ദോഹയിലെ പ്രമുഖ സ്‌കൂളിലേക്ക് നോർക്ക റൂട്ട്‌സ് വഴി നിയമനം | Teachers recruitment in Doha

 

Teachers recruitment in Doha

ദോഹയിലെ പ്രമുഖ ഇൻഡ്യൻ സ്‌കൂളായ ബിർളാ പബ്‌ളിക് സ്‌കൂളിലെ പ്രൈമറി, മിഡിൽ, സെക്കണ്ടറി വിഭാഗത്തിലെ അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക് നോർക്ക റൂട്‌സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അതത് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്ത ബിരുദം, ബി.എഡ്, 2 വർഷം മുതൽ 5 വർഷം വരെയുള്ള സി.ബി.എസ്. ഇ സ്‌കൂളിലെ പ്രവർത്തി പരിചയവും അനായാസേന ഇംഗ്‌ളീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് യോഗ്യത. 


ഒഴിവുകൾ

പ്രൈമറി വിഭാഗത്തിൽ സോഷ്യൽ സയൻസ്, കൗൺസിലർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ

മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്), സോഷ്യൽ സയൻസ്, ഇംഗ്‌ളീഷ്

 സെക്കണ്ടറി വിഭാഗത്തിൽ കണക്ക്, ഫിസിക്‌സ്, ബയോളജി.

പ്രൈമറി വിഭാഗത്തിൽ എല്ലാ തസ്തികകളും മിഡിൽ വിഭാഗത്തിൽ ഫിസിക്‌സ് ലാബ് ടെക്‌നീഷ്യൻ, നിർമ്മിത ബുദ്ധി (റോബോട്ടിക്‌സ്) തസ്തികകളിൽ വനിതകൾക്ക് മാത്രമെ അപേക്ഷിക്കാൻ കഴിയൂ.  

പരിചയം

2 – 5 വർഷം

പ്രായപരിധി

45 വയസ്സ്

സാലറി

2500 – 4450 QR


രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ സമർപ്പിക്കാം.

www.norkaroots.org

അവസാന തീയതി : 07- 02 - 2022

കൂടുതൽ വിവരങ്ങൾക്ക്
18004253939

 വിദേശത്തു നിന്നും മിസ്ഡ് കോൾ സർവീസും ലഭ്യമാണ്.
0091 880 20 12345

NOTIFICATION

Post a Comment

Previous Post Next Post

News

Breaking Posts