കാലിക്കറ്റ് സര്‍വകലാശാല ഇ.എം.എം.ആര്‍.സി ജനുവരിയില്‍ തുടങ്ങുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് (Mooc)ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം (http://emmrccalicut.org). പ്രായഭേദമന്യേ ആര്‍ക്കും ഓണ്‍ലൈനില്‍ ഈ കോഴ്സുകൾ സൗജന്യമായി പഠിക്കാനാകും.
ആനിമല്‍ ബയോടെക്നോളജി, ജനിറ്റിക്സ് ആന്‍ഡ് ജീനോമിക്സ്, ആര്‍ട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂള്‍ ഓര്‍ഗനൈസേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്, എജ്യുക്കേഷണല്‍ സൈക്കോളജി, ഐ.സി.ടി. സ്‌കില്‍സ് ഇന്‍ എജ്യുക്കേഷന്‍, അപ്ലൈഡ് ആന്ഡഡ് ഇക്കണോമിക് സുവോളജി, എന്‍വയോണ്‍മെന്റല്‍ കമ്യൂണിക്കേഷന്‍, ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എത്തിക്സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്സ് എന്നിവയാണ് കോഴ്സുകള്‍.
വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാല് ക്രെഡിറ്റ് വരെ ഈ കോഴ്സ് വഴി നേടാനാകും. വിശദാംശങ്ങള്‍ http://swayam.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്.
Post a Comment