MGNSAS Kerala BRP VRP Recruitment 2021: Apply Offline Latest 915 Vacancies


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ, വില്ലേജ് റിസോഴ്സ് പേഴ്സൺ തുടങ്ങിയ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുവാൻ താല്പര്യപ്പെടുന്നവർ 2021 ഡിസംബർ 10 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.


Job Details

🏅 ഓർഗനൈസേഷൻ: സോഷ്യൽ ഓഡിറ്റ് സൊസൈറ്റി കേരള
🏅 ജോലി തരം: Central Govt
🏅 നിയമനം: നേരിട്ടുള്ള നിയമനം
🏅 പരസ്യ നമ്പർ: 10/MGNSASK/Estt/19
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 915
🏅 ജോലിസ്ഥലം: കേരളത്തിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: പോസ്റ്റോഫീസ് വഴി
🏅 അപേക്ഷിക്കേണ്ട തീയതി: 25.11.2021
🏅 അവസാന തീയതി: 10.12.2021


Vacancy Details

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് യൂണിറ്റ് കേരളയിൽ നിലവിൽ 808 വില്ലേജ് റിസോഴ്സ് പേഴ്സൺമാരുടെയും, 107 ബ്ലോക്ക് റിസോഴ്സ് പേഴ്സമാരുടെയും ഒഴിവുകൾ ആണ് നിലവിലുള്ളത്. ഏകദേശം കേരളത്തിലെ എല്ലാ പഞ്ചായത്തുകൾക്ക് കീഴിലും ഒഴിവുകൾ വരുന്നുണ്ട്.

  • ബ്ലോക്ക് റിസോഴ്സ് പേഴ്സൺ: 107
  • വില്ലേജ് റിസോഴ്സ് പേഴ്സൺ: 808

Age Limit Details

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ: 40 വയസ്സ് കവിയാൻ പാടില്ല
വില്ലേജ് റിസോഴ്സ് പേഴ്സൺ: 35 വയസ്സ് കവിയാൻ പാടില്ല

Educational Qualifications

1. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ

  • ഏതെങ്കിലും വിഷയത്തിൽ ഉള്ള സർവകലാശാല ബിരുദം
  • സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം
  • ഏതെങ്കിലും വിഷയത്തിൽ ഉള്ള ബിരുദാനന്തര ബിരുദം
  • കുടുംബശ്രീ ഉൾപ്പെടെയുള്ള സാമൂഹ്യ അധിഷ്ഠിത സന്നദ്ധ സംഘടനകളിലെ 3 വർഷത്തിൽ കുറയാതെ യുള്ള പ്രവർത്തിപരിചയം
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അറിവും പ്രായോഗിക പരിചയവും.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം.


2. വില്ലേജ് റിസോഴ്സ് പേഴ്സൺ

  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം
  • കമ്പ്യൂട്ടർ/ ഇന്റർനെറ്റ് പരിജ്ഞാനം
  • ഏതെങ്കിലും വിഷയത്തിൽ ഉള്ള സർവ്വകലാശാല ബിരുദം
  • കുടുംബശ്രീ സിഡിഎസ്/ എ സി ഡി എസ് സംഘടനാ സംവിധാനവുമായി ബന്ധപ്പെട്ട ചുമതല വഹിച്ച പരിചയം
  • നെഹ്റു യുവ കേന്ദ്ര/ യുവജന ക്ഷേമ ബോർഡ്/ സാക്ഷരതാ മിഷൻ/ പട്ടികജാതി- പട്ടികവർഗ്ഗ പ്രമോട്ടർ/ ലൈബ്രറികൾ എന്നീ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയം
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വികസന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തന പരിചയം.


Salary Details

വില്ലേജ് റിസോഴ്സ് പേഴ്സൺ: പ്രതിദിനം 350 രൂപ
ബ്ലോക്ക് റിസോഴ്സ് പേഴ്സൺ (BRP): പ്രതിമാസം 15,000/- രൂപ

ചുമതലകൾ

ബ്ലോക്ക് റിസോഴ്സ് പേഴ്സൺ:-

തൊഴിലാളികൾക്കും പഞ്ചായത്ത് അധികാരികൾക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് വിവരങ്ങളും അവബോധവും ലഭ്യമാക്കുക. വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുക. സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിൽ  അവരെ സഹായിക്കുക. സോഷ്യൽ ഓഡിറ്റ് MIS പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ബ്ലോക്കുകളിലെ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്സ് പേഴ്സൺ ഏൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക.


How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് എടുക്കുക.
  • ഏത് തസ്തികയിലേക്ക് ആണോ  അപേക്ഷിക്കുന്നത് ആ തസ്തിക എഴുതുക.
  • അപേക്ഷകന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുക
  • പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക
  • അച്ഛന്റെ/ അമ്മയുടെ പേര്, ജനനത്തീയതി, 2022 ജനുവരിയിൽ പൂർത്തിയായ വയസ്സ്, ലിംഗം, ഉൾപ്പെടുന്ന വിഭാഗം എന്നിവ പൂരിപ്പിക്കുക.
  • അപേക്ഷകർ ഉൾപ്പെടുന്ന ജില്ല ബ്ലോക്ക്, ഗ്രാമ, പഞ്ചായത്ത്, നഗരസഭ എന്നിവ പൂരിപ്പിക്കുക.
  • അപേക്ഷകരുടെ മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം, സത്യപ്രസ്താവന, പേര്,  ഒപ്പ് എന്നിവ നൽകി അപേക്ഷാഫോറം പൂർണമായും പൂരിപ്പിക്കുക.


അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്

ഡയറക്ടർ സി.ഡബ്യു.സി ബിൽഡിംഗ്, രണ്ടാം നില, എൽ.എം.എസ് കോമ്പൗണ്ട്, പാളയം, വികാസ് ഭവൻ (പി.ഒ), തിരുവനന്തപുരം - 695 033

ഓരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ്
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ഡിസംബർ 10

Notification

Apply Now

Official Website

Post a Comment

Previous Post Next Post

News

Breaking Posts