പ്രീ മെട്രിക് സ്‌കോളർഷിപ്പ് 2021 | Premetric Scholarship 2021


മുസ്ലിം, ക്രിസ്ത്യൻ പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പ്രീമെട്രിക് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
🌹🌹🌹

അപേക്ഷിക്കാൻ അക്ഷയയിലേക്ക് കൊണ്ടുപോകേണ്ടവ:

👉🏻കുട്ടിയുടെ അഡ്മിഷൻ നമ്പർ,
👉🏻ബാങ്ക് അ‌ക്കൗണ്ട് പാസ്ബുക്ക്
👉🏻ആധാർ കാർഡ്
👉🏻കഴിഞ്ഞ വർഷത്തെ മാർക്ക് ശതമാനം
👉🏻വരുമാന സർട്ടിഫിക്കറ്റ്
👉🏻മൊബൈൽ ഫോൺ
👉🏻Renewal ആയി അപേക്ഷിക്കേണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവർ കഴിഞ്ഞ വർഷത്തെ Application ID.

🌹ആധാർ ഇല്ലാത്തവർക്ക്

അക്ഷയയിൽ നിന്നും  Bonafide Certificate പ്രിന്റ് എടുത്ത് അതിൽ HM ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുക്കണം.
ആധാർ ഉള്ളവർക്ക്  Bonafide Certificate ആവശ്യമില്ല.

🌹സ്‌കോളർഷിപ്പ് 2 പേർക്ക് മാത്രം:

ഒരു കുടുംബത്തിലെ പരമാവധി 2 പേർ മാത്രമേ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ പാടുള്ളൂ.

🌹അഡ്മിഷൻ നമ്പർ:

ക്ലാസ്സ് അധ്യാപകരോട് ചോദിച്ചറിയുക.

🌹മാർക്ക് ലിസ്റ്റ്:

കഴിഞ്ഞ വർഷം 50%ന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.

കഴിഞ്ഞ വർഷം നമ്മുടെ സ്‌കൂളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് പ്രത്യേകം മാർക്ക് ലിസ്റ്റ് ആവശ്യമില്ല.
എന്നാൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്റെ മുമ്പായി മാർക്കിന്റെ ശതമാനം അതാത് ക്ലാസ്സ് ടീച്ചറോട് ചോദിച്ചറിയുക.
(ഓൺലൈൻ അപേക്ഷയിൽ ആ ശതമാനം കൃത്യമായി തന്നെ നൽകണം. മാറ്റം വരാൻ പാടില്ല.)

ഈ വർഷം പുതുതായി ആയി ചേർന്ന കുട്ടികൾ അപേക്ഷിക്കുന്നതിന് മുമ്പായി പഴയ സ്കൂളിൽ നിന്നും മാർക്ക് ലിസ്റ്റ് വാങ്ങണം.

ബാങ്ക് അ‌ക്കൗണ്ട്:

കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ഉള്ള ജോയിൻ അക്കൗണ്ട് ആണ് നൽകേണ്ടത്.
അങ്ങനെ ഇല്ല എങ്കിൽ, രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയാലും മതി.

Fresh & Renewal:

കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ Renewal ആയി അപേക്ഷിക്കുക.

കഴിഞ്ഞ വർഷം അപേക്ഷിക്കാത്തവരും സ്‌കോളർഷിപ്പ് കിട്ടാത്തവരും Fresh ആയി അപേക്ഷിക്കണം.

ഈ വർഷം സ്‌കൂളിൽ പുതുതായി ചേർന്ന കുട്ടികൾ Fresh ആയി മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
(കഴിഞ്ഞ വർഷം മുൻ സ്കൂളിൽ നിന്ന് സ്‌കോളർഷിപ്പ് കിട്ടിയവർ ആണെങ്കിലും ഈ വർഷം Fresh ആയിട്ടാണ് അപേക്ഷിക്കുക.)


വരുമാന സർട്ടിഫിക്കറ്റ്:

അപേക്ഷിക്കാനുള്ള വരുമാന പരിധി ഒരു ലക്ഷമാണ്.

വരുമാന സർട്ടിഫിക്കറ്റ് രക്ഷിതാവിന്റെ പേരിൽ ഉണ്ടാക്കിയാൽ മതി.
2 കുട്ടികൾ സ്‌കോളർഷിപ്പ് അപേക്ഷ നൽകുന്നുണ്ടെങ്കിൽ ഒരു വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതി. രണ്ട് അപേക്ഷയിലും ഓരോ ഫോട്ടോകോപ്പി വെക്കണം.

വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധി ആണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് മതിയാകും.

വരുമാന സർട്ടിഫിക്കറ്റിൽ ഉള്ള വരുമാനം തന്നെ ഓൺലൈൻ അപേക്ഷയിൽ നൽകണം.



🌹അപേക്ഷിച്ച ശേഷം സ്‌കൂൾ വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി എല്ലാവരും ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റൗട്ട്‌, വരുമാന സർട്ടിഫിക്കറ്റ് ഫോട്ടോകോപ്പി എന്നിവ സ്‌കൂളിൽ ഏൽപ്പിക്കണം.
കുട്ടി പഠിക്കുന്ന ക്ലാസ്സ്, ഡിവിഷൻ എന്നിവ പ്രിന്റൗട്ടിൽ ഏറ്റവും മുകളിൽ എഴുതി വെക്കുക.

പുതുതായി ചേർന്ന കുട്ടികൾ പ്രിന്റൗട്ടിന്റെ കൂടെ വരുമാന സർട്ടിഫിക്കറ്റ് ഫോട്ടോകോപ്പി, പഴയ സ്കൂളിൽ നിന്നും വാങ്ങിയ മാർക്ക്ലിസ്റ്റ് എന്നിവ വെക്കൽ നിർബന്ധമാണ്.

വരുമാന സർട്ടിഫിക്കറ്റ്, മാർക്ക്ലിസ്റ്റ് എന്നിവ വെച്ച് സ്‌കൂൾ വെരിഫിക്കേഷൻ നടത്തുമ്പോൾ വരുമാനം, മാർക്ക് ശതമാനം എന്നിവയിൽ വ്യത്യാസം കണ്ടെത്തിയാൽ അപേക്ഷ തിരിച്ചയക്കുന്നതാണ്.

APPLICATION FORM

SCHOLARSHIP APP

REGISTRATION LINK

RENEWAL LINK

Post a Comment

Previous Post Next Post

News

Breaking Posts