Assistant Prison Officer Recruitment 2021: Apply Online NCA Vacancies


കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള സംസ്ഥാനത്തിലെ യോഗ്യതയുള്ള മുസ്ലിം സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ വഴി മാത്രം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 8 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

Job Details

• വകുപ്പ്: Jail Department

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: --

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• കാറ്റഗറി നമ്പർ: 274/2021

• അപേക്ഷിക്കേണ്ട തീയതി: 02.08.2021

• അവസാന തീയതി: 08.09.2021

ഒഴിവുകളുടെ എണ്ണം

കേരള ജയിൽ വകുപ്പ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർഥികളും ഈ തസ്തികക്ക് അപേക്ഷിക്കുവാൻ അർഹത അർഹരല്ല. മുസ്ലിം വിഭാഗക്കാർക്ക് മാത്രമാണ് അവസരം.

പ്രായപരിധി

18 വയസ്സിനും 39 വയസ്സിനും ഇടയിലാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 02.01.1982 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

ശാരീരിക യോഗ്യതകൾ

(i) കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. 81.3 സെന്റീമീറ്റർ നെഞ്ച് അളവും 5 സെന്റീമീറ്റർ നെഞ്ച് വികസിപ്പിക്കാനും സാധിക്കണം.

(ii) മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

(iii) മുട്ട്തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയപല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഉണ്ടായിരിക്കരുത്.

(iv) ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ താഴെപ്പറയുന്ന 8 ഇനങ്ങളിൽ ഏതെങ്കിലും 5 ഇനങ്ങൾ യോഗ്യത നേടിയിരിക്കണം.



1. 100 മീറ്റർ ഓട്ടം: 14 സെക്കൻഡ്

2. ഹൈജമ്പ്: 132.20 സി.എം

3. ലോങ്ങ് ജമ്പ്: 467.2 സി.എം

4. ഷോട്ട്പുട്ട്  (7264 ഗ്രാം): 609.60 സി.എം

5. ക്രിക്കറ്റ് ബോൾ എറിയൽ: 6096 സി.എം

6. റോപ്പ് ഡ്രൈവിംഗ്: 365.80 സി.എം

7. പൾ അപ് അഥവാ ചിന്നിങ്: 8 തവണ

8. 1500 മീറ്റർ ഓട്ടം: 55 മിനിറ്റ് 44 സെക്കൻഡ്

ശമ്പളം

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 20,000 രൂപ മുതൽ 45,800 രൂപ വരെ മാസം ശമ്പളം ലഭിക്കും

How to Apply?

➢ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

➢ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

➢ ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക

➢ തുടർന്ന് 274/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

➢ Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.



➢ ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും

Notification

Apply Now

More Jobs

Post a Comment

Previous Post Next Post

News

Breaking Posts