Bihar Postal Circle Recruitment 2021 - Apply Online 1940 GDS Vacancies


ബീഹാർ പോസ്റ്റൽ സർക്കിൾ റിക്രൂട്ട്മെന്റ് 2021 - 1940 ഒഴിവുകളിൽ വിജ്ഞാപനം

Bihar Post Office GDS Recruitment 2021: 

ബീഹാർ പോസ്റ്റൽ സർക്കിൾ Gramin Dak Sevak(GDS) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 27 മുതൽ ജൂലൈ 14 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസയോഗ്യത, ശമ്പളം, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ. 

  • ഓർഗനൈസേഷൻ : Bihar Postal Circle 
  • ജോലി തരം : Central Govt Job
  • ആകെ ഒഴിവുകൾ : 1940
  • ജോലിസ്ഥലം : ബീഹാർ
  • പോസ്റ്റിന്റെ പേര് : ഗ്രാമീൺ ഡാക് സേവക് (GDS)
  • നിയമനം : നേരിട്ടുള്ള നിയമനം
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി : 27/04/2021
  • അവസാന തീയതി : 26/05/2021  14/07/2021
  • ഉള്ളടക്കം : http://www.appost.in/

Vacancy Details

ബീഹാർ പോസ്റ്റൽ സർക്കിൾ ആകെ 1940 ഒഴിവുകളിലേക്ക് ആണ് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗക്കാർക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ സൂചിപ്പിക്കുന്നു.


› OBC : 510

› EWS : 146

› PWD-A : 12

› PWD-B : 05

› PWD-C : 23

› PWD-DE : 02

› SC : 294

› ST : 45

› UR : 903

Age limit details 

Bihar postal circle GDS recruitment ലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 45 വയസ്സ് വരെയും, ഒബിസി വിഭാഗക്കാർക്ക് 43 വയസ്സ് വരെയും പ്രായപരിധിയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഇളവ് ലഭിക്കുന്നതാണ്.

Educational Qualification 

› ഉദ്യോഗാർത്ഥി ഏതെങ്കിലും വിദ്യാഭ്യാസ ബോർഡിൽ നിന്ന് പാസിംഗ് മാർക്കുള്ള പത്താം ക്ലാസ് സെക്കൻഡറി സ്കൂൾ പരീക്ഷ പാസ് സർട്ടിഫിക്കറ്റ്. കണക്ക്, പ്രാദേശിക ഭാഷ, ഇംഗ്ലീഷ് (നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി പഠിച്ചിട്ടുള്ളത് ആയിരിക്കണം)

› അപേക്ഷകൻ കുറഞ്ഞത് പത്താംക്ലാസ് വരെ പ്രാദേശികഭാഷ (അതായത് ഹിന്ദി) പഠിച്ചിരിക്കണം.

› കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ / സർവ്വകലാശാലകൾ / സ്വകാര്യസ്ഥാപനങ്ങൾ നടത്തുന്ന ഏതെങ്കിലും 60 ദിവസം എങ്കിലും ദൈർഘ്യം വരുന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന കോഴ്സ് സർട്ടിഫിക്കറ്റ്. ഉദ്യോഗാർത്ഥി പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസം നേടിയപ്പോഴും കമ്പ്യൂട്ടർ പരിജ്ഞാനം നേടിയിട്ടുണ്ടെങ്കിൽ 60 ദിവസത്തെ കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സ് നിർബന്ധമില്ല.

› എല്ലാ ഗ്രാമീൺ ഡക്ക് സേവക് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് സൈക്കിൾ ഓടിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം. ഒരു ഉദ്യോഗാർത്ഥി സ്കൂട്ടർ അല്ലെങ്കിൽ മോട്ടോർസൈക്കിൾ ഓടിക്കുന്നതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ അത് സൈക്ലിങ്ങിനെ കുറിച്ചുള്ള അറിവായി കണക്കാക്കും.

Salary Details

1. BPM

› 12000/- (4 മണിക്കൂർ ജോലിക്ക്/ ലെവൽ 1 TRCA സ്ലാബ്)

› 14500/- (5 മണിക്കൂറിന് മുകളിൽ ജോലിക്ക്/ ലെവൽ 2 TRCA സ്ലാബ്)

2. ABPM/Dak Sevak

› 10000/- (4 മണിക്കൂർ ജോലിക്ക്/ ലെവൽ 1 TRCA സ്ലാബ്)

› 12000/- (5 മണിക്കൂറിന് മുകളിൽ ജോലിക്ക്/ ലെവൽ 2 TRCA സ്ലാബ്)

Application fee details

› UR/OBC/EWS പുരുഷൻ/Transman എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.

› SC/ST/ സ്ത്രീ/PWD / ട്രാൻസ് വനിത എന്നിവർ അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.

›ഉദ്യോഗാർഥികൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷ ഫീസ് അടക്കാവുന്നതാണ്.

Selection Procedure

➤ ഓൺലൈൻ വഴി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ നിയമങ്ങളനുസരിച്ച് സ്വപ്രേരിതമായി ജനറേറ്റ് ചെയ്ത മെറിറ്റ് ലിസ്റ്റ് അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്തും.

➤ ഉന്നത വിദ്യാഭ്യാസ യോഗ്യതക്കായി വെയിറ്റേജ് നൽകില്ല. അംഗീകൃത ബോർഡുകളുടെ പത്താംക്ലാസിലെ ലഭിച്ച മാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് അന്തിമം ആകുന്നതിനുള്ള മാനദണ്ഡം.

➤ മാർക്ക് ലിസ്റ്റിൽ മാർക്കും ഗ്രേഡും ഉള്ള ഉദ്യോഗാർത്ഥികൾ മാർക്ക് മാത്രം നൽകി അപേക്ഷിക്കണം. ഏതെങ്കിലും ഉദ്യോഗാർഥികൾ ഗ്രേഡുകൾ നൽകി അപേക്ഷിച്ചാൽ അവരുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതാണ്.

➤ ഗ്രേഡുകൾ/ പോയിന്റ്കൾ അടങ്ങിയിരിക്കുന്ന മാർക്ക് ലിസ്റ്റുകളുടെ കാര്യത്തിൽ ഗ്രേഡ് കളും പോയിന്റ്ളും പരമാവധി പോയിന്റ് അല്ലെങ്കിൽ ഗ്രേഡിനെ 100ന്റെ ഗുണന ഘടകവുമായി(9.5) പരിവർത്തനം ചെയ്തുകൊണ്ട് മാർക്കുകൾ കണക്കാക്കും.

How to Apply for Bihar Postal Circle GDS Recruitment 2021?

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 14 മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.

› ഹിന്ദി വായിക്കാനും എഴുതാനും അറിയുന്ന പത്താംക്ലാസ് പാസായ എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും അപേക്ഷിക്കാം.

› ഉദ്യോഗാർത്ഥികൾ https://appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച് വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.

› വിജ്ഞാപനം വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാൻ അർഹതയുണ്ടെങ്കിൽ Apply now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

› ആദ്യം ആപ്ലിക്കേഷൻ ഫീസ് ഉദ്യോഗാർത്ഥികൾ അടക്കണം.

› അപേക്ഷിക്കുന്ന സമയത്ത് പൂരിപ്പിക്കേണ്ട കാര്യങ്ങൾ

i) പേര് (എക്സ് ക്ലാസ് സർട്ടിഫിക്കറ്റ് അനുസരിച്ച് വലിയ അക്ഷരത്തിൽ സ്പെയ്സുകൾ ഉൾപ്പെടെ മാർക്ക് മെമ്മോ)

ii) പിതാവിന്റെ പേര്

iii) മൊബൈൽ നമ്പർ (ഒരു രജിസ്ട്രേഷൻ നമ്പറിന് അദ്വിതീയമാണ്)

iv) ജനനത്തീയതി

v) ലിംഗഭേദം

vi) കമ്മ്യൂണിറ്റി

vii) PH - വൈകല്യത്തിന്റെ തരം - (HH / OH / VH) - വൈകല്യത്തിന്റെ ശതമാനം

viii) പത്താം ക്ലാസ് പാസായ സംസ്ഥാനം

ix) പത്താം ക്ലാസ് പാസായ ബോർഡ്

x) പത്താം ക്ലാസ് പാസായ വർഷം

xi) പത്താം ക്ലാസ് സർട്ടിഫിക്കറ്റ് നമ്പർ / റോൾ നമ്പർ (ഓപ്ഷണൽ)

xii) ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ആക്റ്റ്, 2019 പ്രകാരം ജില്ലാ മജിസ്‌ട്രേറ്റ് നൽകിയ ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ്.

› പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

› കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക.

Notification- Click Here

Apply Now- Click Here

Official Website- Click Here

കൂടുതല്‍ ജോലി വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post

News

Breaking Posts