സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതികമായി 'എൻ.ടി.എസ്.ഇ കോച്ചിംഗ്' നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
🎓 കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമാണ് ഓൺലൈൻ കോച്ചിംഗ്.
അപേക്ഷിക്കാം
🎓 55% മാർക്ക് നേടിയ എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്നവർ
🎓 ഈ വർഷം എൻ.ടി.എസ്.ഇ പരീക്ഷയ്ക്ക് അപേക്ഷിച്ച 10-ാം ക്ലാസ് വിദ്യാർത്ഥികൾ
🟢 ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളളവരെ പരിഗണിക്കും.
🟢 30% സീറ്റ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
🟢 വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും, കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
🪧 അപേക്ഷ ഫോറം
download
🪧 അപേക്ഷ ഫോറം പൂരിപ്പിച്ച് അതത് ജില്ലകളിലെ കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (സി.സി.എം.വൈ) എന്ന സ്ഥാപനത്തിൽ നൽകണം.
notification
🪧 അപേക്ഷ 19 02 2022 വരെ സ്വീകരിക്കും
കൂടുതൽ വിവരങ്ങൾക്ക്
0471-2300524
www.minoritywelfare.kerala.gov.in
Post a Comment