കഴിവും അധ്വാനവും ഉണ്ടെങ്കിൽ വീട്ടിലിരുന്നും പണമുണ്ടാക്കാം | Earn money from home


കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് വെറുതെ വീട്ടിലിരിക്കുന്നവരാണോ? അത്തരക്കാർക്ക് കൈനിറയെ സമ്പാദിക്കാനുള്ള നിരവധി ഓപ്ഷനുകളുണ്ട്. ‍വിദ്യാർഥികൾ, ജോലിക്കായി ശ്രമിക്കുന്നവർ, വീട്ടമ്മമാർ എന്നിവർക്കെല്ലാം വീട്ടിലിരുന്ന് തന്നെ വരുമാനം നേടാനാകും. ഇതിനായി ഒരു ലാപ്ടോപ്പും ഇൻ്റർനെറ്റ് കണക്ഷനും മാത്രം മതി. കണ്ടന്റ് റൈറ്റിങ്, ഓൺലൈൻ ട്യൂട്ടോറിങ്, ഫ്രീലാൻസിങ് തുടങ്ങിയ അധികം റിസ്ക് ഇല്ലാതെ വീട്ടിലിരുന്ന് ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. ഇഷ്ടമുള്ളിടത്തുനിന്ന് ഇഷ്ടമുള്ള സമയത്ത് അവരവരുടെ സൗകര്യമനുസരിച്ച് ഈ ജോലികൾ ചെയ്യാം. ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ മാത്രമല്ല മൊബൈൽ ഫോൺ ഉപയോഗിച്ചും ആളുകൾ ഇപ്പോൾ വരുമാനം നേടുന്നുണ്ട്. അർഹരായ ആളുകൾക്ക് ഒട്ടും മുതൽമുടക്കില്ലാതെ ഈ ഓൺലൈൻ ജോബുകൾ ചെയ്യാനാകും.


ട്രാൻസിലേഷന് മികച്ച വരുമാനം 

ഓൺലൈൻ ട്യൂട്ടോറിങ്, ഫ്രീലാൻസിങ്, ട്രാൻസിലേഷൻ ജോബ് തുടങ്ങിയ ജോലികൾ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. ട്രാൻസിലേഷൻ ജോബിൽ ഒരു വാക്കിന് 5 രൂപവരെ ലഭിക്കും. വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ പാർട് ടൈം ആയി ട്രാൻസിലേഷൻ ജോബുകൾ ചെയ്ത് പണമുണ്ടാക്കാറുണ്ട്. യാതൊരു എക്സ്പീരിയൻസും ഇല്ലാത്ത ഫ്രീലാൻസ് എഴുത്തുകാർക്ക് കുറഞ്ഞത് 500 രൂപ മുതൽ പരമാവധി 1,500 രൂപവരെ ഒരു ആർട്ടിക്കിളിന് ലഭിക്കുന്നുണ്ട്. ഓൺലൈൻ ട്യൂഷൻ എടുക്കുന്നുവരുടെ ശമ്പളവും ഒട്ടും കുറവല്ല. മണിക്കൂറിന് 500 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്.


കോപ്പി പോസ്റ്റ് ചെയ്ത ലഭിക്കും കൈനിറയെ പണം 

കോപ്പി പേസ്റ്റ് ജോബ്, കണ്ടന്റ് റൈറ്റിങ്, ഡാറ്റ എൻട്രി, ബ്ലോഗിങ്/ വ്ലോഗിങ് തുടങ്ങിയവ ജനപ്രിയ ജോലികളാണ്. കാരണം ഈ ജോലികൾ ആർക്കും എവിടെ ഇരുന്നും ചെയ്യാം. നന്നായി എഴുതാൻ കഴിയുന്നവർക്ക് കണ്ടന്റുകൾ എഴുതി കൊടുത്ത് സ്റ്റാറാകാം. ഒപ്പം നല്ലൊരു തുക ശമ്പളവും വാങ്ങിക്കാം. ഡാറ്റകൾ ഫയൽ ചെയ്തു കണ്ടന്റുകൾ കോപ്പി പേസ്റ്റ് ചെയ്തും പണമുണ്ടാക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. മണിക്കൂറിന് 300 മുതൽ 1,500 രൂപവരെയാണ് പ്രതിഫലം ലഭിക്കുക. വെറുതെ ഇരിക്കുന്ന സമയത്ത് ലാപ്പും ഓൺ ചെയ്ത് ഇവ ചെയ്യാവുന്നതാണ്. വലിയ അധ്വാനം ആവശ്യമില്ലാത്ത ജോലികളാണിവ. ബ്ലോഗിങ്ങിലൂടെ മാസം 2000 രൂപ മുതൽ 15,000 രൂപ വരെ സമ്പാദിക്കാനാകും.


സർവേയിലൂടെ സമ്പാദിക്കാം 

വിദ്യാർഥികൾക്കിടയിൽ ഏറെ പ്രചാരത്തിലുള്ള ഓൺലൈൻ ജോലികളാണ് സർവേ, ആപ് റിവ്യു, വെർച്വൽ അസിസ്റ്റന്റ് എന്നിവ. നല്ല ആശയവിനിമയവും സംഘടനാ വൈദഗ്ധ്യവുമുള്ളവർക്ക് പറ്റിയ ജോലിയാണ് വെർച്വൽ അസിസ്റ്റന്റ്. വേഗത്തിൽ പണം സമ്പാദിക്കാൻ സഹായിക്കുന്ന ജോലിയാണിത്. സ്ഥലം, നിരക്ക്, സിസ്റ്റം, വസ്ത്രധാരണം എന്നിവ തിരഞ്ഞെടുക്കാൻ ജോലി ചെയ്യുന്നവർക്ക് സ്വാതന്ത്ര്യമുണ്ട്. ഡാറ്റാ എൻ‌ട്രി, സോഷ്യൽ മീഡിയ മാനേജുമെന്റ് എന്നി ഇതിൽ ഉൾപ്പെടുന്നുണ്ട്. മണിക്കൂറിൽ 400 രൂപ മുതൽ 4000 രൂപ വരെ ഇതിലൂടെ നേടാനാകും. ഓൺലൈൻ സർവേകളിലൂടെ ഒരാൾക്ക് മണിക്കൂറിൽ 100 മുതൽ 1000 രൂപവരെ സമ്പാദിക്കാനാകും. 


കലാകാരൻമാർക്കും അവസരം 

വെബ്സൈറ്റ് ടെസ്റ്റിങ് ജോബ്, അഡ്വെർടൈസിങ്, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ജോലികളും ഓൺലൈനായി വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. ഇതിന് അഡോബ് ഫോട്ടോ ഷോപ്പ് ഉൾപ്പടെയുള്ള സോഫ്റ്റ്‍വെയറുകൾ വേണമെന്ന് മാത്രം. കമ്പനികൾക്ക് വേണ്ട പരസ്യം, സ്ലോഗൻ, ലോഗോ എന്നിവ എളുപ്പത്തിൽ ഡിസൈൻ ചെയ്ത് കൊടുക്കാം. വിസിറ്റിങ് കാർഡ്, ബ്രോഷർ, ഇൻവിറ്റേഷൻ കാർഡ് എന്നിവ വീട്ടിലിരുന്ന് തന്നെ ഡിസൈൻ ചെയ്യാനാകും. വെബ്സൈറ്റ് ടെസ്റ്റിങ് ജോബ് ഇന്ന് എല്ലാവരും ചെയ്യുന്നുണ്ട്. ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരം നൽകി വെബ്സൈറ്റ് ടെസ്റ്റിങ് ജോബിൽനിന്ന് വരുമാനം നേടാം. മണിക്കൂറിൽ 1000 മുതൽ 3000 രൂപ വരെ വെബ്സൈറ്റ് ടെസ്റ്റിങ് ജോബിലൂടെ ലഭിക്കും.


സ്റ്റാറായി ഡിജിറ്റൽ മാർക്കറ്റിങ് ഡിജിറ്റൽ മാർക്കറ്റിങ്

ഓൺലൈൻ ജോബ് കൺസൾട്ടൻസി, ബിസിനസ് ആപ്പ് നിർമാണം എന്നിവ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. ഡിജിറ്റൽ മീഡിയകളെ ഉൽപന്നങ്ങളുടെ പ്രമോഷനുവേണ്ടി ഉപയോഗിക്കുന്നതിനെയാണ് ഡിജിറ്റൽ മാർക്കറ്റിങ് എന്ന് പറയുന്നത്. ഇ–മെയിൽ ഡയറക്ട് മാർക്കറ്റിങ്, ടെലി മാർക്കറ്റിങ്, സേർച് എൻജിൻ ഓപ്റ്റിമൈസേഷൻ (എസ്ഇഒ), കണ്ടന്റ് ഓട്ടോമേഷൻ, സോഷ്യൽ മീ‍‍ഡിയ മാർക്കറ്റിങ്, സേർച് എൻജിൻ മാർക്കറ്റിങ്, ഇൻഫ്ലുവൻഷ്യൽ മാർക്കറ്റിങ്, ഇ–കോമേഴ്സ്, ഡിസ്പ്ലേ മാർക്കറ്റിങ് തുടങ്ങി നിരവധി ഉപവിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മാസം മികച്ച വരുമാനം നേടാൻ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ സാധിക്കും.

Post a Comment

Previous Post Next Post

News

Breaking Posts