എന്താണ് E-Rupi? പുതിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ 10 പ്രയോജനങ്ങൾ അറിയാം | Know more about E -Rupi നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം, നാഷണൽ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഇ-റൂപ്പി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ കാലോചിതമായ ഒരു രീതിയാണ് അവതരിപ്പിക്കുന്നത്.

ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിങ് അധിഷ്ഠിത ഇ-വൗച്ചറാണ് ഇ-റൂപ്പി. കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുടെ സഹായം ഇല്ലാതെ തന്നെ വൗച്ചറുകൾ റെഡീം ചെയ്യാൻ കഴിയും. ഗുണഭോക്താക്കളുടെ ഫോണിലേക്ക് നേരിട്ടാണ് ഈ വൗച്ചർ എത്തുക എന്നത് സുതാര്യത ഉറപ്പിക്കുന്നു.


ഇ-റൂപ്പിയുടെ ചില നേട്ടങ്ങളും പ്രയോജനങ്ങളും

1. ഇ-റൂപ്പി പൂർണമായും പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ പേയ്‌മെന്റാണ്.

2. സേവന സ്പോൺസർമാരെയും ഗുണഭോക്താക്കളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്നു.

3. വിവിധ ക്ഷേമ സേവനങ്ങൾ ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ നേരിട്ട് ഗുണഭോക്താവിന്‌ ലഭിക്കുന്നു.

4. ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആയ ഇ-റൂപ്പി ഗുണഭോക്താക്കളുടെ മൊബൈലിലേക്ക് നേരിട്ടെത്തുന്നു.

5. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്‌മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കൾക്ക് കാർഡ്, ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്‌സസ് ഇല്ലാതെ സേവന ദാതാവിൽ നിന്ന് വൗച്ചർ റെഡീം ചെയ്യാൻ കഴിയും.6. ഇ-റൂപ്പി സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ യാതൊരു വിധ മുഖാമുഖ കൂടിക്കാഴ്ചയില്ലാതെ തന്നെ ബന്ധിപ്പിക്കുന്നു.

7. ഇടപാട് പൂർത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാൻ കഴിയൂ എന്നും ഇ-റൂപ്പി ഉറപ്പാക്കുന്നു.


8. ഇ-റൂപ്പി പ്രീ-പെയ്ഡ് രീതിയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഏതെങ്കിലും ഇടനിലക്കാരന്റെ പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് പുതിയ സംവിധാനം ഉറപ്പ് നൽകുന്നു.

9. പതിവ് പേയ്‌മെന്റുകൾക്ക് പുറമേ, മാതൃ-ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡി തുടങ്ങിയവയ്ക്കും ഇ-റൂപ്പി ഉപയോഗിക്കാം.

10. ഇ-റൂപ്പി ഡിജിറ്റൽ വൗച്ചറുകൾ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ക്ഷേമത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പരിപാടികൾക്കും ഉപയോഗിക്കാം.

Post a Comment

Previous Post Next Post

News

Breaking Posts