Kerala Public Works Department Lineman Recruitment 2021-Apply Online KPSC Lineman Vacancies


കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പ് ലൈൻമാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഉദ്യോഗാർത്ഥികൾ 2021 സെപ്റ്റംബർ 8 വരെ അപേക്ഷ സമർപ്പിക്കാം. നേരെ അപേക്ഷ യിലേക്ക് കടക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Job Details

• വകുപ്പ്: പൊതുമരാമത്ത് വകുപ്പ്

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: 16

• നിയമന രീതി: നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 02.08.2021

• അവസാന തീയതി: 08.09.2021

Vacancy Details

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ വിഭാഗം) പുറത്ത് വിട്ടിട്ടുള്ള വിജ്ഞാപന പ്രകാരം വിവിധ ജില്ലകളിലായി 16 ഒഴിവുകളാണ് ആകെയുള്ളത്.

• തിരുവനന്തപുരം: 02

• കൊല്ലം: 03

• എറണാകുളം: 02

• തൃശ്ശൂർ: 03

• പാലക്കാട്: 06

Age Limit Details

19 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2002നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക വിഭാഗത്തിൽ പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ട വർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

Educational Qualifications

✦ കുറഞ്ഞത് എസ്എസ്എൽസി നിലവാരത്തിലുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.

✦ ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെ യുള്ള പഠനത്തിനുശേഷം ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ

✦ സിറ്റി ആൻഡ് ഗിൽഡ്സ് ഓഫ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എസി ഇന്റർ മീഡിയേറ്റ് ഗ്രേഡിലുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് പരീക്ഷ ജയിച്ചിരിക്കണം. അല്ലെങ്കിൽ

✦ ഇലക്ട്രിക്കൽ ലൈറ്റ് ആൻഡ് പവറിൽ കെ ജി ടി ഇ അല്ലെങ്കിൽ എംജി ടിഇ സർട്ടിഫിക്കറ്റ് (ഹയർ). അല്ലെങ്കിൽ

✦ വാർ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ നിന്നും ഇലക്ട്രീഷ്യനായോ ലൈൻമാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് II സർട്ടിഫിക്കറ്റ്.

Salary Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി പൊതുമരാമത്ത് വകുപ്പിലെ ലൈൻമാൻ തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ മാസം 19,000 രൂപ മുതൽ  43,600 രൂപ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ കേരള സർക്കാർ നൽകുന്ന മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിക്കുന്നതാണ്.

How to Apply Lineman Recruitment 2021?

• ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക

• തുടർന്ന് 258/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ പ്രയോഗിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.



• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബർ 8 ആയിരിക്കും

Notification

Apply Now

More Jobs

Post a Comment

Previous Post Next Post

News

Breaking Posts