Rail Land Development Authority (RLDA) Recruitment 2022: Apply Offline for Latest 45 Vacancies


റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (RLDA) ഇന്ത്യയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലേക്ക് മിടുക്കരായ യോഗ്യതയുള്ള ഇന്ത്യക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലും ഒഴിവുകളുണ്ട് എന്നതാണ് ഈ റിക്രൂട്ട്മെന്റിന്റെ പ്രത്യേകത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 ഡിസംബർ 23 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽകൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.


Job Details

🏅 ഓർഗനൈസേഷൻ: Rail Land Development Authority (RLDA)
🏅 ജോലി തരം: Central Govt
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ
🏅 ആകെ ഒഴിവുകൾ: 45
🏅 ജോലിസ്ഥലം: ഇന്ത്യയിലുടനീളം
🏅 അപേക്ഷിക്കേണ്ടവിധം: ഇ-മെയിൽ
🏅 അപേക്ഷിക്കേണ്ട തീയതി: 23.11.2021
🏅 അവസാന തീയതി: 23.12.2021


Vacancy Details

റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി നിലവിൽ 45 അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (സിവിൽ) ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ എറണാകുളം, കൊല്ലം റെയിൽവേ സ്റ്റേഷനുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ ഒഴിവുകൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.


Age Limit Details

21 വയസ്സ് മുതൽ പരമാവധി 28 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾക്ക് 2021 ഡിസംബർ 23ന് 28 വയസ്സ് കവിയാൻ പാടില്ല. പിന്നോക്ക വിഭാഗത്തിൽ പെടുന്ന വർക്ക് സർക്കാർ അംഗീകരിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

UGC/AICTE അംഗീകരിച്ച് 60% മാർക്കിൽ കുറയാതെ സിവിൽ എഞ്ചിനീയറിംഗ്  BE/ ബിടെക് അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നേടിയിരുന്നാലും കുഴപ്പമില്ല. സിവിൽ എൻജിനീയറിങ്ങിൽ എംടെക്/ എം ഇ പൂർത്തിയാക്കിയ വർക്കും  അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.


മെഡിക്കൽ യോഗ്യതകൾ

  • മികച്ച ആരോഗ്യം ഉണ്ടായിരിക്കണം
  • RLDA വ്യക്തമാക്കിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇപ്പോഴും താമസിക്കുന്ന ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് സ്വന്തം ചിലവിൽ വാങ്ങണം.
  • ആരോഗ്യത്തിന്റെ കാര്യത്തിൽ യാതൊരു ഇളവും ഉണ്ടായിരിക്കില്ല

Salary Details

 റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി റിക്രൂട്ട്മെന്റ് വഴി അസിസ്റ്റന്റ് പ്രൊജക്റ്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • ശമ്പളം 35,000+ ആനുകൂല്യം 14,000+ പി എഫ്  4900+ മൊബൈൽ റീചാർജ് 700 = 54,600/-


How to Apply?

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ വിജ്ഞാപനത്തോടൊപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിക്കുക.
  • അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി സ്കാൻ ചെയ്ത് PDF രൂപത്തിലാക്കി (20 MB യിൽ കുറയരുത്) താഴെ നൽകിയിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അയക്കുക.
  • അപേക്ഷകൾ അയക്കേണ്ട ഈമെയിൽ വിലാസം psecontract@gmail.com
  • അപേക്ഷകൾ 2021 ഡിസംബർ 23 ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്
  • പൂർണ്ണമായ യോഗ്യത ഇല്ലാത്തവർ, പൂർണ്ണമായി അപേക്ഷാഫോറം പൂരിപ്പിക്കാതെ അയക്കുന്ന അപേക്ഷാ ഫോമുകൾ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താതെ അയക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ തള്ളിക്കളയുന്നതാണ്.
  • കൂടുതൽ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക

Notification

Apply now

Website

Post a Comment

Previous Post Next Post

News

Breaking Posts