ഫോൺ നഷ്ടപ്പെട്ടാൽ നിങ്ങളുടെ പേയ്മെന്റ് ആപ്പുകൾ ദുരുപയോഗിക്കപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. അതൊഴിവാക്കാനായി പെട്ടന്നു തന്നെ ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. ഫോൺ കൈയിലില്ലെങ്കിലും അതെങ്ങനെ ബ്ലോക്ക് ചെയ്യുമെന്നറിഞ്ഞിരുന്നാൽ അടിയന്തര ഘട്ടങ്ങളിൽ കാര്യങ്ങൾ എളുപ്പമാകും.
ചെയ്യേണ്ടതിങ്ങനെ
∙ഗൂഗിൾ പേ ഉപഭോക്താക്കൾ 1800 419 0157 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കുക. നമ്മുടെ വിവരങ്ങൾ കൈമാറിയതിനുശേഷം അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുവാൻ ആവശ്യപ്പെടുക.
📎 പേ ടി എം അക്കൗണ്ടുള്ളവർ 0120 4456 456 എന്ന നമ്പറിലേക്ക് വിളിക്കുക. 'ലോസ്റ്റ് ഫോൺ' എന്നതിൽ അമർത്തുക. നമ്മുടെ കൈയിലുള്ള ഉപയോഗിക്കുന്ന ഒരു ഫോൺ നമ്പർ കൊടുത്തശേഷം, നഷ്ടപെട്ട ഫോൺ നമ്പർ കൊടുക്കുക. അതിനുശേഷം പേ ടി എം വെബ്സൈറ്റ് സന്ദർശിച്ച് 'ഹെല്‍പ്പ്' എന്നതെടുക്കുക. 'റിപ്പോർട്ട് ഫ്രോഡ്' എന്നുള്ളത് എടുക്കുക. ചോദിക്കുന്ന വിവരങ്ങൾ നൽകുക. തുടർന്ന് അക്കൗണ്ട് ബ്ളോക് ആക്കപ്പെടും.
📎 ഫോൺ പേ അക്കൗണ്ട് ഉള്ളവർ 08068 727374 ഹെല്‍പ്പ് ലൈൻ നമ്പർ വിളിക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഒ ടി പി വെരിഫിക്കേഷൻ ചോദിക്കുമ്പോൾ ഒ ടി പി സ്വീകരിക്കാനാകുന്നില്ല എന്ന് പറഞ്ഞാൽ "ഫോൺ ലോസ്റ്റ്'' എന്ന ഓപ്ഷൻ വരും. അതിൽ അമർത്തുക. അതിനുശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടും.
Post a Comment