Kerala Tourism Department Recruitment 2022: Walk in Interview for House Keeping Assistant, Cook and Other Vacancies

kerala tourism recruitment


വിനോദസഞ്ചാര വകുപ്പിന്റെ അധീനതയിലുള്ള എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഒഴിവിലേക്കും, റസ്റ്റോറന്റ് സർവീസിലെ ഒഴിവിലേക്കും ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നതിന് 2022 ഫെബ്രുവരി 22, 23 തിയ്യതികളിൽ ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.


Job Details

  • ബോർഡ്: കേരള ടൂറിസം വകുപ്പ്
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: നം.ജി.എച്ച്.ഇ-631/2021
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 5
  • തസ്തിക: ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് സർവീസ്, കുക്ക്
  • ജോലിസ്ഥലം: എറണാകുളം
  • വിജ്ഞാപന തീയതി: 2022 ഫെബ്രുവരി 11
  • അവസാന തീയതി: 2022 ഫെബ്രുവരി 22, 23

Vacancy Details

വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്ക് ആണ് ഇന്റർവ്യൂ നടത്തുന്നത്.

  • ഹൗസ് കീപ്പിംഗ്: 03
  • റസ്റ്റോറന്റ് സർവീസ്: 01
  • കുക്ക്: 01


Age Limit Details

18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥിക്ക് 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല.

Educational Qualifications

1. ഹൗസ് കീപ്പിംഗ്

  • ഗവൺമെന്റ് അംഗീകൃത ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. റസ്റ്റോറന്റ് സർവീസ്

  •  കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് ആന്റ് ബിവറേജ് സർവീസിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

3. കുക്ക്

  • കേരളത്തിലെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം


How to Apply?

  • ഹൗസ് കീപ്പിംഗ്, റസ്റ്റോറന്റ് സർവീസിലെ ഒഴിവുകളിലേക്ക് നിയമത്തിനു വേണ്ടി പരിഗണിക്കപ്പെടുവാൻ താല്പര്യമുള്ളവർ 2022 ഫെബ്രുവരി 22 രാവിലെ 11 നും, കുക്ക് തസ്തികയിലെ ഒഴിവിലേക്ക് 2022 ഫെബ്രുവരി 23ന് രാവിലെ 11നും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്
  • അസ്സൽ സർട്ടിഫിക്കറ്റുകളും, 2 പകർപ്പ് ബയോഡാറ്റ എന്നിവയുമായി എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്
  • ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
  • താൽക്കാലികാടിസ്ഥാനത്തിൽ നിയമിതരാകുന്നവർക്ക് ഈ നിയമനത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ വിനോദസഞ്ചാര വകുപ്പിൽ സ്ഥിരപ്പെടുത്തുന്നതിനുള്ള യാതൊരുവിധ അവകാശവും ഉണ്ടായിരിക്കുന്നതല്ല.
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts