വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർനിയമനം
കണ്ണൂർ: നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടറെ (ഇലക്‌ട്രോണിക്സ്) നിയമിക്കുന്നു. ഇലക്ട്രോണിക്സ് വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം 22-ന് രാവിലെ 11-ന്.
ഫോൺ: 9400006495, 9847175946.
ഗസ്റ്റ് അധ്യപകമാരുടെ ഒഴിവ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവുള്ള ടി.ജി.ടി. സംസ്‌കൃതം, പി.ജി.ടി. ഹിന്ദി തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യരായവർ 23-നകം അപേക്ഷിക്കണം. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് ഇ-മെയിലിൽ ലഭിക്കും. ഗൂഗിൽ ഫോം ലിങ്ക്: https://forms.gle/pmUHBPfSEQB7VKxL6
ഫോൺ: 04672208666.
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഹ്യൂമാനിറ്റീസ്) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഹ്യൂമാനിറ്റീസില്‍ ബിരുദവും, ബി എഡും ഉളള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്‌ടോബര്‍ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ട് മുമ്പാകെ കൂടികാഴ്ചക്ക് ഹാജരാകണം.
ഫോണ്‍: 0497 2835260.
കൊച്ചി: മഹാരാജാസ് കോളേജില്‍ 2021-22 അധ്യയന വര്‍ഷത്തിലേക്കായുളള ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്‌സിലെ ഫിസിക്‌സ് വിഷയത്തിലെ ഒരു ഒഴിവിലേക്ക് അതിഥി അധ്യാപകനെ നിയമിക്കുന്നതിനുളള അഭിമുഖം ഈ മാസം 25-ന് രാവിലെ 10.30 ന് നടക്കും. യോഗ്യത എം.എസ്.സി ഫിസിക്‌സ് പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക
ചേർത്തല: ചേർത്തല എൻ.എസ്.എസ്.കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. പി.ജി.യും നെറ്റുമാണു യോഗ്യത. 25-നു മുൻപായി, കോളേജ് ഓഫീസിൽ നേരിട്ടോ igac2021nsscherthala@gmail.com എന്ന മെയിലിലോ അപേക്ഷ നൽകണം.
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 25ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
ഗുരുവായൂർ: എൽ.എഫ്. കോളേജിൽ മൾട്ടി മീഡിയ വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്‌ച 22-ന് രാവിലെ 10.00.
അധ്യാപക ഒഴിവ്
കുമ്പള ഐ.എച്ച്. ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇലക്ട്രോണിക്‌സ്, കോമേഴ്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിയങ്ങളില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് രാവിലെ 11 നും കോമേഴ്‌സ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 26 ന് രാവിലെ 11 നും കോളേജില്‍ നടക്കും.
ഫോണ്‍: 04998215615, 8547005058
നിലമ്പൂർ: വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ഐ.ജി.എം.എം.ആർ.എസ്.) എച്ച്.എസ്.ടി. മലയാളം, യു.പി.എസ്.ടി. മ്യൂസിക് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പി.എസ്.സി. നിയമനത്തിനുള്ള എല്ലാ യോഗ്യതകളും ബാധകമാണ്. നിയമനം ലഭിക്കുന്നവർ ഹോസ്റ്റലിൽ താമസിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കണം.
താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിൽ 25-ന് രാവിലെ 10-ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: 04931 220315.
ചീക്കോട്: കെ.കെ.എം.എച്ച്.എസ്. സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ മാത്‌സ് തസ്തികയിൽ ദിവസവേതാനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം 25-ന് 10.30-ന് നടക്കും.
പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജിൽ 2021-22 അധ്യയനവർഷത്തേക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യു.ജി.സി. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ 50 ശതമാനം മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദമുള്ളവരെ പരിഗണിക്കും.
മാള: കാർമൽ കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ നവംബർ രണ്ടിന് രാവിലെ 10.30-ന് ഓഫീസിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ഫോൺ: 0480 2890247
മാള: സൊക്കോർസൊ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കംപ്യൂട്ടർ അപ്ലിക്കേഷൻ അധ്യാപക താത്‌കാലിക ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 30-ന് മുമ്പായി കോർപ്പറേറ്റ് മാനേജർ, ഉദയ പ്രൊവിൻഷ്യൽ ഹൗസ്, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ ലഭിക്കണം.
മാള: കോട്ടയ്ക്കൽ സെയ്‌ന്റ് തെരേസാസ് കോളേജിൽ കൊമേഴ്‌സ്, ഇംഗ്ലീഷ്, സൈക്കോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 25 വരെ stteresasmala@gmail.com എന്ന മെയിലിൽ സ്വീകരിക്കും.
ഫോൺ: 9495841081, 9497331081.
ചാലക്കുടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ചാലക്കുടിയിലുള്ള ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ യോഗ ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻ വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. പ്രവൃത്തിപരിചയവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ 22-ന് 11-ന് അഭിമുഖത്തിന് എത്തണം.
ആലപ്പുഴ: തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹിന്ദി അധ്യാപകരെ നിയമിക്കുന്നു. 20-നു മുൻപ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കുക
ആലപ്പുഴ: മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന കേരള സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ചാരമംഗലം റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ 18ന് ഉച്ചകഴിഞ്ഞ് 3.30നകം കോളേജില്‍ നേരിട്ട് എത്തണം.
തൃശ്ശൂർ: വിമല കോളേജിൽ സോഷ്യൽവർക്ക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 28-ന് 10-ന് കോളേജിൽ കൂടിക്കാഴ്ചയ്ക്കെത്തണം.
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലിൽ ബയോടെക്‌നോളജി വിഷയത്തിൽ നിലവിലുള്ള 2 ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി 22ന് രാവിലെ 11ന് ഇന്റർവ്യു നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുളള യു.ജി.സി. നിഷ്‌ക്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഇന്റർവ്യുവിൽ പങ്കെടുക്കുന്നവർ നിലവിലുളള കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 25ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം.
ബന്ധപ്പെടേണ്ട നമ്പർ: 0471-2540494.
റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ വാക്ക് ഇൻ ഇന്റർവ്യൂ 28ന്
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ 28ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ശിവപുരം, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.
റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബിഎഡും വേണം. 25 വയസ് പൂർത്തിയായിരിക്കണം. 11,000 രൂപയാണ് ഹോണറേറിയം. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. പ്രതിമാസം 9,000 രൂപ ഹോണറേറിയം.
ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, ശിവപുരംറോഡ്, ഉരുവച്ചാൽ.പി.ഒ, മട്ടന്നൂർ, പിൻ-670702.
ഫോൺ: 0490-2478022, 8078156336.
ട്രേഡ് ഇൻസ്ട്രക്ടർ
ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ.യില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ (ഗസ്റ്റ്) ഒരു ഒഴിവുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റിലോ കേറ്ററിംഗ് ടെക്നോളജിയിലോ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ ട്രേഡില്‍ ഐടിഐ(എന്‍.ടി.സി./ എന്‍.എ.സി) യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുളളവര്‍ ശനിയാഴ്ച (ഒക്‌ടോബര്‍ 23) രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ.ടി.ഐ.യില്‍ ഹാജരാകണം.
ഫോണ്‍ : 0468- 2258710, വെബ്സൈറ്റ് : www.itichenneerkara.kerala.gov.in
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബര്‍ 25 ന് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുന്നു. രണ്ട് ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി /വി. എച്ച്. എസ്. സി / കെ.ജി.സി.ഇ. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വെബ്സൈറ്റ് www.cpt.ac.in. ഫോണ്‍. 0471 2360391.
അദ്ധ്യാപക തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെ സ്ഥിര അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
- അസോസിയേറ്റ് പ്രൊഫസർ – 8
- ഒഴിവുകൾ (മ്യുസിക് -1 (Muslim)),
- വുഡ് സയൻസ് & ടെക്‌നോളനി – 1
- (LC/AI), ഹിന്ദി 1 (ETB),
- ബിഹേവിയറൽ സയൻസ് -1 (ST ),
- സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ -1 (SIUC-Nadar),
- ഫിസിക്സ് -1 (OBC),
- ലീഗൽ സ്റ്റഡീസ് -1 (ETB),
- മലയാളം -1 (OC)),
- അസിസ്റ്റന്റ് പ്രൊഫസർ 2 ഒഴിവുകൾ (ഹിസ്റ്ററി -1 (ETB),
- വുഡ് സയൻസ് & ടെക്‌നോളജി 1 (ST).
അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ 01.10.2021 മുതൽ ആരംഭിക്കും. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധരേഖകൾ സഹിതം നവംബർ 12 വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ് സൈറ്റ് www. kannuruniversity.ac.in സന്ദർശിക്കുക.
അറബിക് വിഷയത്തിൽ അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ റെക്കോർഡിംഗ് തിയേറ്ററിൽ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിരുദം/ ഡിപ്ലോമയും, റെക്കോർഡിംഗ് തിയേറ്ററിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഒരു എൻജിനിയറിങ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 28,100 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഇലക്ട്രിക്കൽ എൻജിനിയറിങ് ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം സാക്ഷ്യപ്പെടുത്തിയത്, മറ്റ് അനുബന്ധരേഖകൾ സഹിതം 28ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം.
Post a Comment