GCAM | Google ക്യാമറ

 

𝗚𝗰𝗮𝗺

Android ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി Google വികസിപ്പിച്ചെടുത്ത ഒരു ക്യാമറ ആപ്ലിക്കേഷനാണ് Google ക്യാമറ.  ഗൂഗിൾ ഗ്ലാസിനായി ഇമേജ് ഫ്യൂഷൻ ടെക്നോളജി വികസിപ്പിച്ചുകൊണ്ടിരുന്ന മാർക്ക് ലെവോയിയുടെ നേതൃത്വത്തിലുള്ള ഗൂഗിൾ എക്സ് റിസർച്ച് ഇൻകുബേറ്ററിൽ 2011 ൽ ആപ്ലിക്കേഷനായുള്ള വികസനങ്ങൾ ആരംഭിച്ചത്.
ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിലും അതിൻ്റെ മേലെയുമുള്ള എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഇത് തുടക്കത്തിൽ available ആയിരുന്നു,
(ഇത് 2014 ഏപ്രിൽ 16 ന് Google Play സ്റ്റോറിൽ publicly റിലീസ് ആയി.) എന്നാൽ ഇപ്പോൾ  Google പിക്സൽ ഫോണുകളിൽ മാത്രമേ Playstore ൽ നിന്നുള്ള ഒഫീഷ്യൽ വേർഷൻ സപ്പോർട്ട് ആവുന്നുള്ളൂ,


 എങ്കിലും പല ഡവലപ്പർമാരും Google pixel  ഇതരആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്നതും,പഴയ Google ഫോണുകളിൽപ്രീമിയം ഫീച്ചറുകൾ ലഭിക്കുന്നതുമായ Unofficial പോർട്ടുകൾ പുറത്തിറക്കി.
ഈ unofficial അപ്ലിക്കേഷനുകൾ മിക്കപ്പോഴും Google- ന്റെ Latest ഫോണുകളിലെ ചില ഹാർഡ്‌വെയർ ഫീച്ചേഴ്സ് ഇല്ലാതെയും  പ്രവർത്തിക്കുന്നു, മാത്രമല്ല ചിലപ്പോൾ അപ്ലിക്കേഷന്റെ official വേർഷനിൽ expose ചെയ്യാത്ത ഫീച്ചേഴ്സ് ലഭ്യമാക്കുന്നു.
വ്യത്യസ്ത Android ഫോണുകൾ ലക്ഷ്യമാക്കി നിരവധി വ്യത്യസ്ത വേർഷനുകൾ availible ആണ്.


പോർട്ട് ചെയ്ത വേർഷനുകൾ പല ഫീച്ചേഴ്സും ലഭ്യമാണെങ്കിലും ചില ഫീച്ചേഴ്സ് ശരിയായ API പിന്തുണയോ അല്ലെങ്കിൽ  ഹാർഡ്‌വെയർ സപ്പോർട്ടോ ഇല്ലാത്ത ഫോണുകളിൽ ലഭ്യമാകാതിരിക്കുകയോ ശരിയായി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാം.
(നിങ്ങളുടെ ഫോണിൻ്റെ Android Camera2 API capabilities check ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കാം : https://bit.ly/3B0dPVS)
അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുന്നതിന് Google Play സർവീസോ മൈക്രോജി പോലുള്ള replacement ആപ്പുകളോ ആവശ്യമാണ്.


  • ∆ 2016 ൽ പരിഷ്കരിച്ച വേർഷൻ HDR + ഫീച്ചർ ചെയ്യുന്ന സീറോ ഷട്ടർ ലാഗ് (ZSL) നെക്സസ് 5 എക്സ്, നെക്സസ് 6 പി എന്നിവയിലേക്ക് തിരികെ കൊണ്ടുവന്നു.  ∆ 2017 മധ്യത്തിൽ, സ്നാപ്ഡ്രാഗൺ 820, 821 അല്ലെങ്കിൽ 835 പ്രോസസർ ഉള്ള ഏത് സ്മാർട്ട്‌ഫോണിനുമായി ഗൂഗിൾ ക്യാമറയുടെ പരിഷ്‌ക്കരിച്ച പതിപ്പ് സൃഷ്ടിച്ചു.
  •  ∆ 2018 ൽ, ഡവലപ്പർമാർ പിക്സൽ അല്ലാത്ത ഫോണുകളിൽ നൈറ്റ് സൈറ്റ് പ്രാപ്തമാക്കുന്ന പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കി.
  •  ∆ 2020 ഓഗസ്റ്റിൽ, അധിക ക്യാമറകൾ ആക്സസ് ചെയ്യുന്നതിനുള്ള ഒരു പുതിയ മാർഗം അവതരിപ്പിച്ചു,
  • നിങ്ങളുടെ ഫോണിന് അനുസരിച്ചുള്ള Gacm Gcamator  App വഴിയോ (https://cutt.ly/YmDFw6b)
  • ഈ ആപ്പിൽ നിങ്ങളുടേ ഫോണിന് അനുസരിച്ചുള്ള Gcam ലഭ്യമല്ലെങ്കിൽ Gcamhub website (https://bit.ly/2U1RBSY) ൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • Nokia ഫോണുകൾക്ക് വേണ്ടിയുള്ള Gcam Nokia power user website (https://bit.ly/3r8L2d4) ലും ലഭ്യമാണ്.


Post a Comment

Previous Post Next Post

News

Breaking Posts