Kerala Police Recruitment 2021: Apply Offline Sports Personnel Vacancies


കേരള പോലീസ് ഡിപ്പാർട്ട്മെന്റ് നിലവിലുള്ള 43 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ അവസരങ്ങൾ ഉണ്ട്. കായിക മേഖലയിൽ കഴിവ് തെളിച്ച വർക്കാണ് അവസരം ഉണ്ടായിരിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ 2021 സെപ്റ്റംബർ 10നകം അപേക്ഷകൾ സമർപ്പിക്കണം.

Job Details

• വകുപ്പ്: Kerala Police Department
• ജോലി തരം: Kerala Govt
• നിയമനം: സ്പോർട്സ് കോട്ട
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: 43
• അപേക്ഷിക്കേണ്ട വിധം: തപാൽ
• അപേക്ഷിക്കേണ്ട തീയതി: 10.08.2021
• അവസാന തീയതി: 10.09.2021


Vacancy Details

കേരള പോലീസ് ഡിപ്പാർട്ട്മെന്റ് നിലവിൽ 43 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഓരോ കായിക ഇനങ്ങളിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ കൊടുക്കുന്നു.


അത്‌ലറ്റിക്സ് (പുരുഷന്മാർ)

  1. 100 മീറ്റർ ഓട്ടം: 02
  2. 200 മീറ്റർ ഓട്ടം: 01
  3. 400 മീറ്റർ ഓട്ടം: 02
  4. 1500 മീറ്റർ ഓട്ടം: 01
  5. 400 മീറ്റർ ഹർഡിൽസ്: 01
  6. ലോങ്ങ് ജമ്പ്: 01
  7. ട്രിപ്പിൾ ജമ്പ്: 01

 ആകെ: 09


അത്‌ലറ്റിക്സ് (വനിതകൾ)

  1. 100 മീറ്റർ ഓട്ടം:02
  2. 200 മീറ്റർ ഓട്ടം: 01
  3. 400 മീറ്റർ ഓട്ടം: 01
  4. 1500 മീറ്റർ ഓട്ടം: 01
  5. 800 മീറ്റർ ഓട്ടം: 01
  6. പോൾ വാൾട്ട്: 01
  7. ട്രിപ്പിൾ ജമ്പ്: 01
  8.  10,000 മീറ്റർ നടത്തം: 02

 ആകെ: 10


ബാസ്ക്കറ്റ് ബോൾ വനിതാ ടീം

  1. ഷൂട്ടിംഗ് ഗാർഡ്-3 പോയിന്റ് ഷൂട്ടർ: 01
  2. പവർ ഫോർവേർഡ്: 01
  3.  സെന്റർ-ലോ പോസ്റ്റ്-Tallest: 01

 ആകെ: 04

ബാസ്ക്കറ്റ് ബോൾ പുരുഷ ടീം

  1. പോയിന്റ് ഗാർഡ്- ബോൾ ഹോൾഡർ: 01
  2. സെന്റർ-Tallest- ലോ പോസ്റ്റ്: 02

 ആകെ: 03


നീന്തൽ വനിതകൾ

  1. 50,100,200 ബട്ടർഫ്ലൈ സ്ട്രോക്ക്: 01
  2. 50,100,200 ബ്രസ്റ്റ് സ്ട്രോക്ക്: 01

 ആകെ: 02

ഹാൻഡ് ബോൾ (പുരുഷൻ)

  1.  റൈറ്റ് ബാക്ക്: 01

 ആകെ: 01


സൈക്ലിങ്

  1. സൈക്ലിംഗ് പുരുഷൻ: 02
  2. സൈക്ലിംഗ് വനിതകൾ: 02

 ആകെ: 04

വോളിബോൾ (വനിതകൾ)

  1.  അറ്റാക്കർ: 01
  2.  ബ്ലോക്കർ: 01

ആകെ: 02


വോളിബോൾ (പുരുഷന്മാർ)

  1. സെന്റർ ബ്ലോക്കർ: 01
  2. സെറ്റർ: 01

ആകെ: 01

ഫുട്ബോൾ (പുരുഷന്മാർ)

  1.  ഗോൾകീപ്പർ: 01
  2.  ബാക്ക്: 02
  3.  സെന്റർ ഹാഫ്: 01
  4.  ഫോർവേർഡ്: 01

ആകെ: 06


Age Limit Details

18 വയസ്സിനും 26 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പരമാവധി അഞ്ച് വയസ്സ് വരെയും, മറ്റു സംവരണ വിഭാഗക്കാർക്ക് 29 വയസ്സുവരെയും പ്രായപരിധിയിൽ എന്നാണ് ഇളവ് ലഭിക്കുന്നതാണ്.


Educational Qualifications

കുറഞ്ഞത് പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ അതിനു തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം.

Physical

 പുരുഷൻ

• കുറഞ്ഞത് 168 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം
• ചെസ്റ്റ് 81 സെന്റീമീറ്റർ കുറഞ്ഞത് ഉണ്ടായിരിക്കണം. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.
 ശ്രദ്ധിക്കുക: SC/ST വിഭാഗക്കാർക്ക് ഉയരം 160 സെന്റീമീറ്ററും, ചെസ്റ്റ് 76 സെന്റീമീറ്ററും ഉണ്ടായാൽ മതിയാകും.

 വനിതകൾ

• ഉയരം 157 സെന്റീമീറ്റർ. SC/ST വിഭാഗക്കാർക്ക് 150 സെന്റീമീറ്റർ ഉണ്ടായാൽ മതിയാകും.


 പുരുഷന്മാർ

  •  100 മീറ്റർ ഓട്ടം: 14 സെക്കൻഡ്
  •  ഹൈജമ്പ്: 132.20 സെന്റീമീറ്റർ
  •  ലോങ്ങ് ജമ്പ്: 457.20 സെന്റീമീറ്റർ
  •  ഷോട്ട്പുട്ട്(7254g): 609.60 സെന്റീമീറ്റർ
  •  ക്രിക്കറ്റ് ബോൾ എറിയാൽ: 6096 സെന്റീമീറ്റർ
  •  പുൾ അപ്പ്/ ചിന്നിഗ്: 8 തവണ
  •  റോപ്പ് ക്ലൈംബിംഗ്: 365.80 സെന്റീമീറ്റർ
  • 1500 മീറ്റർ ഓട്ടം: 5 മിനുട്ട് 44 സെക്കൻഡ്

വനിതകൾ

  •  100 മീറ്റർ ഓട്ടം: 17 സെക്കൻഡ്
  •  ഹൈജമ്പ്: 106 സെന്റീമീറ്റർ
  •  ലോങ്ങ് ജമ്പ്: 305 സെന്റീമീറ്റർ
  •  ഷോട്ട്പുട്ട് (4Kg): 488 സെന്റീമീറ്റർ
  •  200 മീറ്റർ ഓട്ടം: 36 സെക്കൻഡ്
  •  ക്രിക്കറ്റ് ബോൾ എറിയൽ: 1400 സെന്റീമീറ്റർ
  •  ഷട്ടിൽ റേസ് (25×4 മീറ്റർ): 26 സെക്കൻഡ്
  •  സ്കിപ്പിംഗ് (ഒരു മിനുട്ട്): 80 തവണ

 

കായിക നേട്ടങ്ങൾ 01/01/2018ന് ശേഷം നേടിയത് മാത്രമേ പരിഗണിക്കുകയുള്ളൂ

• അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത അത്‌ലറ്റിക്സ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം സംസ്ഥാനത്തെ പ്രതിനിധീകരിക്കു ന്നതിനായി തിരഞ്ഞെടുത്തിരിക്കണം.
• അംഗീകൃത സംസ്ഥാന മീറ്റിലെ 4*100 റിലേ പോലുള്ള അത്ലറ്റിക്സിലെ ടീം ഇവന്റുകളിൽ ഒന്നാം സ്ഥാനം, സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കണം
• ഫുട്ബോൾ, വോളിബോൾ... മുതലായവയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ദേശീയ ചാമ്പ്യൻഷിപ്പിൽ പ്രതിനിധീകരിക്കാനും, മറ്റ് മത്സരങ്ങളിൽ പങ്കെടുക്കാനും യോഗ്യത  നേടിയിരിക്കണം.


How to Apply?

⧫ യോഗ്യരായ വ്യക്തികൾ 2021 സെപ്റ്റംബർ 10 നകം തപാൽ വഴി അപേക്ഷ സമർപ്പിക്കണം.
⧫ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച വർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക.
⧫ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക
⧫ അപേക്ഷ അയക്കുന്ന കവറിന് മുകളിൽ   "Application for appointment under Sports Quota------" (കായിക ഇനം എഴുതുക )
⧫ കായിക നേട്ടങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ബന്ധപ്പെട്ട അധികാരികൾ നൽകിയ സാക്ഷ്യ പത്രത്തിന്റേയും അന്തർസംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ മത്സരിക്കുന്ന തിന് യോഗ്യത നേടി എന്നും തെളിയിക്കുന്ന സാക്ഷ്യപത്ര ത്തിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നിർബന്ധമായും സമർപ്പിക്കേണ്ടതാ ണ്.


⧫ കൂടാതെ വിജ്ഞാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരമുള്ള കാഴ്ചശക്തി തെളിയിക്കുന്നതിനുള്ള രേഖ, അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, സ്ഥിരം മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊ പ്പം അയക്കേണ്ടതാണ്.
⧫ അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം


അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ, ആംഡ് പോലീസ് ബറ്റാലിയൻ ആസ്ഥാനം, പേരൂർക്കട, തിരുവനന്തപുരം - 695005


⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification

Application Form

Official Website 

More Jobs

Post a Comment

Previous Post Next Post

News

Breaking Posts