ലോകത്തെ ഏറ്റവും വലിയ, തിരക്കേറിയ ബിസിനസ് ഹബ്ബുകളുടെ രാജ്യമാണ് യുണൈറ്റഡ് അറബ് എമിരേറ്റ്സ്. കച്ചവടത്തിന്റെ പര്യായമായി മാറിയ രാജ്യമാണ് എമിരേറ്റ്സ്, അത് പോലെ തന്നെ സമ്പത്തിലും, ജോലി നിരക്കിലും. ആമസോണിന്റെ യുഎഇ ഒഴിവുകളാണ് ചുവടെ പഠനം ബ്ലോഗിന്റെ ഈ പ്രസിദ്ധീകരണത്തിൽ കൊടുക്കുന്നത്. താലപര്യം ഉള്ളവർ അതാത് ജോലിക്ക് കുറുകേയുള്ള ലിങ്ക് വഴി ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ജോലിക്ക് അപേക്ഷിക്കുക. ഒന്നിലേറെ ജോലികൾക്ക് താലപര്യം ഉണ്ടെങ്കിൽ, ഓരോന്നും വെവ്വേറെ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ചാർജുകൾ ഇല്ല.
ഒഴിവുകളുടെ വിവരങ്ങൾ
1. പബ്ലിക് റിലേഷൻസ് ഓഫീസർ
സ്ഥാപനത്തിലെ ദൈനംദിന പ്രക്രിയകൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്നും, അവയുടെ സുഖകരമായ നടത്തിപ്പിന് വേണ്ടി ഔദ്യോഗികവും, അനൗദ്യോഗവുമായ രീതികളിലൂടെ ഓഫീസ് സ്റ്റാഫിന്റേയും, ഫീൽഡ് ജോലിക്കാരുടെയും ഇടയിൽ കൃത്യമായ ഒരു ഒരു സൗഹൃദാന്തരീക്ഷം ഉണ്ടാക്കി എടുക്കലാണ് പ്രാഥമിക ജോലി കർത്തവ്യം. മൊത്തത്തിൽ മാനേജ്‌മെന്റ് പ്രവർത്തനംകാര്യക്ഷമമാക്കണം. അതിന്റെ കൂടെ സർക്കാരുമായി ബന്ധപ്പെട്ട രേഖകൾ, സർട്ടിഫിക്കറ്റുകൾ, സിവിൽ ചട്ടങ്ങൾ എന്നിവയിലും പങ്കാളിത്തം ഉണ്ടായിരിക്കണം. ഏതെങ്കിലും ഒരു ബിരുദം നിര്ബന്ധമാണ്.
ഇവിടെ അപേക്ഷിക്കുക
2. സീനിയർ വെന്റർ മാനേജർ
ആമസോണിന്റെ പ്രൊഡക്ടുകൾ വിറ്റു പോകുന്നതും, വില്പനയുടെ രീതികളും, കസ്റ്റമേഴ്‌സിനെ റിവ്യൂവും തുടങ്ങി അനേകം വേരിയബിൾസ് പരിശോദിച്ചു കമ്പനിയുടെ ലാഭം കൂട്ടാനുള്ള തന്ത്രങ്ങൾ മെനയുക എന്നതാണ് പ്രാഥമിക കർത്തവ്യം. കമ്പനിയുടെയോ, അല്ലെങ്കിൽ നിർദേശിക്കപ്പെട്ട സെക്ടറിലേയോ വിലപ്നയുമായി ബന്ധപ്പെട്ട അവലോകനം,മാറ്റങ്ങൾ, പ്രശ്നപരിഹാരം തുടങ്ങി അനേകം കാര്യങ്ങൾക്ക് മെനോട്ടം വഹിക്കേണ്ടതുണ്ട്.
ഇവിടെ അപേക്ഷിക്കുക
3. ക്യാമ്പയിൻ & ക്രിയേറ്റീവ് മാനേജർ
ആമസോണിന്റെ പരസ്യങ്ങൾ, പരസ്യങ്ങളുടെ ഗുണനിലവാരം, മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകൾ പ്രവർത്തിക്കുന്നതിന്റെ കാര്യക്ഷമത ഉറപ്പു വരുത്തുക എന്നതാണ് പ്രാഥമിക ജോലി. പരസ്യങ്ങളുടെ പ്രവർത്തനം, അവയുടെ ചിലവുകൾ, അവയുടെ റിസൾട്ടുകൾ, അവയുടെ റിപോർട്ടുകൾ എന്നിവ തയ്യാറാക്കുക, പഠനവിധേയമാക്കി പുതിയ രീതികൾ ആവശ്യമെങ്കിൽ അവലംബിക്കുക എന്നിവയാണ് ജോലിയുടെ കൂടെ വരുന്ന ഉത്തരവാദിത്തങ്ങൾ. ഏതെങ്കിലും ഒരു ബിരുദം നിര്ബന്ധമാണ്. പരസ്യമേഖലയിലോ, മാർക്കറ്റിംഗ് മേഖലയിലോ പ്രവർത്തിച്ചു പരിജയം ഉള്ളവർക്ക് മുൻഗണന.
ഇവിടെ അപേക്ഷിക്കുക
Post a Comment