447013902, 9496700204
ചെങ്ങന്നൂർ: ഇരമല്ലിക്കര ശ്രീ അയ്യപ്പകോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷ്, മലയാളം, മീഡിയസ്റ്റഡീസ്, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ്, കൊമേഴ്‌സ് വിഷയങ്ങളിലാണ് ഒഴിവ്. ഗസ്റ്റ് ഇലക്‌ട്രോണിക്സ് ടെക്‌നിക്കൽ അസിസ്റ്റൻറിന്റെ ഒഴിവുമുണ്ട്. വിവരങ്ങൾ www.sreeayyappacollege.ac.in -ൽ ഫോൺ: 0479-2427615.
വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിങ് കോളേജിൽ നാച്ചുറൽ സയൻസ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. 16-ന് മുമ്പ് അപേക്ഷിക്കണം
പെരുവന്താനം: സെന്റ് ആന്റണീസ് കോളേജിൽ താഴെപ്പറയുന്ന വിഷയങ്ങൾക്ക് ഗസ്റ്റ് ലക്ചേഴ്സിനെ ആവശ്യമുണ്ട്.
മാനേജ്മെന്റ്, കോമേഴ്സ്,
സൈബർ ഫോറൻസിക്,
ഇംഗ്ലീഷ്,
കമ്പ്യൂട്ടർ സയൻസ്,
മാത്തമാറ്റിക്സ്,
ഫാഷൻ ടെക്നോളജി,
ഫിസിക്കൽ എഡ്യൂക്കേഷൻ
വിവരങ്ങൾക്ക്: 9562581191.
മാന്നാർ: പരുമല ദേവസ്വംബോർഡ് പമ്പാ കോളേജിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കോട്ടയം ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ 22, 23, 24 തീയതികളിൽ 10.30-ന് കോളേജിലെത്തണം. 22-ന് മാത്തമാറ്റിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്. 23-ന് ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സംസ്‌കൃതം, മലയാളം. 24-ന് ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ്, ഫിസിക്കൽ എജുക്കേഷൻ. വിവരങ്ങൾക്ക് www.dbpampacollege.org.
ഫോൺ: 9446067664.
പാലക്കാട്: കുഴൽമന്ദം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുകൾ.
-കൊമേഴ്സ്,
- കംപ്യൂട്ടർ,
- കണക്ക്,
- ഇംഗ്ലീഷ്,
- ഹിന്ദി (പാർട്ട് ടൈം),
- മലയാളം (പാർട്ട് ടൈം)
വിഷയങ്ങളിലാണ് ഒഴിവ്. നിർദിഷ്ട യോഗ്യതയുള്ള താത്പര്യമുള്ളവർ പ്രായം, യോഗ്യത, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവസഹിതമുള്ള അപേക്ഷ caskm.principal@gmail.com ൽ ജൂൺ 18നകം അയയ്ക്കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും //caskuzhalmannam.ihrd.ac.in ൽ ലഭിക്കും. ഫോൺ: 04922285577.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയത്തിൽ
* പി.ജി.ടി. ബയോളജി,
* പി.ജി. ടി. ഇംഗ്ലീഷ്,
* ടി.ജി.ടി. സോഷ്യൽ സ്റ്റഡീസ്,
* ടി.ജി.ടി. മാത്‌സ്
എന്നീ തസ്തികകളിലേക്ക് 2021-22 അധ്യയനവർഷത്തേക്കുള്ള താത്കാലിക അധ്യാപക നിയമനം നടത്തുന്നു. ലോക്ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് ഏറ്റവും അടുത്ത ദിവസം അഭിമുഖം സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ https://forms.gle/R4GfsQvRD4UM2vpz8 എന്ന ലിങ്ക് മുഖേന ജൂൺ പതിനേഴിന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കായി വിദ്യാലയ വെബ്‌സൈറ്റ് https://kanhagad.kvs.ac.in സന്ദർശിക്കണം. അഭിമുഖത്തിനുള്ള തീയതിയും സമയവും ഉദ്യോഗാർഥികളെ ഇ മെയിൽ മുഖേന അറിയിക്കും. ഫോൺ: 0467 2208666.
തിരുവനന്തപുരം: കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഓൺലൈൻ അഭിമുഖം 15-ന്. വിവരങ്ങൾക്ക് www.cfakerala.ac.in .
മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാകര ഗവ.കോളേജിൽ കന്നഡ, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനം റദ്ദ് ചെയ്താണ് വീണ്ടും അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി ഡയരക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത അർഹരായ ഉദ്യോഗാർഥികൾ https://bit.ly/3z9KU0E ലിങ്കിൽ ഗൂഗിൾ ഫോം വഴി തിങ്കളാഴ്ച (ജൂൺ14) വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നൽകണം. നേരത്തെ അപേക്ഷിച്ചവരും ഗൂഗിൾ ഫോമിൽ അപേക്ഷ നൽകണം. കൂടിക്കാഴ്ച തീയതി ഇ-മെയിൽ വഴി അറിയിക്കും.
പാലക്കാട്: ഗവ. വിക്ടോറിയ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, സൈക്കോളജി, ഇക്കണോമിക്സ് എന്നീ വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവർക്കാണ് മുൻഗണന. ഇവരുടെ അഭാവത്തിൽ 55 ശതമാനത്തിൽക്കുറയാത്ത മാർക്കുള്ള ബിരുദാനന്തരബിരുദ ധാരികളെയും പരിഗണിക്കും. അർഹരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും 18 നകം victoriapkd@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. അഭിമുഖത്തിനുമുമ്പ് ഉദ്യോഗാർഥികൾ ഡി.ഡി. ഓഫീസിൽ പേര് രജിസ്റ്റർചെയ്തിരിക്കണം.
വേങ്ങര: വേങ്ങര വലിയോറ ഗവ.യു.പി. സ്കൂളിൽ പ്രീ പ്രൈമറി അധ്യാപക ഒഴിവുണ്ട്.
ഫോൺ: 9746994790, 6282244608.
പത്തനാപുരം : മൗണ്ട് താബോർ ട്രെയ്‌നിങ് കോളേജിലേക്ക് ജനറൽ വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ താത്കാലിക ഒഴിവുണ്ട്. പൂരിപ്പിച്ച അപേക്ഷകൾ 24/06/2021 നകം കോളേജിൽ സമർപ്പിക്കണം.
അപേക്ഷകർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.
പഴയന്നൂർ: ചീരക്കുഴിയിലെ ഐ.എച്ച്.ആർ.ഡി. കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. വിവരങ്ങൾക്ക് //caschelakkara.ihrd.ac.in. അവസാന തീയതി ജൂൺ 30.
പാലക്കാട്: കേരളസർക്കാർ സ്ഥാപനമായ വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ്, കണക്ക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്ട്രേറ്റർ (ഇലക്‌ട്രോണിക്സ്), എന്നീ താത്കാലിക തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. www.casvdy.org എന്ന് കോളേജ് വെബ്സൈറ്റിൽനിന്ന് നിയമനം സംബന്ധമായ വിവരങ്ങൾ പരിശോധിച്ച് അതിൽ പറഞ്ഞിരിക്കുന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ അയയ്ക്കണം. ജൂൺ 15 ആണ് അവസാനതീയതി. ഫോൺ: 8547005042.
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ്‌സ് ആർട്‌സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ വിരമിച്ച ഒഴിവിലേക്ക് യു.ജി.സി. പ്രകാരം യോഗ്യതയുള്ള റിട്ട. അധ്യാപകരിൽനിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ സഹിതം 30 ദിവസത്തിനകം anthipas @gmail.com എന്ന മെയിലിലേക്കോ 9496137 488 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അപേക്ഷ അയയ്ക്കണം.
ഫെസിലിറ്റേറ്റര്‍ നിയമനം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വട്ടച്ചിറ കോളനിയിലെ വിദ്യാര്‍ത്ഥികളെ പഠനകാര്യത്തില്‍ സഹായിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുക എന്നിവക്കായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂളിലെ കൊഴിഞ്ഞുപോക്കു തടയുന്നതിനും ആവിഷ്‌കരിച്ച ‘സാമൂഹ്യ പഠനമുറി’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിയമനം.
സ്ഥാപനം സ്ഥിതി ചെയ്യുന്ന കോളനിയുടെ സമീപപ്രദേശത്തെ പട്ടികവര്‍ഗ്ഗക്കാരില്‍ ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവര്‍ക്കു മുന്‍ഗണന. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ജൂണ്‍ 19 നകം അപേക്ഷ സമര്‍പ്പിക്കണം.
തെരഞ്ഞെടുക്കുന്നവര്‍ക്കു പ്രതിമാസം 15,000 രൂപ വേതനം നല്‍കും. എസ്.ടി വിഭാഗത്തില്‍ മതിയായ യോഗ്യതയുള്ളവര്‍ ഇല്ലാത്തപക്ഷം ജനറല്‍, പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസുമായോ(0495 2376364), കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ (9496070370) ബന്ധപ്പെടണം.
ഹോമിയോ കോളേജ് അധ്യാപക നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ 30ന്
തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്-ഇൻ-ഫാർമസി (ഹോമിയോ)2021-I കോഴ്‌സിലെ അധ്യാപക നിയമനത്തിന് ജൂൺ 30ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസറുടെ ചേമ്പറിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു വാക്ക് ഇൻ ഇന്റവ്യൂ നടത്തും. അംഗീകൃത സർവ്വകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദവും, മെഡിക്കൽ കൗൺസിലിന്റെ പെർമനന്റ് രജിസ്‌ട്രേഷനും ആയിരിക്കും അടിസ്ഥാന യോഗ്യത. എം.ഡി(ഹോമിയോ)ബിരുദം അഭിലഷണീയം. മണിക്കൂറിന് 500 രൂപ നിരക്കിൽ ഒരു മാസം പരമാവധി 18,000 രൂപ വേതനം നൽകും. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ഐരാണിമുട്ടം സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ ജൂൺ 30ന് രാവിലെ 11 മണിക്ക് ഹാജരാകണം. അഞ്ച് ഒഴിവുകളിലേയ്ക്കാണ് നിയമനം. യാത്രാബത്ത നൽകുന്നതല്ല.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവല്ല: മാർത്തോമ്മാ കോളേജിൽ ബോട്ടണി, സുവോളജി, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ 15-ന് അകം mtcofficetvla@gmail.com എന്ന വിലാസത്തിൽ ഈ മെയിലായി അപേക്ഷ അയക്കണം.
കട്ടപ്പന: കട്ടപ്പന ഗവ.കോളേജിൽ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഗണിതം, സംസ്‌കൃതം എന്നീ വിഭാഗങ്ങളിൽ അധ്യാപക നിയമനം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലിൽ ഉൾപ്പെട്ടവർക്കും, നെറ്റ്/പി.എച്ച്.ഡി., യോഗ്യതയുള്ളവർക്കും മുൻഗണന. ഉദ്യോഗാർഥികൽ ജൂൺ 16-ന് മുൻപ് അപേക്ഷയും ബയോഡേറ്റയും gckattappana@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.
തൃശ്ശൂർ: സെയ്‌ന്റ് മേരീസ് കോളേജിൽ ബി.എസ്.ഡബ്ല്യു. വിഭാഗത്തിലേക്ക് അധ്യാപകരുടെ ഒഴിവുണ്ട്. വിവരങ്ങൾക്ക് interview@smctsr.ac.in
ഫോൺ: 0487-2 33 34 85, 70 34 52 25 63
പുനലൂർ : ശ്രീനാരായണ കോളേജിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്സ്, ഹിസ്റ്ററി, സുവോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, പൊളിറ്റിക്സ്, മലയാളം എന്നിവയിലാണ് ഒഴിവ്. കൊളീജിയറ്റ് എഡ്യൂക്കേഷന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. യു.ജി.സി. യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷയുമായി 16-ന് രാവിലെ 9.30-ന് കോളേജിൽ നേരിട്ടു ഹാജരാകണം.
കുറ്റ്യാടി: മൊകേരി ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ mokericollege@yahoo.co.in എന്ന ഇ മെയിലിൽ ബയോ ഡാറ്റ വാട്സാപ്പ് നമ്പർ സഹിതം അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ-9495647097.
തൃശ്ശൂർ: ശ്രീകേരളവർമ കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്‌ചറർമാരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യുവിന് കോളേജിൽ ഹാജരാകേണ്ടതാണ്. 14-ന് രാവിലെ ഇംഗ്ളീഷ്, ഹിന്ദി, ഉച്ചയ്ക്ക് മലയാളം, സംസ്‌കൃതം, 15-ന് രാവിലെ ഫിസിക്സ്, സുവോളജി, ഉച്ചയ്ക്ക് കെമിസ്‌ട്രി, ബോട്ടണി, 16-ന്
രാവിലെ ബി.സി.എ., മാത്തമാറ്റിക്സ്, ഉച്ചയ്ക്ക് പൊളിറ്റിക്കൽ സയൻസ്.
നെടുമങ്ങാട്: ഗവ. കോളേജിൽ ഗണിതശാസ്ത്രം, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുണ്ട്. വിദ്യാഭ്യാസവകുപ്പ് ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് www.gcn.ac.in.
പൂഞ്ഞാർ: എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ ഇക്കണോമിക്‌സ്, കോമേഴ്‌സ് എന്നീ വിഷയങ്ങളിലുള്ള ഹയർ സെക്കൻഡറി അധ്യാപകരുടെ ഒഴിവിലേക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാനേജർക്ക് ജൂൺ 15-ന് മുൻപായി അപേക്ഷ നൽകണം.
മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്‌കാലിക അധ്യാപക ഒഴിവുണ്ട്. വിവരങ്ങൾക്ക് thssmallappally.ihrd.ac.in
അട്ടപ്പാടി: രാജീവ്‌ഗാന്ധി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ താത്കാലിക അധ്യാപകരെ വേണം.
തിരുവല്ല: തുരുത്തിക്കാട് ബി.എ.എം. കോളേജിൽ മലയാളം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, പോളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ എന്നിവയിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. ജൂൺ 15-ന് മുമ്പ് office@bamcollege.sc.in എന്ന ഇ മെയിലിൽ അപേക്ഷ അയക്കണം.
ഫോൺ: 0469 2682241
സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: വനിതാശിശുവികസന വകുപ്പിന് കീഴിലുള്ള സ്‌കൂൾ കൗൺസിലിങ് സെന്ററുകളിൽ സ്‌കൂൾ കൗൺസിലർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ നിശ്ചിത യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം : 18 നും 40 നും ഇടയിൽ.
അടിസ്ഥാന യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും മെഡിക്കൽ ആൻഡ് സൈക്കാട്രിക് സോഷ്യൽ വർക്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എ/എം.എസ്.സി അപ്ലൈഡ് സൈക്കോളജി ഡിഗ്രി. കൗൺസലിങ്ങിൽ ആറുമാസത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15-ന് വൈകീട്ട് അഞ്ചിന് മുൻപ് ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഈ തസ്തികയിലേക്ക് മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും wcdpta@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാമെന്ന് ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.
ഫോൺ:-0468 2966649
Post a Comment