എന്താണ് GST Suvidha പോർട്ടൽ? എങ്ങനെ പണമുണ്ടാക്കാം | GST Suvidha portal

 


ജി.എസ്.ടി സുവിധ കേന്ദ്ര

കടയുടമകൾ, ചെറിയ - ഇടത്തരം സംരംഭകർ, വ്യാപാരസ്ഥാപനങ്ങളുടെ ഉടമകൾ എന്നിങ്ങനെ 20 ലക്ഷത്തിന് മുകളിൽ വിറ്റുവരവുള്ള നികുതിദായകർക്ക് ജി.എസ്.ടി അടവുകൾ സമയോചിതമായും സാധാരണയിൽ നിന്നും കുറഞ്ഞ ഫീസ് നിരക്കിലും അടച്ചുതീർക്കുവാനുള്ള ഉത്തമോപാധിയാണ് ജി.എസ്.ടി സുവിധ കേന്ദ്ര (GST Suvidha Kendra)



ഈ പ്രക്രിയ മനസ്സിലാക്കാനുള്ള എളുപ്പത്തിന് ഒരു കഥ പോലെ പറഞ്ഞു തരാം. അജയ് എന്ന ചെറുകിട സംരംഭകനെ ഉദാഹരണമായെടുക്കാം. അജയ്ക്ക് പുതുതായി ഒരു സംരംഭം തുടങ്ങുവാൻ ആഗ്രഹമുണ്ട്. എന്നാൽ അതിനു വേണ്ട വിവിധ നിയമ രേഖകളെ കുറിച്ച് അദ്ദേഹത്തിന് പരിജ്ഞാനമില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട ഒരു ടാക്സ് കോൺസൾട്ടന്റ് അദ്ദേഹത്തിന്റെ കമ്പനി രജിസ്ട്രേഷൻ ചെയ്യാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു.



ഇവിടെ അജയ്ക്ക് GST അല്ലെങ്കിൽ GSTIN, TAN, PAN, DSC, DIN ഇങ്ങനെ ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നു. ഈ നീണ്ട പ്രക്രിയയ്ക്ക് വേണ്ടി അജയ് തന്റെ സമയവും ഊർജ്ജവും ഒരുപാട് ചെലവഴിച്ചു. ഒരു ഡോക്യുമെന്റിന് വേണ്ടി തന്നെ ഒന്നിലധികം തവണ ഫീസ് അടയ്ക്കേണ്ടതായും വന്നു.

അജയ്ക്ക് ജി.എസ്.ടി സംബന്ധിച്ച പല കാര്യങ്ങളിലും ഉറപ്പില്ലായിരുന്നെങ്കിലും, ജി.എസ്.ടി രജിസ്ട്രേഷനും പ്രതിമാസ അടവുകൾക്കും ശേഷമാണ് അദ്ദേഹം സഹായം തേടിയത്. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ അടവുകൾ കൃത്യത കുറഞ്ഞതായി.അജയ് യുടെ ഈ അനുഭവം ഇന്ത്യയിൽ നികുതിദായകർ പൊതുവേ നേരിടുന്ന പ്രതിസന്ധിയാണ്.
അജയ് തന്റെ സംരംഭം ആരംഭിച്ചപ്പോൾ വരുത്തിയ പിഴവുകളാണ് അദ്ദേഹം നേരിട്ട പരിണിതഫലങ്ങൾക്ക് കാരണം. ഈ പ്രക്രിയയിൽ അജയ്ക്ക് ആദ്യാവസാനം വരെ ഒരു Economic Service Facilitation Centreന്റെ സഹായം സമയോചിതമായി ലഭിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് തന്റെ പണവും വിലപ്പെട്ട സമയവും ഒരുപാട് ലാഭിക്കാമായിരുന്നു.



അജയ് യെ പോലെ തന്നെ ബിസിനസ് രംഗത്തേക്ക് കാലെടുത്തുവെക്കുന്ന പലർക്കും ജി.എസ്.ടി അടവുകളുടെയും ഇൻകം ടാക്സ് അടവുകളുടെയും പ്രക്രിയകൾ അത്ര ലളിതമല്ല.

സുവിധ കേന്ദ്ര

അക്ഷയ സെന്ററുകളുടെ പോലെ പ്രവർത്തിക്കുന്ന സിറ്റിസൺ സർവീസ് സെന്ററുകളിൽ ലഭിക്കുന്ന ഭൂരിഭാഗം സർവീസുകളും നിങ്ങൾക്ക് നിങ്ങളുടെ സുവിധ കേന്ദ്രത്തിലൂടെ നൽകാം. അതിനാൽ തന്നെ ഒരുമാസം ചുരുങ്ങിയത് ഒരു ലക്ഷം രൂപ വരെ സംബാധിക്കാൻ കഴിയും.

ഇന്ത്യൻ പൗരനായ ഏതൊരാൾക്കും GST Suvidha Kendra ആരംഭിക്കാവുന്നതും അതുവഴി  മറ്റു സംരംഭങ്ങളെ സഹായിക്കാവുന്നതുമാണ്
GSP അംഗീകരിച്ചതും നിയമിച്ചതുമായ GST Facilitation centre ആണ് ജി.എസ്.ടി സുവിധ കേന്ദ്ര. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരു സംരംഭത്തിനും ജി.എസ്.ടി സുവിധ കേന്ദ്രയുടെ സേവനങ്ങൾ ലഭ്യമാണ്. ജിഎസ്ടി അടയ്ക്കുന്ന ഏതൊരാൾക്കും ഈ സെന്ററിനെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.

നികുതി അടവ് ലളിതമാക്കാൻ ഗവൺമെന്റിന്റെ സഹായിക്കുകയും അതുവഴി നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന ജി.എസ്.ടി സുവിധ കേന്ദ്രയുടെ മോഡലിന് ഇന്നു പരക്കെ അംഗീകാരം ലഭിച്ചിരിക്കുന്നു.



ഈ സെന്ററുകൾക്ക് ജി.എസ്.ടി പോലെയൊരു മൗലികമായ നികുതിദായ പുനക്രമീകരണത്തിന് അൽഭുതകരമായ വിജയം നേടി കൊടുക്കുവാനുള്ള ശേഷിയുണ്ട്. ചുരുങ്ങിയ ചെലവിൽ നികുതി അടയ്ക്കാൻ ദായകരെ പ്രാപ്തനാക്കുന്ന രീതി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് രജിസ്റ്റർ ചെയ്ത ബിസിനസ് യൂണിറ്റുകളിൽ സിംഹഭാഗവും ജി.എസ്.ടി സുവിധ കേന്ദ്രയുടെ സേവനം പ്രയോജനപ്പെടുത്തുന്നു.

ഇന്നത്തെ ഇന്ത്യയുടെ സ്ഥിതിയിൽ  ചെറുകിട സംരംഭകരെ ജി.എസ്.ടി രജിസ്ട്രേഷനും ജി.എസ്.ടി ആടവുകളും ഈ- വേ ബില്ലുമെല്ലാം ആശയക്കുഴപ്പത്തിലാക്കുന്നു. അതേസമയം CA പോലെ ഒരു professional tax consultantന്റെ സേവനം അവർക്ക് അപ്രാപ്യവുമാണ്.



ഗവൺമെന്റിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് (GSTN) ഹെവി ലോഡ് കാരണം പലപ്പോഴും ക്രാഷ് ആവാറുണ്ട്. ഈ തകരാർ കാരണം എന്റർ ചെയ്ത വാലിഡേഷൻ അടക്കം മുഴുവൻ വിവരങ്ങളും  wipeout ആവാനും സാധ്യതയുണ്ട്. പ്രഗൽഭരായ ഐടി ഉദ്യോഗാർത്ഥികളുടെ സേവനം ലഭ്യമല്ലാത്ത ചെറുകിട സംരംഭകർക്ക് GST Suvidha Kendra® പ്രദാനം ചെയ്യുന്ന ചെലവ് ചുരുങ്ങിയ മാർഗം ആശ്വാസകരമാണ്.

ജി. എസ്. ടി സംവിധാനത്തിനായി G2B പോർട്ടൽ നികുതിദായകർക്ക് ഉപയോഗിക്കാം. ഈ പോർട്ടൽ GSP എന്ന third party application provider വഴി GST സെർവറുമായി കണക്ട് ചെയ്യുന്നു.

GST Suvidha പോർട്ടൽ ലിങ്ക്

Post a Comment

Previous Post Next Post

News

Breaking Posts