ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപ്രന്റീസ്ഷിപ്പിന് അവസരം; 7000 രൂപ സ്റ്റൈപ്പന്റ് Apprenticeship in Disctrict information office



ഇന്‍ഫര്‍മേഷന്‍ പബ്ലിക്  റിലേഷന്‍സ് വകുപ്പിന്റെ  കീഴിലുള്ള തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറ് മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം.

യോഗ്യത

  • ജേണലിസം, പബ്ലിക് റിലേഷന്‍സ് വിഷയങ്ങളില്‍ 2020, 2021 വര്‍ഷങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പിജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
  • അപേക്ഷകര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡാറ്റാ കണക്ഷനും ഉണ്ടായിരിക്കണം.


പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ്  ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷകള്‍ 2021 ഡിസംബര്‍ 27ന് മുന്‍പ് diothrissur@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കണം. ഇ-മെയിലിലെ സബ്ജക്റ്റ് ലൈനില്‍ അപ്രന്റീസ്ഷിപ്പ് 2021 എന്ന് നല്‍കണം. ഫോണ്‍- 0487 2360644.

Post a Comment

Previous Post Next Post

News

Breaking Posts