എറണാകുളം ജില്ലയിലെ തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ 2022 ഫെബ്രുവരി 15 നു മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത
- ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും മികച്ച ശാരീരികക്ഷമതയും. പ്രവർത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി
- 50 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും
അപേക്ഷിക്കേണ്ട വിധം?
- താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം 2022 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്കകം അപേക്ഷിക്കണം
- തൃപ്പൂണിത്തറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ടോ hdsinterview@gmail.com ഇമെയിലോ, തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കാം.
- കൂടുതൽ വിവരങ്ങൾക്ക് 0484-2777489 എന്ന നമ്പറിൽ പ്രവർത്തി സമയങ്ങളിൽ ബന്ധപ്പെടാം
Post a Comment