പ്രോജക്ട് അസിസ്റ്റന്റ്: താത്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള മെയിന്റനെൻസ് ആൻഡ് എൻറിച്ച്‌മെന്റ് ഓഫ് മൈക്രോബിയൽ കളക്ഷൻ എന്ന സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kfri.res.in.
ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്
കുന്നംകുളം ഗവ.പോളിടെക്നിക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്, കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പര്യമുള്ളവര്‍ ജൂലായ് 20ന് രാവിലെ 11ന് കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.
കരാര്‍ അടിസ്ഥാനത്തില്‍ അസി.ഫോട്ടോഗ്രാഫര്‍ നിയമനം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ് ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 20 തിനും 30 തിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 15,000 രൂപയായിരിക്കും പ്രതിമാസ വേതനം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം, ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തി ആയിരിക്കണം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി pressreleaseprd20@gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0487 2360644
താല്‍കാലിക നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റിന്‍റെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം കാലാവധിയുള്ള മെയിന്‍റനെന്‍സ് ആന്‍റ് എന്‍റിച്ച്മെന്‍റ് ഓഫ് മൈക്രോബിയല്‍ കളക്ഷന്‍ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റ് (www.kfri.res.in)സന്ദര്‍ശിക്കുക
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായശേഷം ലഭിച്ച ഡിജിറ്റൽ ഫോട്ടോഗ്രഫി എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റോ ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 20നും 30നും മധ്യേ. വേതനം പ്രതിമാസം 15,000 രൂപ.
അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. സ്വന്തമായി ഡിജിറ്റൽ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സാങ്കേതിക അറിവും ഉണ്ടാകണം. ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്.
വിശദമായ ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ 2021 ജൂലൈ 15നു വൈകിട്ട് അഞ്ചിനു മുൻപ് diop...@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. അഭിമുഖത്തിന്റേയും പ്രാക്ടിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കില്‍ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമായ ബികോം- ടാലി വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18 ന് വൈകിട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ - ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.
പാര്‍ട്ട് ടൈം അധ്യാപകര്‍ : അഭിമുഖം 14 ന്
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ സിസിപി (ഹോമിയോ) കോഴ്സ് നടത്തിപ്പിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാര്‍ട്ട് ടൈം അധ്യാപകരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യത - ബിഎച്ച്എംഎസ്, ടിസിഎംസി പെര്‍മനന്റ് രജിസ്ട്രേഷന്‍, അഭിലഷണീയ യോഗ്യത - എം.ഡി (ഹോമിയോ). അധ്യാപന പരിചയം. താല്‍പര്യമുളള അപേക്ഷകര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബി.എച്ച്.എം.എസ് മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവ സഹിതം ജൂലൈ 14 ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ ghmck.org ല്‍ ലഭിക്കും.
ലൈഫ് മിഷൻ: പ്രോഗ്രാം മാനേജർ ഒഴിവ്
ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ഒഴിവുള്ള രൺണ്ട് പ്രോഗ്രാം മാനേജർമാരുടെ തസ്തികകളിൽ പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളിലും കുടുംബശ്രീയിലും ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിചെയ്യുന്ന ജീവനക്കാരിൽ നിന്നൂം അന്യത്രസേവന വ്യവസ്ഥയിലും ഈ വകുപ്പുകളിൽ നിന്ന് ഗസറ്റഡ് ഓഫീസർ തസ്തികയിൽ വിരമിച്ച ജീവനക്കാരിൽ നിന്ന് കരാർ വ്യവസ്ഥയിലും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 19ന് മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ (lifemissionkerala@gmail.com) ലേക്കോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലോ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കും.
ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമെണിന്റെ(സാഫ്), നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 19 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് (ജെഎൽജി ) പദ്ധതികളുടെ തുടർ പ്രവർത്തനങ്ങൾക്കും ജെഎൽജി റിവോൾവിംഗ് ഫണ്ട് തിരിച്ചടവ് കൃത്യമായി ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണിത്. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുളള ബിരുദ യോഗ്യതയുളള വനിതകൾ ആയിരിക്കണം. സാഫ് നടത്തിയ തീരനൈപുണ്യ പദ്ധതിയിലൂടെ പരിശീലനം ലഭിച്ചവർക്കും പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തിൽ നിന്നുളളവർക്കും മുൻഗണന.
അപേക്ഷകർ ടാബ്ലറ്റ്/ മൊബൈൽ ഫോൺ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാനും യൂണിറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും കഴിവുളളവരായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 35 വയസ്. ഫെസിലിറ്റേറ്റർമാർക്ക് മാസം 10,000 രൂപ വേതനമായും പരമാവധി 2,000 രൂപ യാത്രാബത്തയായും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും http://www.safkerala.org/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.
ഡ്രൈവർ ഡെപ്യൂട്ടേഷൻ നിയമനം
ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഡ്രൈവർ ഗ്രേഡ്-2 തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കർഷിച്ച യോഗ്യതപ്രകാരം സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർ ഉചിതമാർഗേണ ന്യൂനപക്ഷ ക്ഷേമ വകുപ്പധ്യക്ഷന്റെ കാര്യാലയം, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ആഗസ്റ്റ് നാലിന് മുമ്പ് അപേക്ഷിക്കണം.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30-45 വയസഎ. യോഗ്യത - പ്ലസ്ടു, മലയാളം ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഷോര്‍ട്ട് ഹാന്‍ഡ് (മലയാളം, ഇംഗ്ലീഷ്), സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തുള്ള മുന്‍പരിചയം. അപേക്ഷകര്‍ ഈ മാസം 16ന് വൈകിട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.
കേരള ഫിഷറീസ് വകുപ്പിന് കീഴിൽ അവസരം
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസിലിറ്റേറ്റര്‍മാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകളായിരിക്കണം അപേക്ഷകര്‍. തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്സ്. അപേക്ഷ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ നിന്നും ജില്ലയിലെ മത്സ്യഭവന്‍ ഓഫിസുകളില്‍ നിന്നും സാഫ് വെബ്‌സൈറ്റ് (www.safkerala.org) വഴിയും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 19. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 8138073864, 7560916058.
ഫെസിലിറ്റേറ്റർ നിയമനം
2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്തവിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം തികച്ചും താത്ക്കാലിക മായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും. ജില്ലയില്‍ ആകെ 14 ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. താല്‍പ്പര്യമുളളവര്‍ അപേക്ഷ തയ്യാറാക്കി ഈ മാസം 15ന് മുമ്പ് പ്രോജക്ടോഫിസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ്
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള പിജിഡിസിഎ/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം. പ്രായപരിധി- 26 വയസ് കവിയരുത്. സ്‌റ്റൈപന്‍ഡ് - 9000. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, കെ.കെ നായര്‍ റോഡ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 9447975728.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ക്രിയാശാരീര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ക്രിയാ ശാരീരം വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണു യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 16ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കുന്നംകുളം ഗവ.പോളിടെക്നിക് കോളേജില്‍ 2021- 22 അധ്യയന വര്‍ഷത്തില്‍ എഫ് ഡി ജി റ്റി ബ്രാഞ്ചിലേക്ക് ഇംഗ്ലീഷ് ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം എ, ബി എഡ്, സെറ്റ്, കെ ടെറ്റ് യോഗ്യതകള്‍ വേണം. താല്‍പര്യമുള്ളവര്‍ ജൂലായ് 20ന് രാവിലെ 11ന് കോളേജില്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകണം.
കരാര്‍ അടിസ്ഥാനത്തില്‍ അസി.ഫോട്ടോഗ്രാഫര്‍ നിയമനം
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസി. ഫോട്ടോഗ്രാഫറെ നിയമിക്കുന്നു. പ്ലസ് ടു പാസായശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അല്ലെങ്കില്‍ ഫോട്ടോ ജേര്‍ണലിസത്തില്‍ ഡിപ്ലോമ / സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 20 തിനും 30 തിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
15,000 രൂപയായിരിക്കും പ്രതിമാസ വേതനം. സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരിക്കണം, ജില്ലയില്‍ സ്ഥിരതാമസം ഉള്ള വ്യക്തി ആയിരിക്കണം. ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 16 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി pressreleaseprd20@gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0487 2360644
ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഉദ്യോഗാർത്ഥികൾ കോളേജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി 15ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് എത്തണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
إرسال تعليق