Kerala Police Constable (Telecommunications) Notification Out: Kerala Police Constable Recruitment 2021


Kerala Police Constable Recruitement 2021

കേരള പോലീസ് (ടെലികമ്മ്യൂണിക്കേഷൻസ്) പോലീസ് കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻസ്) ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി.. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ വഴി മാത്രം അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 8 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

Job Details

• വകുപ്പ്: കേരള പോലീസ് (ടെലികമ്മ്യൂണിക്കേഷൻ)

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: --

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 02.08.2021

• അവസാന തീയതി: 08.09.2021

ഒഴിവുകളുടെ എണ്ണം

കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തു വിട്ടിട്ടുള്ള പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻസ്) തസ്തികയിലേക്ക് ഉള്ള വിജ്ഞാപനത്തിൽ ഒഴിവുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും കൂടുതൽ ഒഴിവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമായിരിക്കും. റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക്നിയമന ശുപാർശകൾ നടത്തുന്നതാണ്.

പ്രായപരിധി

18 വയസ്സിനും 38 വയസ്സിനും ഇടയിലാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 02.01.1995 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. വിമുക്തഭടൻമാർക്ക് 41 വയസ്സാണ് ഉയർന്ന പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത

എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായിരിക്കണം.

സാങ്കേതിക യോഗ്യത

റേഡിയോ/ ടെലിവിഷൻ/ ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എൻജിനീയറിംഗ്/ കമ്പ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള തത്തുല്യമായ യോഗ്യത. തത്തുല്യമായ യോഗ്യതയുള്ള വിമുക്തഭടൻമാർക്കും അപേക്ഷിക്കാവുന്നതാണ്.


ശമ്പളം

കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി കേരള പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,000 രൂപ മുതൽ 48,000 രൂപ വരെ ശമ്പളം ലഭിക്കും.

How to Apply Kerala Police Constable Recruitment 2021?

➢ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

➢ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

➢ ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക

➢ തുടർന്ന് 250/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

➢ Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.



➢ ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

➢ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും

Notification

Apply Now

More Jobs

Post a Comment

Previous Post Next Post

News

Breaking Posts