കേരളത്തിലെ വിവിധ ജില്ലകളിലെ അധ്യാപക ഒഴിവുകൾ Teachers vacancies in Kerala - 04/01/2022

തിരുവനന്തപുരം

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യു ഫെബ്രുവരി ഏഴിന് പകൽ 11നു നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ, യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐ.യിൽ ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 5-ന് രാവിലെ 10.30ന്.

നെയ്യാറ്റിൻകര: കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ.(എൻ.എസ്.ക്യു.എഫ്.) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. കൂടുതൽ വിവരങ്ങൾക്ക് 8606176047.

അയിര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. വിഭാഗത്തിൽ സീനിയർ എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

വെമ്പായം: കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഒഴിവ് ഉണ്ട്. ഉദ്യോഗാർത്ഥികൾ വ്യാഴാഴ്ച രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പോത്തൻകോട്: അയിരൂപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 10-ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.

പള്ളിക്കൽ: പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗം സോഷ്യൽ സയൻസ്, ഫുൾടൈം മീനിയൽ എന്നിവയിൽ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂളിൽ.

നെയ്യാറ്റിൻകര: കോട്ടുകാൽ ഗവ. വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ.(എൻ.എസ്.ക്യു.എഫ്.) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. കൂടുതൽ വിവരങ്ങൾക്ക് 8606176047.

കൊല്ലം

കുളത്തൂപ്പുഴ:ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാലിന് 10-ന് സ്കൂളിൽ നടക്കും

കടയ്ക്കൽ : മുതയിൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച രണ്ടിന് നടക്കും.

കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം ഗവ. എസ്.എൻ.ടി.വി. സംസ്‌കൃത യു.പി.സ്കൂളിൽ യു.പി.എസ്.ടി., ജൂനിയർ ഹിന്ദി ടീച്ചർ തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ട്.

അഭിമുഖം അഞ്ചിന് 11-ന് സ്കൂൾ ഓഫീസിൽ.

അഞ്ചാലുംമൂട് : സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച പത്തിന്.

കുളത്തൂപ്പുഴ:സാംഉമ്മൻ മെമ്മോറിയൽ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്‌മാൻ തസ്തികയിൽ ഒഴിവുണ്ട്‌. അഭിമുഖം ഏഴിന് 11-ന്. ഫോൺ: 9400006463.


കോട്ടയം

തോട്ടയ്ക്കാട്: ഗവ. ഹൈസ്‌കൂളിൽ ഹിന്ദി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച 10.30-ന് ഓഫീസിലെത്തണം. 0481-2468555.

ആലപ്പുഴ

ചെങ്ങന്നൂർ:ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിൽ ലക്‌ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്കുള്ള താത്കാലിക ഒഴിവുണ്ട്. അഭിമുഖം ഏഴിനു രാവിലെ 10.30-ന്‌.

വിശദവിവരങ്ങൾക്ക് www.ceconline.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0479-2454125, 2451424.

മാവേലിക്കര:കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.

മാവേലിക്കര:ഇറവങ്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് വിഷയത്തിൽ അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന്.

ചെങ്ങന്നൂർ:അങ്ങാടിക്കൽ സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ബോട്ടണി അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10-ന്. ഫോൺ: 0479-2468381.


ഇടുക്കി

മുട്ടം: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്. കെമിസ്ട്രി ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 11-ന് രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ: 04862-255347, 8891344220.

രാജാക്കാട്: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ. ഇംഗ്ലീഷ്, യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി, എൽ.പി. വിഭാഗത്തിൽ ഓരോ താത്കാലിക ഒഴിവുകളുണ്ട്. കെ-ടെറ്റ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഇന്റർവ്യൂവിന് സ്കൂൾ ഓഫീസിൽ ഹാജരാകണം

എറണാകുളം

ആലുവ: ആലുവ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ് അധ്യാപക ഒഴിവുണ്ട്.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ എത്തണം.

ആലുവ: എടത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളിൽ ഹാജരാകണം.

ചൊവ്വര: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഫിസിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് നടത്തും.

പാമ്പാക്കുട: പാമ്പാക്കുട മേമ്മുറി ഗവ. യു.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 2-ന് അസൽ സർട്ടിഫിക്കറ്റുകൾ കരുതണം.

കളമശ്ശേരി: ഗവൺമെൻറ് എച്ച്. എസ്.എസിൽ പൊളിറ്റിക്കൽ സയൻസിൽ താത്കാലിക എച്ച്.എസ്.എസ്.ടി. ഒഴിവുണ്ട്. 0484 -2558030.


പാലക്കാട്

കല്ലിങ്കൽപ്പാടം: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. കൂടിക്കാഴ്ച ബുധനാഴ്ച 10-ന്. ഫോൺ: 04922 265039.

പട്ടാമ്പി: വാടാനാംകുറിശ്ശി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ വേണം. മലയാളം (സീനിയർ), ഫിസിക്സ് (ജൂനിയർ), മാത്‌സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) വിഷയങ്ങളിലാണ് ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഞ്ചിന് രാവിലെ 11-ന് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ കൂടിക്കാഴ്ചക്കെത്തണം.

വെള്ളിനേഴി: വെള്ളിനേഴി ഗവ. ഹൈസ്കൂൾ യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും കായികാധ്യാപകന്റെയും ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ആറിന് 10-ന് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം


മലപ്പുറം

പാണ്ടിക്കാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം: ജനുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന്.

കോഴിക്കോട്

കോഴിക്കോട്: ദേവഗിരി സെയ്‌ന്റ് ജോസഫ്‌സ് കോളേജിൽ ഇക്കണോമിക്‌സ് വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ആറിനുമുമ്പ് www.devagiricollege.org എന്ന വെബ് സൈറ്റിൽ ലഭിക്കുന്ന ഫോമിൽ അപേക്ഷിക്കണം.

ബാലുശ്ശേരി: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള കെമിസ്ട്രി (ജൂനിയർ), കൊമേഴ്‌സ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന്‌ രാവിലെ 9.30-ന്‌ സ്കൂൾ ഓഫീസിൽ നടക്കും.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ.ടി.ഐ.യിൽ ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം ആൻഡ് മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ ഡിഗ്രിയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി./ എൻ.എ.സി.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. കൂടിക്കാഴ്ച ജനുവരി ആറിന് 11 മണിക്ക്. ഫോൺ: 0496 2631129, 938704 8709.

കോഴിക്കോട്: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന തിരുത്തിയാട് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 2021-22 അധ്യയനവർഷത്തേക്ക് കെമിസ്ട്രി വിഷയത്തിൽ താത്‌കാലിക നിയമനത്തിനായി അഭിമുഖം അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് താത്‌പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495-2721070, 8547005031

കണ്ണൂർ

കൊയ്യം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

നിടിയേങ്ങ: ഗവ. യു.പി. സ്കൂളിൽ പ്രൈമറി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ യു.പി.എസ്.ടി. തസ്തികയിൽ ഒരു ഒഴിവുണ്ട്. അഭിമുഖം ഏഴിന് 11-ന് നടക്കും.

പയ്യന്നൂർ: പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ലൈവ്‌സ്റ്റോക് മാനേജ്‌മെന്റ്/ സ്മോൾ പൗൾട്രി ഫാർമർ കോഴ്‌സിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ നടക്കും.

കരിവെള്ളൂർ: എ.വി.സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച കേരള സർക്കാർ-സ്കോൾ കേരള നേതൃത്വം നൽകുന്ന ഡി.സി.എ. കോഴ്സിലേക്ക് ക്ലാസെടുക്കാൻ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ സയൻസ് വിഷയം കൈകാര്യംചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുക്കണം. അഭിമുഖം ജനുവരി 10-ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്. ഫോൺ: 9496296532.

വയക്കര: വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി. വിഭാഗം ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.

ചെറുകുന്ന്: ചെറുകുന്ന് ഗവ. വെൽഫെയർ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് ടീച്ചറുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രണ്ടമണിക്ക് സ്കൂൾ ഓഫീസിൽ.

ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.എ.യുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 2.30-ന് സ്കൂൾ ഓഫീസിൽ.


കാസർഗോഡ്

കാസർകോട്: കാസർകോട് ഗവ.ഐ.ടി.ഐ.യിൽ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ടി.), ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.) എന്നീ ട്രേഡുകളിൽ അതിഥി ഇൻസ്ട്രക്ടർ അഭിമുഖം നടത്തുന്നു.

യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ/ബിരുദം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.ടി.സി അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. ഫോൺ:04994256440.

കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ പാർട്ട് ടൈം ഹിന്ദി. അഭിമുഖം അഞ്ചിന് 12-ന്. ഫോൺ: 9744541989.

തായന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ. അഭിമുഖം ആറിന് രാവിലെ 11-ന്‌

കാസർകോട്: കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ഭാഷാ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച പത്ത് മണിക്ക് സ്കൂളിൽ. ഫോൺ: 7907043699.

കളനാട്: ഗവ. എൽ.പി. സ്കൂൾ കളനാട് ഓൾഡിൽ എൽ.പി.എസ്.എ. മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച പതിനൊന്നുമണിക്ക് സ്കൂളിൽ. ഫോൺ: 9495724596.

പൊയിനാച്ചി: പനയാൽ നെല്ലിയടുക്കം ഗവ. എൽ.പി. സ്കൂളിൽ കന്നഡ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 8089137489.

കുണ്ടംകുഴി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ. ഹിന്ദി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച 10-ന് സ്കൂളിൽ.

കാസർകോട്: കാസർകോട് ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

Post a Comment

Previous Post Next Post

News

Breaking Posts