എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയവര്‍ ശ്രദ്ധിക്കുക; സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാം | Employment renewal 2022

Employment renewal 2022

2000 ജനുവരി ഒന്നു മുതല്‍ 31/08/2021 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടമാകാതെ രജിസ്‌ട്രേഷന്‍ പുതുക്കാം.സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മുന്‍കാല സീനിയോറിറ്റിയോടുകൂടി ഫെബ്രുവരി 21 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുക.


ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം പുതുക്കല്‍ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കല്‍ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിതവേതനത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.പ്രത്യേക പുതുക്കല്‍, ഓണ്‍ലൈന്‍ പോര്‍ട്ടലായ www.eemployment.kerala.gov.in മുഖേനയും, വകുപ്പിന്റെ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും നടത്താം.

Post a Comment

Previous Post Next Post

News

Breaking Posts