മഴക്കെടുതി: നാൽക്കാലിനാശം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കും

 


 പശു, എരുമ എന്നിവയ്ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെങ്കിൽ ഒന്നിന് 30,000 രൂപ നിരക്കിൽ കർഷകനു നഷ്ടപരിഹാരം ലഭിക്കും.

🔺 കിടാരിക്ക് 15000 രൂപ
🔺 ആടിനു 3000 രൂപ
🔺 കോഴിക്ക് 200 രൂപ

🔸 ദുരന്ത നിവാരണ മാനദണ്ഡപ്രകാരം ഒരു കോഴിക്ക് 50 രൂപയാണ് നിലവിൽ നഷ്ടപരിഹാരം നൽകിക്കൊണ്ടിരിക്കുന്നത്. ഇതാണ് 200 രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നത്.



🔸 മഴക്കെടുതിയിൽ നിങ്ങളുടെ വളർത്തു ജീവികളെ നഷ്ടപ്പെട്ടിട്ടുണ്ടെകിൽ വേഗം നഷ്ട പരിഹാരത്തിന് അപേക്ഷിച്ചാൽ മൃഗസംരക്ഷണ വകുപ്പ് നഷ്ടപരിഹാരം നൽകും

🔸 നഷ്ടപരിഹാരത്തിനായി തൊട്ടടുത്ത മൃഗാശുപത്രിയിലെ വെറ്റിനറി സർജനെയോ ബ്ലോക്കിലെ ക്ഷീരവികസന ഓഫീസറെയോ ബന്ധപ്പെട്ട് അപേക്ഷ നൽകണം.

Post a Comment

Previous Post Next Post

News

Breaking Posts