തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള 3200 ലധികം ഒഴിവുകള്‍ ; രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരം | Thozhilarangu - Mega Job Fair 2022 - Kasaragod

Thozhilarangu - Mega Job Fair 2022 - Kasaragod


തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള 3200 ലധികം ഒഴിവുകള്‍: ജില്ലയിലെ തൊഴിലന്വേഷകര്‍ക്ക് സുവര്‍ണാവസരമായി തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍ മേള. മാര്‍ച്ച് 19ന് കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ സംഘടിപ്പിക്കുന്ന  തൊഴിലരങ്ങ്-2022 മെഗാ തൊഴില്‍ മേളയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.

44 ഓളം കമ്പനികളിലായി മികച്ച തൊഴില്‍ സാധ്യതകളാണ് തൊഴില്‍ അന്വേഷകരെ കാത്തിരിക്കുന്നത്. 3200ല്‍ അധികം ഒഴിവുകളാണ് ഉള്ളത്. തൊഴില്‍ അന്വേഷകര്‍ക്ക് മാര്‍ച്ച് 16 വരെ സ്റ്റേറ്റ് ജോബ് പോര്‍ട്ടലായ www.statejobportal.kerala.gov.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒഴിവുകളുടെ എണ്ണത്തേക്കാള്‍ കുറവാണ്.



കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ SANKALP പദ്ധതിയുടെ ഭാഗമായി  ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും, ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് തൊഴിലരങ്ങ് -2022 മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്.

സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്തുകൊണ്ട്  തൊഴില്‍ അന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. എഞ്ചിനീയറിംഗ്, ഫാര്‍മസി, ഐടിഐ, ഓട്ടോമൊബൈല്‍ പോളിടെക്നിക്, എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴില്‍ പരിശീലനങ്ങള്‍ നേടിയവര്‍ക്കും തൊഴില്‍ മേളയില്‍ അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8848323517.

Post a Comment

Previous Post Next Post

News

Breaking Posts