Kerala Village Field Assistant Notification 2021: Apply Online Latest Village Field Assistant Vacancies


പത്താം ക്ലാസുകാർക്ക് കേരള സർക്കാരിന്റെ റവന്യൂ ഡിപ്പാർട്ട്മെന്റി ലേക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്കുള്ള 2021 വർഷത്തെ ഔദ്യോഗിക വിജ്ഞാപനം വന്നു. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരം ഇനി വരാനില്ല. താല്പര്യമുള്ള അപേക്ഷകർ 2021 ഒക്ടോബർ 20 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കാം ശ്രദ്ധിക്കുക. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും യോഗ്യത മാനദണ്ഡങ്ങളും താഴെ വിശദമായി നൽകിയിട്ടുണ്ട് അതു കൂടി വായിച്ചു നോക്കുക.

Job Details

ഡിപ്പാർട്ട്മെന്റ്: റവന്യൂ
ജോലി തരം: Kerala Govt
നിയമനം: സ്ഥിര നിയമനം
ജോലിസ്ഥലം: കേരളം
ആകെ ഒഴിവുകൾ: കേരളത്തിലെ എല്ലാ ജില്ലകളിലും
കാറ്റഗറി നമ്പർ: 368/2021
നിയമന രീതി: നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷിക്കേണ്ട തീയതി: 15.09.2021
അവസാന തീയതി: 20.10.2021

Vacancy Details

കേരള സർക്കാരിന്റെ റവന്യൂ ഡിപ്പാർട്ട്മെന്റിലേക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് നിലവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ പറയുന്നില്ല. എങ്കിലും കൂടുതൽ ഒഴിവുകൾ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഴിവുകൾ ഉള്ള ജില്ലകൾ താഴെ നൽകുന്നു.

  1. തിരുവനന്തപുരം
  2. കൊല്ലം
  3. പത്തനംതിട്ട
  4. ആലപ്പുഴ
  5. കോട്ടയം
  6. ഇടുക്കി
  7. എറണാകുളം
  8. തൃശ്ശൂർ
  9. പാലക്കാട്
  10. മലപ്പുറം
  11. കോഴിക്കോട്
  12. വയനാട്
  13. കണ്ണൂർ
  14. കാസർഗോഡ്


Age Limit Details

• 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

• ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം

• പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

പത്താംക്ലാസ് പാസായ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ എസ്എസ്എൽസിക്ക് തുല്യമായ യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം. ഈ വർഷം പത്താംക്ലാസ് പാസായവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സ്ത്രീകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


Salary Details

കേരള സർക്കാരിന്റെ റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 17000 രൂപ മുതൽ 35,000 രൂപ വരെ പ്രതിമാസം ലഭിക്കുന്നതാണ്. ജോലി ലഭിച്ചാൽ കേരള സർക്കാരിന്റെ PF, ബോണസ്... തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.


Selection Procedure

എഴുത്ത് പരീക്ഷ
വ്യക്തിഗത ഇന്റർവ്യൂ
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

How to Apply?

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിച്ചശേഷം ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ Print Out എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ MY Applications എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. അപേക്ഷ സംബന്ധമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കത്തിടപാടുകളിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് കൂടി സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ.

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • തുടർന്ന് 368/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.
  • Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
  • ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
  • 2021 ഒക്ടോബർ 20 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം

Notification

Apply Now

Post a Comment

Previous Post Next Post

News

Breaking Posts