Kerala Government and Private Job Vacancies 2021-Temporary Jobs


എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം


ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ വിവിധ തൊഴിലുകളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന തൊഴിലവസരം.  എച്ച്.ആര്‍ അഡ്മിന്‍, മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : എം.ബി.എ), സോഫ്റ്റ് വെയര്‍ ടെക്നീഷ്യന്‍, പ്രോഗ്രാമര്‍ (യോഗ്യത : എം.സി.എ/ബി.സി.എ/ബി.ടെക് കമ്പ്യൂട്ടര്‍), ബിസിനസ്സ് എക്സിക്യൂട്ടീവ്, ടെലികോളര്‍ (യോഗ്യത : ബിരുദം), ഒഴിവുകളിലേക്ക് ജൂലൈ ഒന്‍പതിന്  കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ ഏട്ടിനകം അപേക്ഷിക്കണം.  സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം.   കൂടുതല്‍ വിവരങ്ങള്‍ക്ക് calicutemployabilitycentre  എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.  ഫോണ്‍ 0495 2370176.


ഏഴാം ക്ലാസുകാർക്ക് അവസരം


പീച്ചി ആക്ഷന്‍ പ്ലാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പീച്ചി ഹാച്ചറിയില്‍ മത്സ്യകുഞ്ഞുങ്ങളുടെ പരിപാലനത്തിനും ബ്രൂഡ് സ്റ്റോക്ക് മെയിന്‍റനന്‍സിനുമായി രണ്ട് സ്ത്രീകളെയും നാല് പുരുഷൻമാരെയുമാണ്  നിയമിക്കുന്നത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ ഹാച്ചറിയുടെ 5 കി.മീ ചുറ്റളവില്‍ താമസിക്കുന്നവരായിരിക്കണം. കുറഞ്ഞത് 7 -ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം,

വീശു വല ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം, നീന്തല്‍ അറിഞ്ഞിരിക്കണം, നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധനായിരിക്കണം. പ്രായപരിധി 20 നും 50 നും മധ്യേ ആയിരിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 9 വെകുന്നേരം 4 മണി. (അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഫോണ്‍ നമ്പറും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്) ഫോണ്‍ : 0487 2421090


ഫാർമസിസ്റ്റ് പോസ്റ്റിൽ നിയമനം


ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ബി ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട്‌ കൂടിയ ഡി ഫാം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 ജൂലൈ ഒന്നിന് വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0478 2562249


പ്രബേഷൻ അസിസ്റ്റന്റ് നിയമനം


കൊല്ലം ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന്റെ  ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. MSW ആണ് യോഗ്യത. കൊല്ലം ജില്ലയിൽ ഉള്ളവർക്കും അഞ്ചുവർഷത്തെ കുറയാതെ പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്. 40 വയസ്സാണ് പ്രായപരിധി. യോഗ്യരായ അപേക്ഷകർ 2021 ജൂലൈ രണ്ടിനകം ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാ പ്രൊബേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കൊല്ലം എന്ന വിലാസത്തിൽ സന്ദർശിക്കാം. അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0474-2794929, 8281999035.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനം


മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സർക്കാർ ഹോമിയോ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2021 ജൂൺ 26 നകം ബയോഡാറ്റയും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും  ghmanjeri@kerala.gov.in എന്ന മെയിൽ വിലാസത്തിലേക്ക് അയക്കണം. പ്ലസ് ടു ഡിസിഎ അല്ലെങ്കിൽ  DWPDE (മലയാളം ടൈപ്പിംഗ് നിർബന്ധം) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് 2021 ജൂൺ 28 രാവിലെ 10നകം യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7736067207


സ്‌കിൽ ഇൻസ്ട്രക്ടർ ഒഴിവ്


തൃശ്ശൂർ ജില്ലയിലെ ചാഴൂർ പഞ്ചായത്തിൽ കോലത്തും കടവിൽ പ്രവർത്തിച്ചുവരുന്ന ചേർപ്പ് ഗവൺമെന്റ് ഐടിഐ യിൽ സ്കിൽ ഇൻസ്പെക്ടറുടെ ഒരു താല്ക്കാലിക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജൂൺ 25 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഐടിഐയിൽ അഭിമുഖത്തിനു വേണ്ടി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0487 2966601

MORE JOBS

Post a Comment

Previous Post Next Post

News

Breaking Posts