SSC GD Constable Recruitment 2021-Apply Online Latest 25271 GD Constable Vacancies


ഉദ്യോഗാർത്ഥികൾ കാത്തിരുന്ന 2021 വർഷത്തെ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) വിജ്ഞാപനം വന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പത്താം ക്ലാസ് വിജയിച്ചവർക്ക് വേണ്ടി നടത്തപ്പെടുന്ന റിക്രൂട്ട്മെന്റ് ആണ് ഇത്. യോഗ്യരായ സ്ഥാനാർത്ഥികൾക്ക് 2021 ഓഗസ്റ്റ് 31 വരെ ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്ത് നിൽക്കാതെ ഉടനെ അപേക്ഷിക്കുക. ഈ റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, തിരഞ്ഞെടുപ്പ്, അപേക്ഷിക്കേണ്ട വിധം, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ എല്ലാ വിവരങ്ങളും ചുവടെ വിശദമാക്കുന്നു.

പ്രധാന വിവരങ്ങൾ

➧ ബോർഡ്: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
➧ ജോലി തരം: കേന്ദ്ര സർക്കാർ
➧ വിജ്ഞാപന നമ്പർ: F.No. 3-1/2020-P&P, I
➧ തസ്തിക: കോൺസ്റ്റബിൾ ജിഡി
➧ ജോലിസ്ഥലം: ഇന്ത്യയിലുടനീളം
➧ അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
➧ ആകെ ഒഴിവുകൾ: 25271
➧ അപേക്ഷിക്കേണ്ട തീയതി: 17.07.2021
➧ അവസാന തീയതി: 31.08.2021


SSC GD Constable Recruitment 2021: Educational Qualifications


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പാസായിരിക്കണം.


SSC GD Constable Recruitment 2021: Vacancy Details


സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഇന്ത്യയിലെ വിവിധ സേനകളിലേക്ക് കോൺസ്റ്റബിൾ (GD) തസ്തികയിൽ നടത്തപ്പെടുന്ന ഒരു റിക്രൂട്ട്മെന്റ് ആണ് ഇത്. നിലവിൽ 25271 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്.

 ബോർഡർ സെക്യൂരിറ്റി ഫോഴ്സ്(BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സശസ്ത്ര സീമാ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF), ആസാം റൈഫിൾസ് (AR) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ വരുന്നത്. കൂടുതൽ ഒഴിവ് വിവരങ്ങൾ ചുവടെ പട്ടികയിൽ പരിശോധിക്കുക.


SSC GD Constable Recruitment 2021: Age Limit Details

18 വയസ്സിനും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ 1998 ഓഗസ്റ്റ് 2 നും 2003 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
✦ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കും.
✦ ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കും
✦ വിരമിച്ച സൈനികർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ് ലഭിക്കും.


What is SSC GD Salary?

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പോസ്റ്റിലേക്ക് നിയമനം ലഭിക്കുകയാണെങ്കിൽ 21700 രൂപ മുതൽ 69100/- രൂപ വരെ മാസം ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ മറ്റ് കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഓർക്കുക.


SSC GD Constable Recruitment 2021: Application Fees

✦ 100 രൂപയാണ് അപേക്ഷാ ഫീസ്
✦ വനിതകൾ, പട്ടികജാതി(SC)/ പട്ടികവർഗ്ഗക്കാർ (ST), വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല.
✦ അപേക്ഷിക്കുന്ന സമയത്ത് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യുപിഐ, നെറ്റ് ബാങ്കിംഗ്, മാസ്റ്റർ കാർഡ്, വിസാ കാർഡ്, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എസ് ബി ഐ ചലാൻ എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ട്.
✦ അപേക്ഷാഫീസ് അടയ്ക്കാവുന്ന അവസാന തീയതി 2021 സെപ്റ്റംബർ 2.
✦ ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.


SSC GD Constable Recruitment 2021 Exam Centers in Kerala

കേരളത്തിലെ വിവിധ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ വരുന്നുണ്ട് ഓരോ പരീക്ഷാകേന്ദ്രങ്ങളും അവയുടെ കോഡും ചുവടെ പരിശോധിക്കുക.
➧ എറണാകുളം (9213)
➧ കണ്ണൂർ (9202)
➧ കൊല്ലം (9210)
➧ കോട്ടയം (9205)
➧ കോഴിക്കോട് (9206)
➧ തൃശ്ശൂർ (9212)
➧ തിരുവനന്തപുരം (9211)


Selection Procedure

➧ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എഴുത്തുപരീക്ഷ
➧ ഫിസിക്കൽ
➧ മെഡിക്കൽ പരീക്ഷ

Important Dates

➧ അപേക്ഷിക്കേണ്ട തീയതി: 17.07.2021
➧ അവസാന തീയതി: 31.08.2021
➧ അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 02.09.2021
➧ ഓഫ്‌ലൈൻ ചെലാൻ അടക്കേണ്ട അവസാന തീയതി: 04.09.2021


How to Apply SSC GD Constable Recruitment 2021?

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം
➤ ഉദ്യോഗാർത്ഥികൾ അവസാന തീയതി കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കാൻ ശ്രമിക്കുക. അവസാന ദിവസങ്ങളിൽ സൈറ്റ് ഹാങ്ങ്‌ ആയാൽ നഷ്ടപ്പെടുന്നത് നിങ്ങളുടെ അവസരമായിരിക്കും.
➤ ചുവടെയുള്ള Apply Now എന്നുള്ള ഓപ്ഷൻ പ്രയോഗിച്ചും അല്ലെങ്കിൽ https://ssc.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ചു കൊണ്ടും അപേക്ഷിക്കാം.
➤ ആദ്യമായിട്ട് അപേക്ഷിക്കുന്നവർ വൺടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. ആവശ്യമായ രേഖകൾ
മൊബൈൽ നമ്പർ
ഇമെയിൽ ഐഡി
ആധാർ നമ്പർ
എസ്എസ്എൽസി സർട്ടിഫിക്കറ്റ്
➤ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
➤ 'Constable (GD) in CAPFs, NIA, SSF and Rifleman (GD) in Assam Rifles Examination 2021' എന്ന് സെലക്ട് ചെയ്യുക
➤ ശേഷം തന്നിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിയ്ക്കുക
➤ അപേക്ഷാ ഫീസ് അടയ്ക്കേണ്ട വരാണെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
➤ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.


➤ അപേക്ഷിക്കുന്നതിന് ഏറ്റവും അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ അല്ലെങ്കിൽ കോമൺ സർവീസ് സെന്റർ എന്നിവ സന്ദർശിക്കുക.

 NOTIFICATION

APPLY NOW

OFFICIAL WEBSITE 

MORE JOBS

 

Post a Comment

Previous Post Next Post

News

Breaking Posts