Kerala Female Assistant Prison Officer Recruitment 2022: Apply Online for Female Assistant Prison Officer Vacancies

Kerala Female Assistant Prison Officer Recruitment 2022


കേരള ജയിൽ വകുപ്പ് ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള ഗവൺമെന്റ് ജോലികൾ ആഗ്രഹിക്കുന്ന വനിതാ ഉദ്യോഗാർഥികൾക്ക് ഈ സുവർണാവസരം പ്രയോജനപ്പെടുത്താം. താഴെ നൽകിയിട്ടുള്ള യോഗ്യതകൾ ഉള്ളവർക്ക് ഇന്ന് മുതൽ 2022 ഫെബ്രുവരി 2 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെയുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.


Female Assistant Prison Officer Recruitment 2022 Job Details

• വകുപ്പ്: Prisons

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം

• ജോലിസ്ഥലം: കേരളം

• ആകെ ഒഴിവുകൾ: --

• കാറ്റഗറി നമ്പർ: 652/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

• അപേക്ഷിക്കേണ്ട തീയതി: 30.12.2021

• അവസാന തീയതി: 02.02.2022


Female Assistant Prison Officer Recruitment 2022 Vacancy Details

കേരള ജയിൽ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുള്ള ഒഴിവുകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മികച്ച ഒഴിവുകൾ പ്രതീക്ഷിക്കപ്പെടുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Female Assistant Prison Officer Recruitment 2022 Age Limit Details

18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1995 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.


Female Assistant Prison Officer Recruitment 2022 Educational Qualification

എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം

ഫിസിക്കൽ

  • ഉയരം കുറഞ്ഞത് 157 സെന്റീമീറ്റർ ഉണ്ടായിരിക്കണം
  • SC/ST വിഭാഗക്കാർക്ക് 150 സെന്റീമീറ്റർ മതിയാകും
  • മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

താഴെ നൽകിയിട്ടുള്ള സ്പോർട്സ് ഇനങ്ങളിൽ 8 എണ്ണത്തിൽ അഞ്ചെണ്ണം എങ്കിലും പാസ്സാവണം

  1. 17 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
  2. ഹൈജമ്പ് 1.06 മീറ്റർ
  3. ലോങ്ങ് ജമ്പ് 3.05 മീറ്റർ
  4. (4 kg) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 4.88 മീറ്റർ എറിയൽ
  5. ക്രിക്കറ്റ് ബോൾ എറിയൽ 14 മീറ്റർ
  6. ഷട്ടിൽ റേസ് 25 സെക്കൻഡ്
  7. 200 മീറ്റർ ഓട്ടം
  8. സകിപ്പിങ് 80 തവണ
 

Female Assistant Prison Officer Recruitment 2022 Salary Details

കേരള ജയിൽ വകുപ്പ് റിക്രൂട്ട്മെന്റ് വഴി വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിച്ചു വരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply Female Assistant Prison Officer Recruitment 2022?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 652/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക

• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.

• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.

• അപേക്ഷകൾ 2022 ഫെബ്രുവരി 2 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്


Female Assistant Prison Officer Recruitment 2022 Selection Procedure

ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത്/ ഓ എം ആർ/ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുന്നതിന് കൺഫർമേഷൻ അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്വീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിതീകരണം നിൽക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിതീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെ കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചും ഉള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്. പരീക്ഷക്ക് ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, ഏറ്റവും ഉയർന്ന റാങ്ക് ലഭിക്കുന്നവർക്ക് ആദ്യം ആദ്യം നിയമനം ലഭിക്കുകയും ചെയ്യുന്നതാണ്.

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts