ഭരണഭാഷാ വാരാചരണം- ഉദ്യോഗസ്ഥര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മത്സരം | competition for college students and officers


കോഴിക്കോട്: ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യരചനാ മത്സരം നടത്തുന്നു.  'മലയാളവും ഭരണഭാഷയും' എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 300 വാക്കില്‍ കവിയാതെ ഉപന്യാസ രചനാ മത്സരവും 'മാതൃഭാഷയുടെ മഹത്വം' എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്.  മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സമ്മാനം നല്‍കും. 



 രചനകള്‍ യൂണിക്കോഡായി നവംബര്‍ ഏഴിന് വൈകീട്ട് അഞ്ചു മണിക്കകം diodir.clt@gmail.com  എന്ന ഇ- മെയില്‍ വിലാസത്തില്‍ അയക്കണം. ജീവനക്കാര്‍ മേലധികാരിയുടെയും വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെയും സാക്ഷ്യപത്രവും സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സ്‌കാന്‍ ചെയ്ത് രചനക്കൊപ്പം സമര്‍പ്പിക്കണം.  മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0495 2370225.

Post a Comment

Previous Post Next Post

News

Breaking Posts