യൂട്യബ് ഉപയോഗിക്കാത്ത ആളുകള്‍ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്.ഉപയോക്താക്കളില്‍ നിന്ന് തന്നെ വീഡിയോകള്‍ സ്വീകരിക്കുകയും അവരെ യൂട്യൂബര്‍ എന്ന പേരില്‍ കണ്ടന്റ് ക്രിയേറ്ററാക്കി മാറ്റുകയും അവര്‍ക്ക് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം നല്‍കുകയും ചെയ്യുന്നതാണ് യൂട്യൂബിന്റെ രീതി. യൂട്യൂബില്‍ വീഡിയോ കാണുമ്പോഴുള്ള പരസ്യങ്ങള്‍ വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. ഈ പരസ്യങ്ങളുടെ ശല്യം കാരണം വീഡിയോ കാണുന്നത് അവസാനിപ്പിക്കുന്ന സന്ദര്‍ഭം പോലും നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്.
യൂട്യൂബില്‍ പരസ്യങ്ങള്‍ ഒഴിവാക്കാം
യൂട്യൂബില്‍ പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോ കാണാനുള്ള വഴിയായി യൂട്യൂബ് തന്നെ നല്‍കിയിട്ടുള്ളത് അവരുടെ പ്രീമിയം മെമ്പർഷിപ്പാണ് . പ്രീമിയം മെമ്പർമാർക്കു പരസ്യങ്ങള്‍ ഇല്ലാതെ യൂട്യൂബ് വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കും. എന്നാല്‍ യൂട്യൂബില്‍ വീഡിയോ കാണാന്‍ പണം മുടക്കുന്ന ആളുകള്‍ കുറവായിരിക്കും. പരസ്യമില്ലാതെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ സഹായിച്ചിരുന്ന സ്ട്രീമിങ് ആപ്പായിരുന്നു വാന്‍സ്ഡ്. എന്നാല്‍ ഗൂഗിളിനരെ പരാതിയെ തുടര്‍ന്ന് ഇത് അടച്ചുപൂട്ടി. ഇനി യൂട്യൂബ് വീഡിയോകള്‍ പരസ്യങ്ങള്‍ ഇല്ലാതെ കാണാനുള്ള വഴി നോക്കാം.
യൂട്യൂബിലെ എല്ലാ വീഡിയോകളിലേക്കും സൗജന്യ ആക്‌സസ് നല്‍കുന്ന ആന്‍ഡ്രോയിഡ് സ്‌മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാവുന്ന വാന്‍സ്ഡ് പോലുള്ള മറ്റൊരു സേവനമാണ് ന്യൂപൈപ്പ്. ഇതിലൂടെ ബാഗ്രൌണ്ടില്‍ വീഡിയോ പ്ലേ ചെയ്യുക, പരസ്യമില്ലാതെ വീഡിയോ സ്ട്രീം ചെയ്യുക, വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍, പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ലഭ്യമാണ്. ന്യൂപൈപ്പ് ഗൂഗിളിലേക്ക് ഒരു തരത്തിലും ലിങ്ക് ചെയ്യാത്തതിനാല്‍ വീഡിയോയുടെ പകുതിയില്‍ നിന്നും പ്ലേ ചെയ്ത് തുടങ്ങാന്‍ സാധിക്കില്ല. യൂസര്‍ ഇന്റര്‍ഫേസും നിങ്ങള്‍ക്ക് ആദ്യം രസകരമായി തോന്നണം എന്നില്ല.
വൈമ്യൂസിക്ക്
ഫ്രീലോഡറുകള്‍ക്കുള്ള മറ്റൊരു ഓപ്ഷനാണ് വൈമ്യൂസിക്ക്. ഇത് ന്യൂപൈപ്പിനേക്കാള്‍ യൂട്യൂബിനോല് സാമ്യത പുലര്‍ത്തുന്ന പ്ലാറ്റ്ഫോമാണ്. അതുകൊണ്ട് തന്നെ ഉപയോഗിക്കാനും എളുപ്പമായിരിക്കും. നിങ്ങള്‍ക്ക് ആപ്പില്‍ മ്യൂസിക്ക് സ്ട്രീം ചെയ്യാനും വൈമ്യൂസിക്കിലൂടെ കഴിയും. ഇതില്‍ ചില കാര്യങ്ങള്‍ പരിമിതങ്ങളാണ് എന്ന് അനുഭവപ്പെട്ടേക്കാം. എന്നാല്‍ മ്യൂസിക്ക് പ്ലേ ചെയ്യാനുള്ള ഓപ്ഷന്‍ പരസ്യങ്ങളില്ലാതെ ലഭിക്കുന്നു എന്നത് ആകര്‍ഷകമാണ്. ബാഗ്രൌണ്ടില്‍ പ്ലേ ചെയ്യാനുള്ള ഓപ്ഷനും വൈമ്യൂസിക്ക് നല്‍കുന്നുണ്ട്. ഇത് മിക്ക ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന ഫീച്ചറായിക്കും. വൈമ്യൂസിക്ക് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ഓപ്ഷനും നല്‍കുന്നുണ്ട്.
സ്കൈട്യൂബ്
നിങ്ങളുടെ ഗൂഗിള്‍ ഐഡിയിലേക്ക് സൈന്‍ ഇന്‍ ചെയ്യാതെ തന്നെ യൂട്യൂബ് സേവനങ്ങള്‍ നല്‍കുന്ന വാന്‍സെന്റിനുള്ള മറ്റൊരു ബദല്‍ സംവിധാനമാണ് സ്കൈട്യൂബ്. യൂട്യൂബിലെ വീഡിയോകള്‍ പരസ്യങ്ങള്‍ ഇല്ലാതെ തന്നെ സ്ട്രീം ചെയ്യുന്ന മികച്ചൊരു പ്ലാറ്റ്ഫോമാണ് ഇത്. സ്കൈട്യൂബിലൂടെ ഉപയോക്താക്കള്‍ക്ക് ചാനലുകള്‍ സബ്‌സ്‌ക്രൈബുചെയ്യാനും ഒരു പ്ലേലിസ്റ്റ് ക്രിയേറ്റ് ചെയ്യാനും ഫീഡില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കാത്ത ചാനലുകള്‍ ബ്ലോക്ക് ചെയ്യാനുമെല്ലാം കഴിയുമെന്നതും സ്കൈട്യൂബിന്റെ സവിശേഷതകളാണ്.
യുബ്ലോക്ക് ഒറിജിന്‍
യുബ്ലോക്ക് ഒറിജിന്‍ ഉപയോഗിച്ച്, നിങ്ങള്‍ക്ക് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ കഴിയും. അതായത് നിങ്ങള്‍ക്ക് ബ്രൗസിങ് ഹിസ്റ്ററി ആവശ്യമെങ്കില്‍ അതും വീഡിയോകളില്‍ കമന്റ് ഇടാനുള്ള ഫീച്ചറും ലഭിക്കും. പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകളും മറ്റ് സൈറ്റുകളും ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഫയര്‍ ഫോക്സ് ബ്രൗസറില്‍ ഈ ആഡ്-ഓണ്‍ എക്സ്റ്റന്‍ഷന്‍ പരീക്ഷിക്കാവുന്നതാണ്. മികച്ചെരു ചോയിസായിരിക്കും യുബ്ലോക്ക് ഒറിജിന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കിവി ബ്രൗസര്‍
ഗൂഗിള്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയവ പോലെ ക്രോമിയം എഞ്ചിനില്‍ നിര്‍മ്മിച്ച കിവി ബ്രൗസറാണ് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു മികച്ച ഓപ്ഷന്‍. പരസ്യങ്ങളില്ലാതെ വീഡിയോകള്‍ സ്ട്രീം ചെയ്യാന്‍ വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന വെബ് എക്സ്റ്റന്‍ഷനുകളെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നു. സിങ്ക് വാച്ച് ഹിസ്റ്റരി കമന്റ്സ് തുടങ്ങിയവ പോലുള്ള മറ്റ് ഫീച്ചറുകള്‍ക്കായി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യാനും സാധിക്കും.
Post a Comment