വിവിധ തസ്തികളിലായി 64 ഒഴിവുകളിലേക്കു യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി.നവംബര്‍ 11 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഗ്രേഡ്-II, അസിസ്റ്റന്റ് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നീ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത് .ആകെ 64 ഒഴിവുകളാണുള്ളത് .റിക്രൂട്ട്മെന്റ് ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക, തുടര്‍ന്ന് ഇന്റര്‍വ്യൂ പ്രക്രിയ നടക്കും.
പ്രായം
കുറഞ്ഞത് 30 വയസ്സ് പ്രായമുള്ളവരും 40 വയസ്സില്‍ കൂടാത്തവരുമായിരിക്കണം
അപേക്ഷിക്കാനുള്ള അവസാന തീയതി- 11.11.2021.
വിദ്യാഭ്യാസ യോഗ്യത
സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ബിഇ/ബിടെക്/ എംഎസ്സി/ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം.മുകളില്‍ സൂചിപ്പിച്ച ജോലികളില്‍ 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
ശമ്പള വിശദാംശങ്ങള്‍
ഏഴാമത് പേ കമ്മീഷനെ അടിസ്ഥാനമാക്കിയുള്ള ശമ്പളം ലഭിക്കും.
അപേക്ഷാ രീതി
ഓണ്‍ലൈനായി അപേക്ഷിക്കാം
അപേക്ഷ ഫീസ്
SC / ST – ഫീസ് ഇല്ല
മറ്റുള്ളവര്‍ – 25 രൂപ /
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.upsc.gov.in/sites/default/files/Advt-No-15-2021-engl-221021.pdf എന്നതില്‍ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക .വെബ്സൈറ്റ് വിലാസം https://www.upsc.gov.in/
Post a Comment