വീട്ടിലിരുന്നു ഗൂഗിളിന്റെ ഓൺലൈൻ ജോലി ചെയ്യാം google task mate job hiring


ഇന്ന് ലോകത്തെ ഏറ്റവും വലിയ ടേക് ഭീമൻ ആരെന്നു ചോദിച്ചാൽ കുഞ്ഞു കുട്ടികൾ വരെ പറയും ഗൂഗിൾ ആണെന്ന്. കേവലം ഇന്റർനെറ്റിൽ തിരയുന്ന ഒരു ബ്രൗസിംഗ് സർച് എൻജിൻ ആയ ഗൂഗിൾ ഇന്ന് ലോകത്തിലെ മിക്ക ടെക് മേഖലയും അടക്കി വാഴുന്ന രാജാവാണ്. എന്താണ് ഇതിനു പിന്നിലെ രഹസ്യം

"ഡേറ്റയാണ് ഗൂഗിളിനെ ഒരു തടിച്ച സ്വര്ണക്കട്ടി പോലെ തിളക്കമാർന്ന വിലപിടിപ്പുള്ള വസ്തുവാക്കി മാറ്റുന്നത്. ഒരു കാലത്തു, അമ്പു വില്ലും കൈവശം വച്ചിരുന്നത് കാരണം ചെങ്കിസ് ഖാൻ ലോകം കീഴടക്കിയപ്പോൾ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഡേറ്റ ആരുടെ പക്കലുണ്ടോ, അവരാണ് ലോകത്തെ നിയന്ത്രിക്കുന്നത്. 



ഇന്ന് ലോകത്തെ മുഴുവൻ വാണിജ്യ, വ്യവസായ ശാലകളും കച്ചവടവും മറ്റു പ്രവർത്തികളും ചെയ്യാൻ ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. ലോകത്തെ എല്ലാ വിവരങ്ങളും പരസ്പരം ബന്ധപ്പെടുത്തി നോക്കാൻ പാകത്തിന് തയ്യാറാക്കി വച്ചിരിക്കുന്ന ഗൂഗിളിലാണ് നാമേവരും എന്തും തിരയുന്നത്. അതിനാൽ തന്നെ ഓരോ മുക്കിലും മൂലയിലെ വരുന്ന ട്രെൻഡുകൾ, ആവശ്യങ്ങൾ എന്നിവ ഗൂഗിളിന് അറിയാൻ കഴിയും.

ഈ വിവരമാണ് ഗൂഗിൾ കമ്പനികൾക്ക് കൈമാറുക. ഇപ്പോൾ പറഞ്ഞ വാചകം പോലെ പരസ്യമായിട്ടൊന്നും ആയിരിക്കില്ല, പക്ഷെ അന്താരാഷ്ട്ര സ്വകാര്യത നയങ്ങളും, അതാത് രാജ്യങ്ങളിലെ സ്വകാര്യത നയങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് തന്നെ ആയിരിക്കും ഇത് ചെയ്യുക

ക്രൗഡ് സോഴ്സിങ്

എന്താണ് ക്രൗഡ് സോഴ്സിങ്? ക്രൗഡ് എന്നാൽ ആൾകൂട്ടം എന്നർത്ഥം. സോഴ്സിങ് എന്നാൽ, ഉറവിടമാക്കുക എന്നർത്ഥം. ഒരു ആൾക്കൂട്ടത്തെ എന്തെങ്കിലും പ്രവർത്തിയുടെ ഉറവിടമാക്കുന്ന ഏറ്റവും പുതിയ ഡിജിറ്റൽ വിദ്യയാണ് ക്രൗഡ് സോഴ്സിങ്. ഒരാൾക്കോ, ഒരു കംപ്യുട്ടറിനോ ചെയ്യാൻ സാധിക്കാത്ത പല കാര്യങ്ങളും, ഒരു കൂട്ടം ആളുകളെ കൊണ്ട് കുഞ്ഞു കുഞ്ഞു പ്രവർത്തികൾ കൂട്ടമായി ചെയ്യിച്ചാൽ നടക്കാൻ കഴിയും. അത്തരമൊരു തരത്തിലുള്ള രീതിയാണ് ക്രൗഡ് സോഴ്സിങ്.

നേരത്തെ ഗൂഗിൾ ഒപ്പീനിയൻ രിവാർഡ്‌സ് എന്നൊരു ആപ്പ് പുറത്തിറക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ പല സേവനങ്ങൾക്കും അഭിപ്രായം നൽകുന്നതിലൂടെ ഒരു ചെറിയ സമ്മാനത്തുക നമുക്ക് ക്രെഡിറ്റ് ആവുകയും, അതുപയോഗിച്ചു ഗൂഗിളിന്റെ പല സേവനങ്ങളും വാങ്ങിക്കാനുമായിരുന്നു അത്.



ഇതുവരെയും ഒപ്പീനിയന് രിവാർഡ്‌സ് ആപ്പ് ഉപയോഗിക്കാത്ത ആളാണ് നിങ്ങളെങ്കിൽ, ഉടനടി തന്നെ ഈ സൗജന്യ ആപ്പ് കരസ്ഥമാക്കി, ഗൂഗിളിന്റെ സമ്മാനങ്ങൾ വെറുതെ സ്വീകരിക്കുക

ഗൂഗിളിന്റെ റിവാർഡ് ആപ്പ് ഡൗൺലോഡ് ചെയ്യുക
ആപ്പിൾ ഫോൺ ഉപയോഗിക്കുന്ന ആളാണ് നിങ്ങൾ എങ്കിൽ, സാങ്കേടപെടേണ്ടതില്ല. ഗൂഗിളിന്റെ സ്വന്തം സൃഷ്ടിയായ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ രപവർത്തിക്കുന്ന ഫോണുകൾക്ക് മാത്രമല്ല, ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയും ഒപ്പീനിയന് രിവാർഡ്‌സ് ആപ്പ് ഗൂഗിൾ നിർമിച്ചിട്ടുണ്ട്.

ആപ്പിൾ ആപ്‌സ്റ്റോറിൽ നിന്ന് ഒപ്പീനിയന് രിവാർഡ്‌സ് ഡൌൺലോഡ് ചെയ്യാം


 പുതിയ ക്രൗഡ് സോഴ്സിങ് ഓൺലൈൻ ജോലി

ലോകത്ത് പല പല കാര്യങ്ങൾ ചെയ്തു തീർക്കാൻ മനുഷ്യരുടെ തന്നെ കൊച്ചു കൊച്ചു സഹായങ്ങൾ കൂടിയേ തീരു എന്ന് ഗൂഗിളിന് മനസിലായത് കൊണ്ടാവണം, ഔദ്യോഗികമായി ക്രൗഡ് സോഴ്സിങ് വഴിയുള്ള ടാസ്ക് മേറ്റ് എന്ന പുതിയ ആപ്പ് ഗൂഗിൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ ബ്ലോഗിലൂടെ ഇതാവനനിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ഈയാപ്പാണ്.
ചില കാര്യങ്ങൾ മനുഷ്യർ തന്നെ ചെയ്യണം, അതിൽ കംപ്യുട്ടറിനു ചെയ്യാൻ കാര്യമായി കഴിയില്ല. പുതിയൊരു ഭക്ഷണ പാനീയം വിപണിയിൽ വന്നാൽ, അവയുടെ രുചി കൊള്ളാമോ എന്ന് മനസിലാക്കാൻ ഒട്ടനവധി ആളുകളുടെ പക്കൽ നിന്ന് വിവരം ശേഖരിക്കണം. ഇന്നലെ ആ പ്രൊഡക്ടുമായി ആ കമ്പനിക്ക് മുന്നോട് പോകണോ എന്ന് തീരുമാനിക്കാൻകഴിയൂ. ഇവിടെയും അത് പോലുള്ള ചില കുഞ്ഞൻ ജോലികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അമേരിക്കയിൽ പരീക്ഷിച്ചു വിജയിച്ച ഇതിന്റെ അടുത്ത പതിപ്പാണ്,ഇന്ത്യയിൽ പരീക്ഷണാർത്ഥം ഗൂഗിൾ ഇറക്കിയിരിക്കുന്നത്.


എന്താണ് ടാസ്ക് മേറ്റ്?

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ഒരു ടാസ്ക് ചെയ്തു തീർക്കാൻ വേണ്ടി ഉള്ള ആപ്പാണ് ടാസ്ക് മേറ്റ്. ഒരു വാചകം ഇംഗ്ലീഷിലോ മലയാളത്തിലോ പറഞ്ഞു കൊടുക്കൽ, ഇംഗ്ലീഷിൽ ഉള്ള ഒരു വാചകം മലയാളത്തിൽ മൊഴിമാറ്റി കൊടുക്കൽ, ഒരു ചിത്രത്തിലെ വ്യക്തത അളന്നു നോക്കൽ, തുടങ്ങി സർവേകളും, ക്വിസുകളുമായി ഒട്ടനവധി ജോലികളാണ് ഗൂഗിൾ ടാസ്ക് മേറ്റ്ലു കരുതി വച്ചിരിക്കുന്നത്.


ഇതൊരു ഓൺലൈൻ ജോലിയാണോ?

തീർച്ചയായും ഇതൊരു ഓൺലൈൻ ജോലി തന്നെയാണ്. വെറും മൊബൈൽ ഫോൺ പിടിച്ചിരുന്നു, ഓരോ സർവേകളും, ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കലും, ചിത്രങ്ങൾ ടിക്ക് ചെയ്യലും ചെയ്യുന്നതിന് അഞ്ചു രൂപ മുതൽ അൻപത് രൂപ വരെ ലഭിച്ചേക്കാം. മിക്ക ചോദ്യങ്ങൾക്കും അഞ്ചു മുതൽ പതിനഞ്ചു രൂപ വരെയുള്ള പ്രതിഫലങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇതിന്റെ മറ്റൊരു പ്രത്യേകത, ഒപീനിയന് രിവാർഡ്‌സ് പോലെ ഡിജിറ്റൽ പണമായല്ല, നിങ്ങളുടെ അക്കൗണ്ടിലേക്ക് വരുന്ന ശരിക്കുള്ള പണമായാണ് നിങ്ങൾക്ക് ലഭിക്കുക എന്നതാണ്.
ടാസ്ക് മേറ്റ് ആൻഡ്രോയിഡ്പ്ളേ സ്റ്റോറിൽ നിന്നും, ഡൌൺലോഡ് ചെയ്യുക



  ഓർക്കുക, ഇതിനായി നിങ്ങൾക്ക് ഡിഗ്രിയോ,പിജിയോ ഒന്നും വേണ്ട. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത താനെ എവിടെയും ആവശ്യമില്ല. അനുഭവ സമ്പത്തോ, പ്രവൃത്തി പരിചയമോ വേണ്ട. ഒരു ഫോണ് ഉപയോഗിക്കാൻ അറിയുന്ന, അത്യാവശ്യം ഇംഗ്ളീഷൊക്കെ വായിച്ചാൽ മാനസിലാവുന്ന ആർക്കും ചെയ്യാവുന്ന ഒന്നാണിത്.
ആപ്പിൾ ഉപഭോക്താക്കൾ വിഷമിക്കേണ്ട. നിഗ്നലെ ഗൂഗിൾ മറന്നിട്ടില്ല. ആൻഡ്രോയിഡ് പ്ളേസ്റ്റോറിൽ എന്നപോലെ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ഗൂഗിൾ ടാസ്ക്സ് എന്ന പേരിലാണ്, അതിലെ ആപ്പ് എന്ന് മാത്രം.


ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ ടാസ്ക്സ് ഡൗൺലോഡ് ചെയ്യുക

ഇനി എന്തിനു കാത്തു നിൽക്കണം? ഗൂഗിളിന്റെ ജോലിക്കാരനായി തീരാൻ ഇനി കേവല മിനുട്ടുകൾ ബാക്കി. വേഗം തന്നെ മുകളിലെ ലിങ്കുകൾ ഉപയോഗിച്ച് ഒപ്പീനിയൻ റിവാഡ്‌സും, ടാസ്ക് മേറ്റ്ഉം ഡൗൺലോഡ് ചെയ്യൂ.

Post a Comment

Previous Post Next Post

News

Breaking Posts