നരച്ചമുടി ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ സ്വീകരിക്കാം
അകാലത്തില്‍ മുടി നരയ്ക്കുന്നത് ഇപ്പോള്‍ പലരും നേരിടുന്ന പ്രശ്നമാണ്. നരച്ച മുടി വിവേകത്തിന്‍റെയും പക്വതയുടെയും അടയാളമാണെന്ന് പറയുമെങ്കിലും ആ മുടി കറുപ്പിക്കാനാണ് ഭൂരിഭാഗം പേര്‍ക്കും ഇഷ്ടം. അല്ലെങ്കില്‍ മുടി കളര്‍ ചെയ്തോ നരച്ച മുടിയിഴകളെ മറച്ചുവയ്ക്കും. 35 വയസ് കഴിയുമ്പോള്‍ കറുത്തമുടിക്ക് പകരം വെളുത്തതോ നരച്ചതോ ആയ മുടി വളര്‍ന്നുവരാന്‍ സാധ്യതയുണ്ട്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നരയെ ഒരു പരിധി വരെ തടയാം.
വിറ്റാമിനുകള്‍
ചില വിറ്റാമിനുകള്‍ നിങ്ങളുടെ മുടിയെ സംരക്ഷിക്കുന്നു.
- വിറ്റാമിന്‍ ബി-12
- ബയോട്ടിന്‍
- വിറ്റാമിന്‍ ഡി
- വിറ്റാമിന്‍ ഇ
- വിറ്റാമിന്‍ എ
ധാതുക്കള്‍
ധാതുക്കള്‍ മുടിയുടെ വളർച്ചയിലും സരക്ഷണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
- സിങ്ക്
- ഇരുമ്പ്
- മഗ്നീഷ്യം
- സെലീനിയം
- ചെമ്പ്
പുകവലി
പുകവലി ശീലമാകുമ്പോള്‍ രോമകൂപങ്ങള്‍ നശിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. മുടിയുടെ ദീര്‍ഘകാല സംരക്ഷണത്തിന് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്.
സൂര്യപ്രകാശം
സൂര്യനില്‍ നിന്ന് മുടി സംരക്ഷിക്കുന്നത് നല്ലതായിരിക്കും. തൊപ്പി അല്ലെങ്കില്‍ സ്‌കാര്‍ഫ് ഉപയോഗിച്ച് മുടിയുടെ സംരക്ഷണം ഉറപ്പാക്കുക.
മുടി സംരക്ഷണ പ്രവർത്തനങ്ങൾ
മുടി കേടുവരുത്തുന്നതില്‍ ചില മുടി സംരക്ഷണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
ബ്ലീച്ചിംഗ്,വീതിയേറിയ പല്ലുള്ള ചീപ്പിനു പകരം ബ്രഷ് ഉപയോഗിക്കുന്നത്, ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നനഞ്ഞമുടി ഉണക്കുന്നത്,കാരം കൂടിയ സോപ്പുകള്‍,ഷാംപൂകള്‍ എന്നിവ ഉപയോഗിച്ച് മുടി കഴുകുന്നത് തുടങ്ങിയവ മുടിക്ക് കേടുവരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
നരച്ച മുടിക്ക് ചില വീട്ടുവൈദ്യങ്ങള്‍
വെളിച്ചെണ്ണ
എല്ലാ ദിവസവും കിടക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. അടുത്ത ദിവസം രാവിലെ മുടി കഴുകുക.
ഇഞ്ചി
ദിവസവും ഒരു സ്പൂണ്‍ ഇഞ്ചി കഴിക്കുന്നതും ഇഞ്ചി കലര്‍ത്തിയ തേന്‍ കുടിക്കുന്നതും നല്ലതാണ്.
കറുത്ത എള്ള്
കറുത്ത എള്ള് മുടി നരക്കുന്നത് കുറക്കാന്‍ സഹായിക്കും.
നെയ്യ്
ആഴ്ചയില്‍ രണ്ടുതവണ ശുദ്ധമായ നെയ്യ് ഉപയോഗിച്ച് മുടിയും തലയോട്ടിയും മസാജ് ചെയ്യുക.
ഉള്ളി
ഉള്ളിനീര് തലയോട്ടിയില്‍ പുരട്ടുക,30 മിനിറ്റിന് ശേഷം കഴുകിക്കളയുക.
കാരറ്റ് ജ്യൂസ്
ദിവസവും എട്ട് ഔണ്‍സ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതായിരിക്കും.
കറിവേപ്പില
1/4കപ്പ് കറിവേപ്പിലയും 1/2കപ്പ് തൈരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയുക.ആഴ്ചയില്‍ രണ്ടോ മൂന്നോദിവസം ഇങ്ങനേ ചെയ്യുന്നത് നല്ലതായിരിക്കും.
പ്രായമാവുന്നതിന് പുറമേ ജീവതശൈലിയിലെ മാറ്റങ്ങളും മുടി നരക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നു. ഇത്തരം വീട്ടുചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമായിരിക്കും.
Post a Comment