ഫോട്ടോയുള്ള വാക്സിൻ കാർഡ് ഡൗൺലോഡ് ചെയ്യാം
കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ പല സ്ഥലങ്ങളിലേക്കും യാത്രചെയ്യുവാനാവശ്യമായ വാക്സിനേഷൻ സർട്ടിഫിക്കറ്റ്,വാക്സിൻ രണ്ടു ഡോസും എടുത്തു കഴിഞ്ഞ് 14ദിവസത്തിനുശേഷം ഓൺലൈനായിത്തന്നെ എടുക്കാവുന്നതാണ്.
മഹാരാഷ്ട്ര ഗവൺമെന്റിന്റെ കീഴിൽ നിന്നുമാത്രമേ ഓൺലൈൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കൂ. കേന്ദ്ര ഗവൺമെന്റിൽ നിന്നോ മറ്റു സംസ്ഥാന ഗവൺമെന്റുകളിൽ നിന്നോ ഈ സേവനം ലഭ്യമല്ല.വാക്സിനേഷന് ആഗോള അംഗീകാരം ഉള്ളതുകൊണ്ട് ഇങ്ങനെ എടുക്കുന്ന വാക്സിൻ കാർഡിനും എല്ലായിടത്തും സാധുതയുണ്ട്. വാക്സിൻ രണ്ടു ഡോസുകളും എടുത്തെന്ന് തെളിയിക്കുന്ന ഫോട്ടോയുള്ള വാക്സിൻ കാർഡ് അന്തർസംസ്ഥാന യാത്രകൾക്കും ഭാവിയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും ഉപകരിക്കുന്നതാണ്.
വാക്സിൻ കാർഡിന് അപേക്ഷിക്കുന്ന വിധം
- തൊട്ടു താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക. അതിലൂടെ യൂണിവേഴ്സൽ പാസ്സ് വെബ്സൈറ്റ് തുറക്കുക.
- ഈ ലിങ്ക് തുറക്കുക
- "Universal Pass for Double Vaccinated Citizen" എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- തുറന്നുവരുന്ന പോർട്ടലിൽ വാക്സിനേഷന് രജിസ്റ്റർ ചെയ്യാനായി നൽകിയ അതേ ഫോൺ നമ്പർ എന്റർ ചെയ്ത് sent OTP ക്ലിക്ക് ചെയ്യുക.
- ആ നമ്പറിലേക്ക് ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന പാസ്സ്‌വേർഡ് മെസ്സേജ് ആയി വരുന്നതായിരിക്കും. അത് എന്റർ ചെയ്ത് submit ക്ലിക്ക് ചെയ്യുക.
- അടുത്ത പേജിൽ ആ നമ്പറിൽ നിന്ന് രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെ വിവരങ്ങൾ കാണാവുന്നതാണ്.
- വാക്സിൻ രണ്ടു ഡോസുകളും എടുത്തിട്ട് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ "generate pass" ക്ലിക്ക് ചെയ്യുക.
- തുടർന്ന് തുറന്നുവരുന്ന പേജിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത് "apply" ക്ലിക്ക് ചെയ്യുക.
- ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നൽകിയ ഫോൺ നമ്പറിലേക്ക് വാക്സിനേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശം ലഭിക്കുന്നതാണ്.
Post a Comment