മഹാത്മാ ഗന്ധിയുടെ ഓർമകളുണർത്തി മലയാള മനോരമ നല്ലപാഠം തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സ്റ്റാംപ് തയാറാക്കൽ മത്സരത്തിൽ സ്കൂൾ വിദ്യാർഥികൾക്കു പങ്കെടുക്കാം
സംസ്ഥാന, ജില്ലാ തലത്തിൽ വിജയിക്കുന്നവർക്കു തപാൽ വകുപ്പു നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ
- സ്റ്റാപിൽ ഉൾപ്പെടുത്താനുള്ള ചിത്രമാണു വരയ്ക്കേണ്ടത് ഗാന്ധിജിയുടെ ചിത്രമോ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട ദ്യശ്യമോ വരയ്ക്കാം.
- ചിത്രം മാത്രം മതി. സ്റ്റാംപിലെ മറ്റു വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതില്ല.
- A4 സൈസ് പേപ്പറിലാണ് വരയ്ക്കേണ്ടത്. എതു നിറവും ഉപയോഗിക്കാം.
- ചിതത്തിന്റെ അടിയിൽ പേര്, സ്കൂൾ, ക്ലാസ്, ഫോൺ നമ്പർ എന്നിവ എഴുതണം.
- 12-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർഥികൾക്കും പങ്കെടുക്കാം.
- വരച്ചതിന്റെ ഫോട്ടോ 7012667458 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. ഒറിജിനൽ കയ്യിൽ സൂക്ഷിക്കണം.
- ഫോട്ടോകൾ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 5 ചൊവ്വാഴ്ച രാത്രി 8.
വാട്സാപ് നമ്പർ : 7012667458
Post a Comment