ഉക്രയിനിലെ മലയാളികളെ നാട്ടിലെത്തിക്കാം Save students from Ukraine

ukraine war


ഉക്രെയ്നിൽ കഴിയുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുകയാണ്.

 സ്വകാര്യ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ചാർട്ടേഡ് വിമാനത്തിന് മാർച്ച് ആദ്യ വാരത്തേയ്ക്ക് ധാരണയായതായിരുന്നു.

പക്ഷേ റഷ്യ വ്യോമാക്രമണം ആരംഭിച്ച സാഹചര്യത്തിൽ രക്ഷാപ്രവർത്തനം അത്ര നീട്ടിക്കൊണ്ടുപോകുന്നത്  അപകടകരമാണ്.
കീവിലെ ഇന്ത്യൻ മിഷനുമായും ന്യൂഡൽഹിയിലെ വിദേശ കാര്യ മന്ത്രാലയവുമായും നിരന്തര സമ്പർക്കം പുലർത്തുകയാണ്.  


അനുകൂല സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ മലയാളികളെ നാട്ടിലെത്തിക്കും.
ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്നവരോ അവരുടെ ബന്ധുമിത്രാദികളോ ഇതോടൊപ്പം ചേർത്തിരിക്കുന്ന ഫോം പൂരിപ്പിച്ച്  വിവരങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.

 REGISTRATION LINK

Post a Comment

Previous Post Next Post

News

Breaking Posts