നിങ്ങളുടെ വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് അഥവാ പുകടെസ്റ്റ് റിപ്പോർട്ട് നിങ്ങളുടെ ഫോണിൽ ഇപ്പോൾ പി ഡി എഫ് ആയി വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. പരിവാഹൻ ന്റെ ഒഫീഷ്യൽ സൈറ്റിൽ കയറി PUC സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ഒഫീഷ്യൽ സൈറ്റിൽ കയറാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തുടർന്ന് ലഭിക്കുന്ന പേജിൽ രജിസ്ട്രേഷൻ നമ്പർ എന്ന സ്ഥലത്ത് വാഹനത്തിന്റെ രെജിസ്റ്റർ നമ്പർ നൽകുക.ഉദാ:KL01A0001 അടുത്ത കോളത്തിൽ Chassis നമ്പറിന്റെ അവസാന 5 അക്കം നൽകുക.ഉദാ:12345 പിന്നീട് താഴെയുള്ള ഇമേജിൽ കാണുന്ന ടെക്സ്റ്റ് കൂടി എഴുതുക. എന്നിട്ട് PUC Details എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ പുക ടെസ്റ്റ് റിപ്പോർട്ട് ലഭിക്കും.പ്രിന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് ചെയ്യാവുന്നതാണ്.
Post a Comment