സപ്ലൈകോ സ്‌റ്റോറില്‍ നിന്നോ സപ്ലൈകേരള ആപ്പില്‍ നിന്നോ വാങ്ങിയ ഏതെങ്കിലും ഒരു ശബരി ഉത്പന്നത്തിനൊപ്പമുള്ള സെല്‍ഫീ ഞങ്ങള്‍ക്കയയ്ക്കൂ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ...
നിങ്ങള്‍ ചെയ്യേണ്ടത് :
1. അടുത്തുള്ള സപ്ലൈകോ സ്‌റ്റോറില്‍ നിന്നോ സപ്ലൈകേരള ആപ്പ് വഴിയോ ഏതെങ്കിലും ഒരു ശബരി ഉത്പന്നം വാങ്ങുക. (ബില്‍ കൈവശം വയ്ക്കാന്‍ ശ്രദ്ധിക്കണം).
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെല്‍ഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തില്‍ പങ്കെടുക്കുന്നയാളുടെ മുഖവും സെല്‍ഫിയില്‍ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി ഞങ്ങള്‍ക്കയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവര്‍ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയര്‍ ചെയ്യണം.
7. നിശ്ചിത സമയത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിന് ആകര്‍ഷകമായ സമ്മാനങ്ങള്‍.
സമ്മാനങ്ങള്‍ :
1. ഒന്നാം സമ്മാനം - അയ്യായിരം രൂപ
2. രണ്ടാ സമ്മാനം - മൂവായിരം രൂപ
നിബന്ധനകള്‍ :
1. മൊബൈല്‍ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.
3. സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും മത്സരം നടക്കുക.
4. 2022 ജനുവരി 11 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് ചിത്രങ്ങള്‍ അയയ്‌ക്കേണ്ടത്.
5. യോഗ്യതയുള്ള ചിത്രങ്ങള്‍ സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. ഓരോ ചിത്രത്തിനും ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും വിധിനിര്‍ണയം. സപ്ലൈകോയുടെ ഫേസ്ബുക്ക് പേജിലൂടെ മുകളില്‍ പറഞ്ഞിരിക്കുന്ന സമയ പരിധിയ്ക്കുള്ളില്‍ ലഭിക്കുന്ന ലൈക്കുകള്‍ മാത്രമാണ് കണക്കാക്കുക. (മത്സരാര്‍ഥിയുടെ ഫേസ്ബുക്ക് ടൈംലൈനില്‍ അല്ല.)
7. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം ഷെയര്‍ ചെയ്ത് പരമാവധി ലൈക്കും ഷെയറും ഉറപ്പ് വരുത്തണം.
8. മത്സരാര്‍ഥികള്‍ സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യ്തിരിക്കണം.
9. പങ്കെടുക്കുന്നവര്‍ മത്സരം കഴിയുന്നതുവരെ വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള ബില്ല് സൂക്ഷിക്കേണ്ടതുണ്ട്.
10. സപ്ലൈകോ ജീവനക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല.
11. 2022 മാര്‍ച്ച് 31 ന് ശേഷം ഒരു എന്‍ട്രികളും സ്വീകരിക്കുകയില്ല. ഇതേ ദിവസം 4 മണിക്ക് ശേഷമുള്ള എന്‍ട്രികളും സ്വീകാര്യമല്ല...
Post a Comment